Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മന്‍ പോസ്‌റ്റേജ് നിരക്കുകള്‍ ജനുവരി 01 മുതല്‍ വര്‍ദ്ധിപ്പിക്കുന്നു   - ജോര്‍ജ് ജോണ്‍

Picture


ബോണ്‍: ജര്‍മന്‍ പോസ്‌റ്റേജ് നിരക്കുകള്‍ 2016 ജനുവരി 01 മുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതനുസരിച്ച് സാധാരണ 20 ഗ്രാം തൂക്കമുള്ള സ്റ്റാന്‍ഡാര്‍ഡ് ഇന്‍ലാന്‍ഡ്-യൂറോപ്യന്‍ യൂണിയന്‍ കത്തുകള്‍ക്ക് ഇപ്പോഴത്തെ നിരക്കായ 0.62 സെന്റ് 0.70 സെന്റ് ആയി ഉയര്‍ത്തും. ഇത് ജര്‍മന്‍ പോസ്റ്റ് ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ നിരക്ക് വര്‍ദ്ധനവാണ്.

അതായത് ഒറ്റയടിക്ക് 0.13 സെന്റ് വര്‍ദ്ധനവാണിത് സ്റ്റാന്‍ഡാര്‍ഡ് കത്തുകള്‍ക്ക് വരുത്തുന്നത്. ജര്‍മന്‍ പോസ്റ്റിന്റെ മറ്റ് നിരക്ക് വര്‍ദ്ധനവുകള്‍ക്ക് ഇതേവരെ അവസാന തീരുമാനം ആയില്ല.

ജര്‍മന്‍ റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം പോസ്‌റ്റേജ് വര്‍ദ്ധനവിന് ആവശ്യമാണ്.നാണയപ്പെരുപ്പം, വേതന വര്‍ദ്ധനവ്, പൈവറ്റ് പോസ്റ്റല്‍ കമ്പനികളില്‍ നിന്നുമുള്ള മത്സരം, ഇന്റര്‍ നെറ്റ്, ഇമെയില്‍ മുഖാന്തരം വന്ന ബിസിനസ് കുറവ് എന്നിവ പരിഗണിച്ച് റഗുലേറ്ററി അതോറിറ്റി ഈ വര്‍ദ്ധനവ് അനുവദിക്കുമെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു.

ജനുവരി 01, 2016 മുതല്‍ വര്‍ദ്ധിപ്പിക്കുന്ന നിരക്കനുസരിച്ച് ജര്‍മന്‍ പോസ്റ്റിന് ഏതാണ്ട് 1600 മില്യാര്‍ഡന്‍ യൂറോയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. ജര്‍മന്‍ പോസ്റ്റിന്റെ ഈ സ്റ്റാന്‍ഡാര്‍ഡ് കത്തുകളുടെ വര്‍ദ്ധനവ് ജര്‍മനിയിലെ സാധാരണക്കാരെയും,
പ്രവാസികളെയുമാണ് കൂടുതല്‍ ബാധിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജര്‍മനിയില്‍ താമസിക്കുന്ന  പ്രവാസികള്‍ പോസ്റ്റിന്റെ വരുമാനത്തില്‍ 28 ശതമാനം പങ്കുവഹിക്കുന്നു എന്നാണ് അനൗദ്യോഗിക കണക്കുകള്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code