Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കത്തോലിക്ക സഭയുടെ നിര്‍ണായക ഫാമിലി സിനഡ് ഞായറാഴ്ച ആരംഭിക്കുന്നു   - ജോര്‍ജ് ജോണ്‍

Picture

വത്തിക്കാന്‍: കത്തോലിക്കസഭയില്‍ പുതിയ പരിഷ്‌കരണം ലക്ഷ്യംവെച്ചുള്ള പ്രത്യേക സാര്‍വത്രിക സഭാ ഫാമിലി സിനഡ് ഈ വരുന്ന ഞായറാഴ്ച ഒക്‌ടോബര്‍ 04 ന് ആരംഭിക്കും. സ്വവര്‍ഗ
വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്ക സഭ പുലര്‍ത്തി വരുന്ന നയങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കാനാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബില്‍ നടന്ന അസാധാരണ സിനഡ് വോട്ടിനിട്ട് തള്ളിയ വിഷയങ്ങള്‍ മാര്‍പാപ്പ പ്രത്യേക അധികാരം ഉപയോഗിച്ച് ഈ മാസത്തെ സിനഡില്‍ ചര്‍ച്ചയ്ക്കായി
ഉള്‍പ്പെടുത്തിട്ടുണ്ട്. ഞായറാഴ്ച ഒക്‌ടോബര്‍ 04 ന് ആരംഭിക്കുന്ന സിനഡ്  25 ന് അവസാനിക്കും. 120 രാജ്യങ്ങളില്‍ നിന്നും 279 ബിഷപ്പുമാര്‍ ഈ സിനഡില്‍  പങ്കെടുക്കും.

കഴിഞ്ഞ സിനഡില്‍ യാഥാസ്ഥിതിക പക്ഷത്തിന്റെ വക്താവായിരുന്ന അമേരിക്കന്‍ കര്‍ദിനാള്‍ റെയ്മണ്ട്
ബ്യൂക്ക് ഇത്തവണത്തെ സിനഡില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ പുരോഗമനവാദികളായ ജര്‍മന്‍ കര്‍ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍ പങ്കെടുക്കുന്നുണ്ട്. ആഫ്രിക്കയില്‍ നിന്നുള്ള ബിഷപ്പുമാര്‍
കര്‍ദിനാള്‍ ബ്യൂക്കിന്റെ കുറവ് നികത്തുമെന്നാണ് നിരീക്ഷിക്കുന്നത്.  ഇന്ത്യയില്‍ നിന്നും സീറോ മലബാര്‍ സഭയുടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ് മാര്‍ ജോസഫ്
കല്ലറങ്ങാട്ട്, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ലത്തീന്‍ സഭയുടെ കര്‍ദിനാള്‍ ഡോ.ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്, ആര്‍ച്ച് ബിഷപ്പുമാരായ ഡൊമിനിക് ജാല, ഫിലിപ് നേരി ഫെറാവോ, ബിഷപ് ഡോ.സെലിസ്റ്റര്‍ പൊന്നുമുത്തന്‍, മലങ്കര സഭയുടെ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ എന്നിവരാണ് ഈ ഫാമിലി സിനഡില്‍ പങ്കെടുക്കുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code