Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദളിത്‌ ക്രൈസ്‌തവരുടെ സംവരണത്തിന്‌ പിന്‍തുണയ്‌ക്കുക: ബിഷപ്പ്‌ ഡോ.സെല്‍വിസ്റ്റെര്‍ പൊന്നുമുത്തന്‍   - രാജു തരകന്‍

Picture

ന്യൂയോര്‍ക്ക്‌: വടക്കേഅമേരിക്ക സന്ദര്‍ശിക്കുന്ന പുനലൂര്‍ ബിഷപ്പ്‌ ഡോ.സെല്‍വിസ്റ്റെര്‍ പൊന്നുമുത്തനു ലാറ്റിന്‍ കത്തോലിക്ക്‌ കമ്യൂണിറ്റി ഊഷ്‌മളമായ സ്വീകരണം നല്‍കി. ന്യൂയോര്‍ക്ക്‌ ക്വീന്‌സിലെ ഔര്‍ ലേഡി ഓഫ്‌ ദി സിനൗസ്‌ പള്ളിയില്‍ പ്രത്യേകം ഒരുക്കിയ ദിവ്യബലി സ്വീകരണയോഗത്തിന്റെ ആമുഖമായിരുന്നു. ബ്രൂക്ലിന്‍ രൂപതയുടെ ഇന്ത്യന്‍ കമ്മ്യൂണിറ്റി കോഓര്‍ഡിനേറ്റര്‍ ഫാദര്‍ റോബര്‍ട്ട്‌ അമ്പലത്തിങ്കല്‍, ഫാദര്‍ ബെനെഡിക്‌ട്‌ പോള്‍ എന്നിവര്‍ കര്‍മ്മികളായിരുന്നു.

കേരളാ റീജിയന്‍ ലാറ്റിന്‍ കാത്തലിക്ക്‌ ബിഷപ്‌സ്‌ കൗണ്‍സിലിന്റെ പട്ടികജാതി-പട്ടികവര്‍ക്ഷ പിന്നോക്ക സമുദായ കമ്മീഷന്റെ ചെയര്‍മാനും ആയ ഡോക്‌ടര്‍ പൊന്നുമുത്തപ്പന്‍ കേരളത്തിലെ സാമൂഹിക വ്യവസ്ഥ ഇന്ത്യയിലെ പൊതുവെയും കേരളത്തിലെ പ്രത്യേകിച്ചും ദളിത്‌ ക്രൈസ്‌തവരുടെ വളര്‍ച്ചയ്‌ക്ക്‌ പ്രതികൂലമായി നില്‍ക്കുകയാണെന്ന്‌ ചൂണ്ടിക്കാട്ടി. പട്ടികജാതി - പട്ടികവര്‍ക്ഷ പിന്നോക്ക സമുദായങ്ങള്‍ ഇന്ന്‌ കേരളത്തിന്റെ ഔദ്യോഗികമണ്‌ഡലങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ ക്രൈസ്‌തവമതം സ്വീകരിച്ചതിന്റെ പേരില്‍ അവഗണനയ്‌ക്കും അടിച്ചമര്‍ത്തലിനും വിധേയരായി അരാജകത്വത്തിന്റേയും കഷ്‌ടപ്പാടിന്റെയും വേദനയിലാണ്‌. ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്ക്‌ സംവരണാനുകൂല്യങ്ങള്‍ ഇല്ലായെന്ന്‌ 1950-ല്‍ അന്നത്തെ പ്രസിഡന്റ്‌ രാജേന്ദ്രേപ്രസാദ്‌ നടത്തിയ വിളംബരം ഭരണഘടനാപ്രകാരമുള്ള പൗരാവകാശങ്ങളെ ലംഘിക്കുന്നതാണ്‌. ഐഖ്യരാഷ്‌ട്രസംഘടനയുടെ പതിനെട്ടാം വകുപ്പില്‍ പ്രഖ്യാപിച്ചിട്ടുള്ള മനുഷ്യാവകാശങ്ങളുടെ ലംഘനംകൂടിയാണ്‌ ഇന്ത്യയുടെ നയമെന്ന്‌ ബിഷപ്പ്‌ എടുത്തു പറഞ്ഞു.

