Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മനിയിലെ ഗ്രാമ-സിറ്റി പേരെഴുതിയ ബോര്‍ഡുകള്‍ അറബിയിലാക്കി   - ജോര്‍ജ് ജോണ്‍

Picture


ലൂഡ്‌വിഗ്ബൂര്‍ഗ്: ജര്‍മന്‍ സംസ്ഥാനമായ ബാഡന്‍വ}ട്ടന്‍ബെര്‍ഗിലെ ലൂഡ്‌വിഗ്ബൂര്‍ഗ് ഉള്‍പ്പെടെ പല സ്ഥലങ്ങളുടെയും പേരുകള്‍ എഴുതിയ ബോര്‍ഡുകള്‍ ജര്‍മന്‍ ഭാഷയില്‍ എഴുതിയിരിക്കുന്നത് പകുതി മറച്ച് അറബി ഭാഷയില്‍ എഴുതി ഒട്ടിച്ചു. ഇന്നലെ വെള്ളിയാഴ്ച്ച രാത്രിയിലാണ് ഇത് നടത്തിയത്. ബാഡന്‍വ}ട്ടന്‍ബെര്‍ഗിലെ ലൂഡ്‌വിഗ്ബൂര്‍ഗ് ഉള്‍പ്പെടെ 29 സ്ഥല പേരുകള്‍ എഴുതിയ ബോര്‍ഡുകളാണ് ഇങ്ങനെ അറബി എഴുതി ഒട്ടിച്ച് മാറ്റിയത്.

ലൂഡ്‌വിഗ്ബൂര്‍ഗ് സംസ്ഥാന പോലീസ് ഇതിനെതിരെ കേസ് എടുത്ത് പ്രതികളെ കണ്ടുപിടിക്കാന്‍ ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചു. ഈ സ്ഥലങ്ങളിലെ നിവാസികള്‍ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഭയാര്‍ത്ഥി പ്രവാഹവുമായി ഈ പ്രവര്‍ത്തിക്ക് ബന്ധമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

ജര്‍മനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. ഇപ്പോള്‍ അഭയാര്‍ത്ഥികളായി വരുന്നവര്‍ ജര്‍മനിയില്‍ ഇന്റഗ്രേറ്റ് ചെയ്യാന്‍ തയ്യാറല്ല എന്നതിന്റെ ഒരു സൂചനയാണ് ഈ പ്രവര്‍ത്തി എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code