ബെര്‍ലിന്‍: ജര്‍മനിയില്‍ ഒക്ടോബര്‍ 01 മുതല്‍ താഴെ പറയുന്ന നിയമഭേദഗതികള്‍ പ്രാബല്യത്തിലായി.
1. ഒക്ടോബര്‍ 01 മുതല്‍ ജര്‍മനിയിലെ നേഴ്സിങ്ങ് ജോലികള്‍ക്ക് മണിക്കൂറിന് 09.40 യൂറോ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും 08.65 കിഴക്കന്‍ സംസ്ഥാനങ്ങളിലും നല്‍കണം.
2. ജര്‍മന്‍ ഹൈവേകളില്‍ ഓടുന്ന7.5 ടണ്‍ മുതലുള്ള ട്രക്കുകള്‍ക്ക് ഒക്ടോബര്‍ 01 മുതല്‍ ഹൈവേ ടോള്‍ നല്‍കണം. ഇതുവരെ ടോള്‍ നല്‍കാനുള്ള പരിധി 12 ടണ്‍ ആയിരുന്നു.
3. ഒക്ടോബര്‍ 01 മുതല്‍ ജര്‍മന്‍ ലീഗല്‍ ഇന്‍ഷ്വറന്‍സ് പ്രേമിയം പല സോണുകളിലും മിനിമം 5 മുതല്‍ 10 ശതമാനം വരെ വര്‍ദ്ധിക്കും.
4. പുതിയതായി ഇറക്കുന്ന പെട്രോള്‍, ഡീസല്‍ കാറുകളുടെ എമിഷന്‍ സ്റ്റാന്‍ഡാര്‍ഡ് സെപ്റ്റംബര്‍ 01 മുതല്‍ 'യൂറോ 6' ആക്കിയിരുന്നു. ഈ എമിഷന്‍ സ്റ്റാന്‍ഡാര്‍ഡില്‍ കുറവുള്ള കാറുകള്‍ക്ക് വര്‍ദ്ധിച്ച വാര്‍ഷിക നികുതി (ക്രാഫ്റ്റ്ഫാര്സോയ്ഗ് സ്റ്റോയര്‍) നല്‍കണം. അതുപോലെ ഈ കാറുകള്‍ക്ക് വേണ്ടി വരുന്ന പെട്രോള്‍-ഡീസല്‍ ചിലവ് വിലയോടൊപ്പം പ്രദര്‍ശിപ്പിച്ചിരിക്കണം.
5. ഒക്ടോബര്‍ 01 മുതല്‍ വീടുകള്‍, ഓഫീസുകള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവയില്‍ എനര്‍ജി ലാഭിക്കാന്‍ ചെയ്യുന്ന പണികള്‍ക്ക് കെ.എഫ്.ഡബ്ളിയു. ബാങ്കില്‍ നിന്നും 5 ശതമാനം വരെഗ്രാന്റ് ലഭിക്കു. പുതിയതായി നിര്‍മ്മിക്കുന്ന ഹീറ്റിങ്ങ്, ചൂടുവെള്ള ഉപകരണങ്ങളുടെ കാര്യക്ഷമത മിനിമം 'എ ++' മുതല്‍ 'ജി' വരെ ആയിരിക്കണം. ഇതില്‍ കുറവുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയില്ല. ഹീറ്റിങ്ങ്, ചൂടുവെള്ള ഉപകരണങ്ങള്‍ക്ക് ഈ സ്റ്റാന്‍ഡാര്‍ഡ് ഇല്ലാത്തവര്‍ അവയുടെ പ്രവര്‍ത്തനം നിറുത്തി മാറ്റി വയ്ക്കണം.
6. ഓണ്‍ലൈന്‍ ഫാര്‍മസികള്‍ ഒക്ടോബര്‍ 01 മുതല്‍ അവര്‍ക്ക് അംഗീകാരം ഉണ്ടെന്ന് കാണിക്കുന്ന തെളിവായി സ്വന്തം ലോഗോ പ്രദര്‍ശിപ്പിച്ചിരിക്കണം. ഈ ഓണ്‍ലൈന്‍ ഫാര്‍മസി അംഗീക|തമാണോ എന്ന് ഇവിടെ നിന്നും മരുന്ന് വാങ്ങുന്നവര്‍ക്ക്
ഓണ്‍ലൈനില്‍ പരിശോധിക്കാം.
7. കിഴക്കന്‍ ജര്‍മന്‍ സംസ്ഥാനങ്ങളില്‍ നില നിന്നിരുന്ന സെക്കന്റ് ഹോം അല്ലെങ്കില്‍ ഗാര്‍ഡനുകള്‍ക്ക് നല്‍കിയിരുന്ന കരാര്‍ ഉടമ്പടികളുടെ നിയമ പരിരക്ഷ ഒക്ടോബര്‍ 01 മുതല്‍ ഇല്ലാതായി.
Comments