സിഖ്‌മതത്തിലും ബുദ്ധമതത്തിലും ചേര്‍ന്നവര്‍ക്കു 1990-ല്‍ പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ മുസ്ലിംങ്ങളെയും ക്രൈസ്‌തവരെയും ഭാരതസര്‍ക്കാര്‍ തഴയുകയായിരുന്നു. മൂന്നു കമ്മീഷനുകളും ദേശീയ നേതാക്കളും രാഷ്‌ട്രീയപാര്‍ട്ടികളും തുടര്‍ച്ചയായി ദളിത്‌ക്രൈസ്‌തവര്‍ക്ക്‌ സംവരണത്തിനായി അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും കേന്ദ്രം ഭരിച്ച യു.പി.എ-ബി.ജെ.പി സര്‍ക്കാരുകള്‍ അവയെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നു. കഴിഞ്ഞ ആറ്‌ ദശകങ്ങളായി ഇന്ത്യയിലെ എട്ടു ശതമാനം വരുന്ന ദളിത്‌ ക്രൈസ്‌തവര്‍ തങ്ങളുടെ ദുരവസ്ഥയില്‍ നിന്നുള്ള മോചനത്തിനായി കേഴുന്നു. അവരുടെ അവകാശങ്ങള്‍ക്കും അനുകൂലങ്ങള്‍ക്കും വേണ്ടിയുള്ള കഠിനയത്‌നത്തിന്‌ സഹതാപത്തോടെയുള്ള പിന്തുണ സമൂഹത്തില്‍ നിന്നും സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടത്‌ അടിയന്തിരമായ ആവശ്യമാണ്‌.

2004 -ല്‍ ആണ്‌ കൊല്ലം രൂപത വിഭജിച്ച്‌ പോപ്പ്‌ ജോണ്‍പോള്‍ രണ്ടാമന്‍ പുനലൂര്‍ രൂപത സ്ഥിപിച്ചത്‌. രൂപതയിലെ കത്തോലിക്കരില്‍ 65 ശതമാനം വിശ്വാസികള്‍ ദളിതുകളാണ്‌. സാമ്പത്തികമായും, വിദ്യാഭ്യാസപരമായും, തൊഴില്‍പരമായും അവര്‍ പൊതുസമൂഹാവസ്ഥയില്‍ വളരെ പിന്നിലാണ്‌. അവരുചടെ ശോചനീയമായ അവസ്ഥയില്‍ മാറ്റംവരുത്തുന്നതിനുള്ള പോരാട്ടത്തില്‍ എല്ലാവരുടേയും പിന്തുണയും പ്രാര്‍ത്ഥനയും ബിഷപ്പ്‌ ഡോ.പൊന്നുമുത്തപ്പന്‍ ആഹ്വാനം ചെയ്‌തു.

ന്യൂയോര്‍ക്ക്‌ സന്ദര്‍ശിക്കുന്നതിനു മുന്‍പ്‌ ബിഷപ്പ്‌ ഷിക്കാഗോ ഹൂസ്റ്റണ്‍ നഗരങ്ങളും സന്ദര്‍ശിച്ചിരുന്നു. പോപ്പ്‌ ഫ്രാന്‍സിസ്‌ വിളിച്ചുകൂട്ടുന്ന ബിഷപ്പുമാരുടെ സിനഡില്‍ പങ്കെടുക്കാന്‍ അദ്ദേഹം ന്യൂയോര്‍ക്കില്‍നിന്ന്‌ റോമിലേക്ക്‌ പോയി. പോള്‍ ഡി പനയ്‌ക്കല്‍ അറിയിച്ചതാണ്‌.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code