ദുബായ്: ദുബായ് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ എട്ടു നോമ്പാചരണവും, ഇടവക കണ്‍വന്‍ഷനും ആരംഭിച്ചു.
എല്ലാ ദിവസവും വൈകിട്ട് ഏഴിന് സന്ധ്യാ നമസ്കാരം തുടര്‍ന്ന് വചന ശുശ്രൂഷ. വചന ശുശ്രൂഷക്ക് ഫാ. ജോജി കെ. ജോയ്, ഫാ.സജി അമയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
സെപ്റ്റംബര്‍ 7 തിങ്കള്‍ വൈകിട്ട് ഏഴിന് സന്ധ്യാ നമസ്കാരം , തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, ദൈവ മാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന, നേര്‍ച്ച വിളമ്പ്.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലാനി ചാക്കോ, ഇടവക ട്രസ്റ്റീ എം.എം . കുറിയാക്കോസ്, സെക്രട്ടറി തോമസ് ജോസഫ് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04337 11 22 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Comments