Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വര്‍ദ്ധിപ്പിച്ച ഭൂനികുതിയടച്ച കര്‍ഷകര്‍ക്ക്‌ തുക തിരികെ നല്‍കണം: ഇന്‍ഫാം

Picture

കോട്ടയം: റബര്‍ സഹായധന പദ്ധതിയുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി മുന്‍കാല പ്രാബല്യത്തോടെ പതിന്മടങ്ങായി വര്‍ദ്ധിപ്പിച്ച ഭൂനികുതിയടച്ച ലക്ഷക്കണക്കിനായ കര്‍ഷകര്‍ക്ക്‌ ധനകാര്യ മന്ത്രിയുടെ പ്രസ്‌താവനയുടെ പശ്ചാത്തലത്തില്‍ തുക തിരികെ നല്‍കണമെന്നും വില്ലേജ്‌ ഓഫീസുകളിലേയ്‌ക്ക്‌ ഇതിനായി അടിയന്തര നിര്‍ദ്ദേശമുണ്ടാകണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി,സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

റബര്‍ സഹായധനപദ്ധതിയ്‌ക്കായി തന്നെ 2.5 ലക്ഷത്തോളം അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്‌തു. വിവിധ ആര്‍പിഎസുകളിലായി ലക്ഷക്കണക്കിന്‌ അപേക്ഷകള്‍ കംപ്യൂട്ടര്‍ രജിസ്‌ട്രേഷനായി കെട്ടിക്കിടക്കുന്നു. ഈ സാമ്പത്തികവര്‍ഷം തന്നെ വിവിധ വ്യക്തിഗതവും കാര്‍ഷികവുമായ ഇതര വായ്‌പകളും ബാങ്കുകള്‍ വഴി പലര്‍ക്കും എടുക്കേണ്ടതായി വന്നിട്ടുണ്ട്‌. ഇതിനെല്ലാം വര്‍ദ്ധിപ്പിച്ച വന്‍ ഭൂനികുതിയടച്ച രസീതുകളാണ്‌ ഹാജരാക്കേണ്ടിവന്നിരിക്കുന്നത്‌. വര്‍ദ്ധിപ്പിച്ച ഭൂനികുതി ഒഴിവാക്കുമെന്ന ധനമന്ത്രിയുടെ പ്രസ്‌താവനയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, അടിയന്തരമായി ഇത്‌ സര്‍ക്കാര്‍ ഉത്തരവായി പുറത്തിറക്കണം. കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞിരിക്കുന്ന അവസ്ഥയില്‍ അധികനികുതി ചുമത്തി ഖജനാവിലേയ്‌ക്ക്‌ സ്വരൂപിച്ച തുക നികുതിദായകര്‍ക്ക്‌ മടക്കിനല്‍കി സര്‍ക്കാര്‍ മാന്യത കാട്ടുന്നില്ലെങ്കില്‍ കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തെ വരുംദിവസങ്ങളില്‍ നേരിടേണ്ടിവരുമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും വി. സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജന.സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code