Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ സമാഹരണം നടത്തി   - സിറിയക്‌ കൂവക്കാട്ടില്‍

Picture

ചിക്കാഗോ: മൂന്നു പതിറ്റാണ്ടിലേറെയായി ചിക്കാഗോയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഡെമോക്രാറ്റിക്‌ പ്രൈമറി സ്ഥാനാര്‍ത്ഥികളായ സ്റ്റേറ്റ്‌ സെനറ്റര്‍ ഡാനിയല്‍ ബിസ്സ്‌, രാജാ കൃഷ്‌ണമൂര്‍ത്തി എന്നിവര്‍ക്കായി ഫണ്ട്‌ റൈസിംഗ്‌ ഇവന്റ്‌ നടത്തപ്പെട്ടു. സെപ്‌റ്റംബര്‍ 27-ന്‌ ഞായറാഴ്‌ച ഡസ്‌പ്ലെയിന്‍സിലുള്ള ഐ.എ.ഡി.ഒ വൈസ്‌ പ്രസിഡന്റ്‌ ടോം കാലായിലിന്റെ വസതിയില്‍ നടത്തപ്പെട്ട ചടങ്ങില്‍, സംഘടനയുടെ ഭാരവാഹികളും, അനുഭാവികളുമായ നിരവധി പേര്‍ പങ്കെടുത്തു.

ഐ.എ.ഡി.ഒ പ്രസിഡന്റ്‌ റാം വില്ലിവാളം സമ്മേളനത്തിന്‌ സ്വാഗതം ആശംസിക്കുകയും, സ്ഥാനാര്‍ത്ഥികളെ സദസിന്‌ പരിചയപ്പെടുത്തുകയും ചെയ്‌തു. അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ ഇന്‍ഡ്യന്‍ വംശജര്‍ ഉള്‍പ്പെടുന്ന സൗത്ത്‌ ഏഷ്യന്‍സ്‌ കൂടുതല്‍ താത്‌പര്യം പ്രകടിപ്പിക്കുന്നതിന്റേയും, വോട്ടവകാശം വിനിയോഗിക്കുന്നതിന്റേയും ആവശ്യകത പ്രസിഡന്റ്‌ ഊന്നിപ്പറഞ്ഞു.2016-ല്‍ നടക്കുന്ന പ്രൈമറിയിലും ശാരീരികവും മാനസീകവുമായ അവശതകള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളും വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന്‌ സെനറ്റര്‍ ഡാനിയേല്‍ ബിസ്സ്‌ ഓര്‍മ്മിപ്പിച്ചു.

