Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രക്ഷാബന്ധന്‍   - ജ്യോതിലക്ഷ്‌മി നമ്പ്യാര്‍

Picture

ഇന്ന്‌ ഏതൊരുപൊതുജന വേദിയിലാണെങ്കിലും, വര്‍ത്തമാന പത്രത്തിലൂടെയാണെങ്കിലും, ടെവിഷനിലൂടെയാണെങ്കിലും, എന്നുവേണ്ട ഏതൊരുവാര്‍ത്താവിനിമയ മാധ്യമ ത്തിലൂടെയാണെങ്കിലും നമുക്ക്‌ ഗ്രഹിയ്‌ക്കാന്‍ കഴിയുന്നത്‌ ദിനംപ്രതിവര്‍ദ്ധിച്ചുവരുന്ന കൂട്ടബലാല്‍സംഘങ്ങളുടെയും, പിഞ്ചുകുഞ്ഞുങ്ങള്‍ക്കു നേരെയുള്ള ലൈംഗികപീഠനങ്ങളുടേയും വാര്‍ത്തയാണ്‌. മനുഷ്യന്‍ പിശാചായിമാറുന്ന അവസ്ഥ. ഇത്തരം ഒരവസ്ഥയില്‍, പുരുഷന്റെ ജീവിതത്തില്‍സഹോദരന്‍ എന്ന ഒരുകടമകൂടി ഉണ്ടെന്നും, താല്‌ക്കാലികവികാരങ്ങള്‍ക്കുവേണ്ടി ആഹ്ലാദിയ്‌ക്കാന്‍ മാത്രമുള്ള ഒരുവസ്‌തുവല്ല സ്‌ത്രീ എന്നും ഓരോപുരുഷനെയും ധരിപ്പിയ്‌ക്കേണ്ടത്‌ സമുഹത്തിന്റെ കടമയല്ലേ? മറ്റൊരുവിധത്തിലാണെങ്കില്‍ ഓര്‍മ്മവെച്ചനാള്‍ മുതല്‍ പുരുഷന്റെ സ്‌ത്രീയ്‌ക്കുനേരെയുള്ള ക്രൂരവിനോദങ്ങളെക്കുറിച്ചുകേട്ട്‌ മനസ്സുമടുത്ത്‌ സംശയത്തിന്റെയും, പ്രതികാരത്തിന്റെയും രൂപമായിമാറിയ സ്‌ത്രീയെ, അതല്ല സ്‌ത്രീയെ സംരക്ഷിയ്‌ക്കാനും ബഹുമാനിയ്‌ക്കാനും സ്‌നേഹിയ്‌ക്കാനും മനസ്സുള്ളപുരുഷനും സമൂഹത്തിലുണ്ടെന്നു മനസ്സിലാക്കികൊടുക്കേണ്ടതും സമൂഹത്തിന്റെ കടമയല്ലേ? ഇവിടെയാണു രക്ഷാബന്ധന്‍ എന്ന ആചാരത്തിന്റെ പ്രധാനപങ്ക്‌.

രക്ഷാബന്ധന്‍ എന്ന ആഘോഷത്തിനുപുറകില്‍ അനേകം ഐതിഹ്യങ്ങള്‍ ഉണ്ടെങ്കിലും സഹോദര സ്‌നേഹവും, സംരക്ഷണമനോഭാവവും പരസ്‌പരം കൂട്ടായ്‌മയും ഉറപ്പുവരുത്തുക എന്നതാണു ഈആഘോഷത്തിന്റെ മര്‍മ്മപ്രധാനമായ സന്ദേശം. പുതുവസ്‌ത്രങ്ങള്‍ ധരിച്ച്‌ സഹോദരി,സഹോദരന്റെദീര്‍ഘായുസ്സിനും, വിജയത്തിനുംവേണ്ടി പ്രാര്‍ത്ഥിച്ച്‌ ആരതി ഉഴിഞ്ഞു, സിന്ദൂരംകൊണ്ട്‌ വിജയതിലകമണിയിച്ച്‌, സ്‌നേഹത്തിന്റെ മധുരംപകര്‍ന്നു, രക്ഷയാകുന്ന സംരക്ഷണ ചരടു സഹേദരന്റെ വലതുകയ്യില്‍ കെട്ടികഴിഞ്ഞാല്‍, ഏതൊരവവസ്ഥയിലും സഹോദരിയെ സംരക്ഷിച്ചുകൊള്ളാം എന്ന ഉറപ്പാകുന്ന ചെറിയ ഒരു ഉപഹാരംസഹോദരന്‍ സഹേദരിയ്‌ക്കു നല്‌കുന്നതോടെ ആഘോഷം ആരംഭിയ്‌ക്കുന്നു. അതിനു ശേഷംകുടുംബക്കാര്‍ എല്ലാവരും ചേര്‍ന്നു വിഭവസമൃദ്ധമായ ഭക്ഷണം കഴിയ്‌ക്കുന്നു. നിവൃത്തിയുണ്ടെങ്കില്‍ ഈദിവസംസഹോദരിസഹോദരന്മാര്‍പരസ്‌പരംകണ്ടുമുട്ടുന്നു, സമൂഹത്തിന്റെകൂട്ടായ്‌മയ്‌ക്കും, പരസ്‌പര സംരക്ഷണത്തിനുംവേണ്ടി, സ്വന്തംസഹോദരനോ, സഹോദരിയോ ആകണമെന്നില്ല സഹോദരനെപ്പോലെയോ, സഹോദരിയെപ്പോലെയോ ഉള്ള വര്‍തമ്മിലും ഈ ആചാരം ആഘോഷിയ്‌ക്കാമെന്നൊരു രീതികൂടി ഈ ആഘോഷത്തിനുണ്ട്‌. പണ്ട്‌ കാലങ്ങളില്‍ രജപുത്രവംശത്തിലെ റാണിമാര്‍ അയല്‍ സംസ്ഥാനങ്ങളിലെ രാജകുമാരന്മാര്‍ക്ക്‌ തന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു 'രാഖി' അല്ലെങ്കില്‍ `രക്ഷാബന്ധന്‍' അയയ്‌ക്കാറുണ്ടെന്നു പറയപ്പെടുന്നത്‌ ഇതിനൊരു തെളിവാണ്‌.

