വുഡ് ലാന്റ് (കൊളറാഡൊ): എഴു വര്‍ഷം മുമ്പ് കാണാതായ ജോഷ്വ വെര്‍നന്‍ മാഡിക്സ് എന്ന യുവാവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട കാമ്പിന്റെ ചിമ്മിനിയില്‍ നിന്നും കണ്ടെടുത്തതായി കൊളറാഡൊ അധികൃതര്‍ അറിയിച്ചു.വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട കാമ്പിനില്‍ എങ്ങനെ യുവാവ് എത്തി എന്നത് ദുരൂഹമായി തുടരുന്നു.
ാശശൈിഴയീ്യ2
രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം മകനെ കണ്ടിട്ടില്ലെന്ന് പിതാവ് മൈക്കിള്‍ മഡക്സ് പറഞ്ഞു. കൂട്ടുക്കാരുടെ കൂടെ ഉണ്ടായിരിക്കുമെന്നാണ് ആദ്യം കരുതിയത്. വര്‍ഷങ്ങളായി മകനുവേണ്ടി അന്വേഷണം നടത്തുകയായിരുന്നു മൈക്കിള്‍ മഡക്സ്.
ചിമ്മിനിക്കു മുമ്പില്‍ ഫര്‍ണിച്ചര്‍ കിടന്നിരുന്നതു കൊണ്ട് ഫയര്‍ പ്ലെയ്സ് നോക്കേണ്ട കാര്യമില്ലായിരുന്നു എന്ന് ക്യാമ്പിന്റെ ഉടമസ്ഥന് പറഞ്ഞു. ജോഷ്വ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
കാമ്പില്‍ പൊളിക്കുന്ന സമയത്താണ് മൃതദേഹം കണ്ടെത്തിയതെന്നും പല്ലു പരിശോധിച്ചതിനുശേഷമാണ് മൃതദേഹം 2008 ല്‍ കാണാതായ ജോഷ്വയുടേതാണെന്ന് തിരിച്ചറിഞ്ഞതെന്നും ടെല്ലര്‍ കൗണ്ടി, കൊറോണല്‍ അല്‍ബോണ്‍ പറഞ്ഞു. അപകട മരണമായിരിക്കാനാണ് സാധ്യതയെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Comments