എട്ടാം ഡിസ്‌ട്രിക്‌ടിറ്റില്‍ നിന്നുള്ള യു.എസ്‌ പ്രതിനിധിസഭാംഗം ടാമിഡക്‌ ബര്‍ത്ത്‌ യു.എസ്‌ സെനറ്റിലേക്ക്‌ മത്സരിക്കുന്നതിനാല്‍ ഒഴിവുവന്ന സീറ്റിലേക്കാണ്‌ ഇന്‍ഡ്യന്‍ വംശജന്‍കൂടിയായ ഇല്ലിനോയി മുന്‍ ഡപ്യൂട്ടി ട്രഷറര്‍ രാജാ കൃഷ്‌ണമൂര്‍ത്തി മത്സരിക്കുന്നത്‌. ഇല്ലിനോയിയിലെ പിയോറിയായില്‍ നിന്നും വാലിഡിക്‌ടോറിയനായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാജാ കൃഷ്‌ണമൂര്‍ത്തി പ്രശസ്‌തമായ പ്രിന്‍സ്‌ ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ മെക്കാനിക്കല്‍ എന്‍ജിനീയറിംഗിലും, ഹാര്‍വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ നിയമബിരുദവും ഉന്നത നിലയില്‍ നേടിയിട്ടുണ്ട്‌. സംസ്ഥാന ഡപ്യൂട്ടി ട്രഷറര്‍ എന്ന നിലയിലും, നിരവധി ഉപദേശകസമിതികളില്‍ അംഗമെന്ന നിലയിലും സാധാരണക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുന്ന ഉദ്യമങ്ങള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ അംഗമാകാന്‍ കഴിഞ്ഞാല്‍, ദേശത്തെ ബഹുഭൂരിപക്ഷം സാധാരണ ജനങ്ങളെ പുതിയ സമ്പദ്‌ വ്യവസ്ഥയുടെ സാധ്യതകള്‍ ബോധ്യപ്പെടുത്തുകയും ഗുണഭോക്താക്കളാകാന്‍ സഹായിക്കുകയുമാകും തന്റെ പ്രധാന ലക്ഷ്യമെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. അഭിപ്രായ സര്‍വ്വെകളില്‍ മുന്നിലുള്ള അദ്ദേഹത്തിന്‌ ഇല്ലിനോയിയില്‍ നിന്നുമുള്ള ഒട്ടുമിക്ക യു.എസ്‌ പ്രതിനിധി സഭാംഗങ്ങളുടേയും ചില തൊഴിലാളി സംഘടനകളുടേയും പിന്തുണ പൊതു തെരഞ്ഞെടുപ്പിലും വോട്ടവകാശം നേടുന്നതിനുള്ള വോട്ടര്‍ രജിസ്‌ട്രേഷന്‌ എല്ലാ ഇന്‍ഡ്യന്‍ വംശജരും താത്‌പര്യം പ്രകടിപ്പിക്കണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഒമ്പതാം ഡിസ്‌ട്രിക്‌ടില്‍ നിന്ന്‌ നിലവിലുള്ള സെനറ്റര്‍ ഡാനിയേല്‍ ബിസ്സ്‌ മത്സരിക്കുന്നത്‌ മുന്‍ സ്റ്റേറ്റ്‌ കണ്‍ട്രോളര്‍ ജൂഡി ബാര്‍ടോപ്പിംഗായുടെ ആകസ്‌മിക മരണം മൂലമുണ്ടായ ഒഴിവ്‌ നികത്തുവാനുള്ള ഉപതെരഞ്ഞെടുപ്പിലാണ്‌. കണ്‍ട്രോളറായി ഗവര്‍ണര്‍ നിയമിച്ച ലസ്‌ലി മംഗറിന്റെ കാലാവധി 2017 ജനുവരിയില്‍ പൂര്‍ത്തിയാകും. സംസ്ഥാന പ്രതിനിധി സഭയിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള സെനറ്റര്‍ ഡാനിയേല്‍ ബിറ്റ്‌സ്‌ ധനവിനിയോഗവുമായി ബന്ധപ്പെട്ടിട്ടുള്ള നിയമനിര്‍മ്മാണങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തികൂടിയാണ്‌. പ്രശസ്‌തമായ എം.ഐ.ടി, ഹാര്‍ഡ്‌വാര്‍ഡ്‌ സര്‍വകലാശാലകളില്‍നിന്ന്‌ ബിരുദംനേടിയ അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ്‌ ചിക്കാഗോയില്‍ മാത്തമാറ്റിക്‌സ്‌ പ്രൊഫസറായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. സമൂഹത്തില്‍ കഷ്‌ടത അനുഭവിക്കുന്ന ജനവിഭാഗത്തിന്‌ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ലഭ്യമാക്കുകയെന്നതാണ്‌ കണ്‍ട്രോളര്‍ പദവിയിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡോ. അമി ബെറായ്‌ക്ക്‌ ശേഷം യു.എസ്‌ കോണ്‍ഗ്രസില്‍ എത്തുന്ന രണ്ടാമത്തെ ഇന്‍ഡ്യന്‍ വംശജനാകാനുള്ള തന്റെ ശ്രമത്തിന്‌, ഇല്ലിനോയിയിലെ എല്ലാ ഇന്‍ഡ്യന്‍ സമൂഹങ്ങളുടേയും മത-സാമൂഹ്യ-സാംസ്‌കാരിക-തൊഴിലധിഷ്‌ഠിത സംഘടനകളുടേയും ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും രാജാ കൃഷ്‌ണമൂര്‍ത്തി അഭ്യര്‍ത്ഥിച്ചു.

പ്രസിഡന്റ്‌ റാം വില്ലിവാളം, വൈസ്‌ പ്രസിഡന്റ്‌ ടോം കാലായില്‍ എന്നിവര്‍ക്കൊപ്പം ഐ.എ.ഡി.ഒ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ ഷാജന്‍ കുര്യാക്കോസ്‌, അല്‍ഖല്‍ഫാന്‍, കേട്‌കി സ്റ്റൈഫാന്‍, വിവേക്‌ യെല്‍ഡംഡി, സിറിയക്‌ കൂവക്കാട്ടില്‍ എന്നിവര്‍ ഫണ്ട്‌ റൈസിംഗിന്‌ നേതൃത്വം നല്‍കി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code