Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കിരാതപര്‍വം (കവിത)   - ചേറുശ്ശേരി അനിയന്‍ വാരിയര്‍

Picture

പിമ്പെവരുന്നൊരു പുത്തന്‍തലമുറക്കെ
ന്തുള്ളുനല്‍കുവാന്‍ നമ്മുടേതായ്‌ ?
മാറാലമൂടിയ ജീര്‍ണമസ്‌തിഷ്‌കമോ
വറ്റിവരണ്ടൊരു തൂലികയോ ???

നമ്മള്‍ ഇവിടെ പഠിച്ച കാര്യം / കാലം
എല്ലാരുമെന്നും സ്‌മരിച്ചിടേണം .
ആയതിനെന്തുണ്ടുപായമെന്ന്‌
ഫൈനല്‍ ഇയറുകാര്‍ കാട്ടിടേണ്ടേ ?

നഗ്‌നയോട്ടത്തിനു ശോഭപോരാ ...

നഗ്‌നരായ്‌ ക്ലാസ്സില്‍ കയറിയാലോ ?.
മാഷന്മാര്‍ നേരെ ഇറങ്ങിപ്പോകും
കുട്ടികള്‍ നമ്മെ ശരിപ്പെടുത്തും !

* * * * *
ബാബുവും റോബിനും ചന്ദ്രനുമായ്‌
കോളേജ്‌ കീഴ്‌മേല്‍മറിച്ച നമ്മള്‍
കുമ്പിട്ട മുഖവും തലയുമായി
പോകേണ്ടതൊന്നുമേ ചെയ്‌തതില്ല .

സ്വര്‍ണ്ണവര്‍ഷത്തില്‍ ഉചിതമായി
അമ്മേടെ പൊന്നുകിടാങ്ങളായി
സ്‌നേഹപുരസ്സരം കാഴ്‌ച്ചവെച്ചു
നിത്യമനശ്വര ചിത്രജാലം !

* * * * *
അരസിക സാത്വികര്‍ പോയശേഷം
വര്‍ഷങ്ങളേറെ കഴിഞ്ഞശേഷം
ബൈക്കിടിച്ചൊന്നിനെ തീര്‍ത്തതല്ലേ
ആരത്‌ ഓര്‍ക്കണു , കൂട്ടുകാരെ ?

പെണ്ണുങ്ങളെത്രയാണെന്നറിഞ്ഞോ
നൂറ്റിരണ്ടെന്നു പറഞ്ഞുകേട്ടു .
നൂറ്റിരണ്ടെന്നത്‌ ചീത്തസംഖ്യ :
നൂറ്റിയൊന്നാണലോ പുണ്യസംഖ്യ !

മദ്യലഹരിയില്‍ ചെയ്‌തതൊന്നും
കുറ്റമാവില്ലെന്നറിഞ്ഞുകൂടെ ?
ഓണഘോഷത്തിന്‍ പൊലിമകൂട്ടി
ഓളെ നമുക്കങ്ങ്‌ തീര്‍ത്തിടാലോ .

ചെകുത്താന്‍റെ വണ്ടിയിലോണമായി
ഘോഷംനിറഞ്ഞൊരു ഘോഷയാത്ര
കോളേജിന്‍മുന്നിലായെത്തിടുമ്പോള്‍
കാണുന്നൊരുത്തിയെ തട്ടിയോടാം .

ആരുണ്ട്‌ എന്നുടെ മാര്‍ഗംമുടക്കുവാന്‍
ആരുണ്ട്‌ എന്നുടെ വണ്ടിതടുക്കുവാന്‍
കാലന്‍റെ കാലനായ്‌ കൊന്നിടും ഞാന്‍
കാലനും പേടിയാണിപ്പൊഴെന്നെ !!!

C . S . Sankara Warrier , Anubhuti Cherussery,
Thaillattssery - Ollur , Thrissur 680 306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code