ശ്രാവണമാസത്തിലെ പൂര്‍ണ്ണിമ ദിവസമാണു രക്ഷാബന്ധാന്‍ ആഘോഷിയ്‌ക്കുന്നത്‌. വടക്കേഇന്ത്യക്കാര്‍ ഇതിനെനാരിയല്‍ പൂര്‍ണ്ണിമഎന്നും, തെക്കേ ഇന്ത്യക്കാര്‍ ശ്രാവണ പൂര്‍ണ്ണിമ എന്നും ഈആഘോഷത്തെ വിളിയ്‌ക്കുന്നു. `വിഷ്‌തരക്ക്‌,വെനോം, പുണ്യപ്രദായക്‌ എന്നീ പേരിലും പലയിടത്തും ഈആഘോഷം അറിയപ്പെടുന്നു. ഈ ആഘോഷത്തിനു കൂടുതല്‍ പ്രാധാന്യം നല്‌കുന്നത്മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിയ്‌ക്കുന്ന വരാണെന്നും പറയപ്പെടുന്നു. വര്‍ഷക്കാലത്തെ കനത്തമഴമൂലം നിര്‍ത്തിവച്ചിരുന്നമത്സ്യബന്ധനം വീണ്ടും പുനരാരംഭിയ്‌ക്കുന്ന തിനുമുമ്പ്‌ ്വരുണഭഗവാനെ പ്രീതിപ്പെടുത്തുന്നതിനായികൊണ്ടടുന്നതാണു ഈ ആഘോഷം എന്നാണു സങ്കല്‌പം.

മഹത്തായ ഈആഘോഷം അതിന്റേതായ ആശയം ഉള്‍കൊണ്ടുതന്നെയാണോ പുതിയതലമുറകൊണ്ടാടുന്നത്‌? മറ്റുള്ള ആ ഘോഷങ്ങളെപ്പോലെ ഈ ആഘോഷവും ഒരുകച്ചവടക്കാടുടെ കൊയ്‌ത്തായി മാറിയിട്ടില്ലേ? മൂന്നുരൂപ മുതല്‍ ആവശ്യക്കാരുടെ നിലവാരമനുസരിച്ചുള്ള രക്ഷാബ ന്ധന്‍ ഇന്ന്‌ കമ്പോളത്തില്‍ ലഭ്യമാണ്‌. ഇനി ആ രക്ഷാബന്ധന്‍ സ്വര്‍ണം കൊണ്ടുള്ളതാണെങ്കിലും വാങ്ങാന്‍ ആ ളുണ്ടെങ്കില്‍ ലഭ്യമായേക്കാം. പണ്ടെല്ലാം സഹോദരന്മാര്‍ സഹോദരിമാര്‍ക്ക്‌ നല്‌ കിയിരുന്ന ഉപഹാരം സ്വന്തം കഴിവനുസരിച്ചുള്ള ഒരു ചെറിയ തുക മാത്രമായിരുന്നു. എന്നാല്‍ ഇന്ന്‌ ഈഉപഹാരത്തിന്റെ പട്ടികയില്‍ ആധുനിക മൊബൈല്‍ ഫോണും, ടെലിഫോണും, ലാപ്‌ടോപ്പും, വിനോദയാത്രയ്‌ക്കുവേണ്ട ഹോട്ടല്‍ബുക്കിംഗ്‌ പേപ്പറോ, വിമാനടിക്കറ്റോ, തരപ്പെടുമെങ്കില്‍ ഒരുവീടുതന്നെയോആയിമാറുന്നു. ഇലക്ട്രോണിക്കമ്പനിക്കാരും, തുണിവ്യാപാരികളുംആഭരണവ്യാപാരികളും ട്രാവല്‍ഏജന്‍സികളും വമ്പിച്ച ആദായനിര ക്കുതന്നെഉപ്‌ഭോക്താക്കള്‍ക്കുവേണ്ടിഈഅവസരത്തില്‍വാഗ്‌ദാനംചെയ്യുന്നു. ചുരുക്കിപറഞ്ഞാല്‍ ഈആഘോഷവും കച്ചവടക്കാര്‍ക്ക്‌ ഒരു കൊയ്‌ത്തുതന്നെ.

എന്തായിരുന്നാലും ഈ രക്ഷാബന്ധന്‍ ഒരുആഘോഷമെന്നതിലുപരി അതിന്റെമഹത്തായ ആശയത്തെ, സഹോദര്യത്തെ, പരസ്‌പര സ്‌നേഹത്തെ,പരസ്‌പര സംരക്ഷണമനോഭാവത്തെ എല്ലാ ജനങ്ങളിലും പകര്‍ന്ന്‌ അതിന്റെ ഉദ്ദേശശുദ്ധിയോടെ അഘോഷിയ്‌ക്കുമാറാകട്ടെ.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code