Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌മേരീസ്‌ യാക്കോബായ പള്ളിയില്‍ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും

Picture

ന്യൂയോര്‍ക്ക്‌ : വിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹീത സാന്നിദ്ധ്യത്താല്‍ `അമേരിക്കയിലെ മണര്‍കാടുപള്ളി' എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച വൈറ്റ്‌പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വി.ദൈവമാതാവിന്റെ ജനനത്തോടനുബന്ധിച്ച ഇടവകയുടെ വലിയപെരുന്നാളും എട്ടുനോമ്പാചരണവും 2015 ആഗസ്റ്റ്‌ 31 തിങ്കളാഴ്‌ച മുതല്‍ സെപ്‌റ്റംബര്‍ 7 തിങ്കളാഴ്‌ച വരെ ഏറ്റവും ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു.

വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ഇടവകയെ ഏറ്റം സ്‌നേഹിക്കുകയും കരുതുകയും ചെയ്‌തിരുന്ന പുണ്യശ്ലോകനായ മോര്‍ ബസേലിയോസ്‌ പൗലൂസ്‌ ദ്വിതീയന്‍ കാതോലിക്കാബാവായുടെ 19മത്‌ ദുഖ്‌റോനോയും സെപ്‌റ്റംബര്‍ ഒന്നിനു പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകളോടെ ആചരിക്കപ്പെടുന്നതാണ്‌.

ന്യൂയോര്‍ക്കിലും സമീപപ്രദേശങ്ങളിലുമുള്ള നൂറുകണക്കിനു വിശ്വാസികള്‍ കടന്നുവന്ന്‌ അനുഗ്രഹീതരായിത്തീരുന്ന എട്ടുനോമ്പു പെരുന്നാളില്‍ എട്ടു ദിവസവും വി.കുര്‍ബ്ബാനയും സന്ധ്യാനമസ്‌ക്കാരവും സുവിശേഷധ്യാന യോഗവും വിശുദ്ധ സുറിയാനി സഭയുടെ അനുഗ്രഹീതപിതാക്കന്മാരുടെ സാന്നിദ്ധ്യത്തിലും നേതൃത്വത്തിലും, ബഹു.വൈദിക ശ്രേഷ്ടരുടെ സഹകരണത്തിലും നയിക്കപ്പെടുന്നു.നോമ്പിന്റെ എല്ലാ ദിവസങ്ങളിലും വിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും കര്‍ണ്ണാനന്തകരമായ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. പെരുന്നാള്‍ പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ ഇക്കൂടെയുള്ള നോട്ടീസിലും, താഴെയും കൊടുത്തിരിക്കുന്നു.

August 31 Monday -
6.00 p.m- വി.കുര്‍ബ്ബാന
7.30 p.m.- ധ്യാനപ്രസംഗം വെരി.റവ.ഗീവര്‍ഗ്ഗീസ്‌ പുത്തൂര്‍കുടിലില്‍ കോര്‍ എപ്പിസ്‌ക്കോപ്പ

Sept.1 Tuesday

6.00 p.m- വി.കുര്‍ബ്ബാനയും മോര്‍ ബസേലിയോസ്‌ പൗലൂസ്‌ ദ്വിതീയന്‍ ബാവായുടെ സ്‌മരണ ശുശ്രൂഷകളും.
7.30 p.m-ധ്യാനപ്രസംഗം റവ.ഫാ.ഗീവര്‍ഗ്ഗീസ്‌ ജേക്കബ്‌ ചാലിശ്ശേരി (Archdiocesan Secretary)

Sept.2 Wednesday

6.00 p.m- വി.കുര്‍ബ്ബാന
7.30 p.m - ധ്യാനപ്രസംഗം റവ.ഫാ. വര്‍ഗ്ഗീസ്‌ പോള്‍

Sept. 3 Thursday

6.00 p.m - വി.കുര്‍ബ്ബാന
7.30 p.m - ധ്യാനപ്രസംഗം റവ.ഫാ.(ഡോ)ബൈജു വര്‍ഗ്ഗീസ്‌ (ഇമിമറമ)

Sept. 4 Friday

6.00 p.m. വി.കുര്‍ബ്ബാന
7.30 p.m - ധ്യാനപ്രസംഗം റവ .ഫാ.(ഡോ.)ബൈജു വര്‍ഗ്ഗീസ്‌

Sept. 5 Saturday

9.30 a.m. വി.കുര്‍ബ്ബാന (അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പ്‌ മോര്‍ തീത്തോസ്‌ യല്‍ദോ തിരുമേനി).
11.00 a.m. -ധ്യാനയോഗം റവ.ഫാ.ഡോ. ബൈജു വര്‍ഗ്ഗീസ്‌ നയിക്കുന്നു

Sept. 6 Sunday

9.30 a.m. വി.കുര്‍ബ്ബാന
11.30 a.m. -ധ്യാനയോഗം റവ.ഫാ.(ഡോ.)ബൈജു വര്‍ഗ്ഗീസ്‌ നയിക്കുന്നു

Sept. 7 Monday - നോമ്പുവീടല്‍

9.30 a.m. - വി.മൂന്നിന്മേല്‍ കുര്‍ബ്ബാന (ക്‌നാനായ അതിഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പ്‌ മോര്‍ സില്‍വാനോസ്‌ ആയൂബ്‌ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍).

11.00 a.m. പ്രദക്ഷിണം
11.30 a.m. - ആശിര്‍വാദം
12.00 Noon - നേര്‍ച്ചവിളമ്പ്‌ / സ്‌നേഹ വിരുന്ന്‌

ഈ വര്‍ഷത്തെ എട്ടുനോമ്പാചരണത്തിലും ഇടവകയുടെ വലിയ പെരുന്നാളിലും സംബന്ധിച്ച്‌ പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട്‌ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും ഇടവക സാദരം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :

Very Rev.Geevarghese Thomas Chattathil CorEpiscopos(Vicar) - (518) 928-6261
Rev.Fr.(Dr.) Jerry Jacob MD (Associate Vicar) - (845) 519-9669
Mr.Jeffy Thomas (Vice President)- (914)439-0991
Mr.Joji Kavanal (Secretary) - (914)409-5385
Mr. Kunjumon Mathew (Treasurer)- (914)374-5879
Mr.Jobin Alias (Jt.secretary) - (914)479-2931

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code