Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭര്‍ത്തൃ പീഢനം   - ചെറിയാന്‍ പി. ചെറിയാന്‍

Picture

അവസാനം പാര്‍ട്ടി സഖാക്കളുടെ കടുത്ത നിര്‍ബ്ബന്ധത്തിനു വഴങ്ങി ഭാര്യയെ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയേക്കാമെന്നു സമ്മതിക്കേണ്ടി വന്നു. വാര്‍ഡ്‌ പുനര്‍വിഭജനം കഴിഞ്ഞപ്പോള്‍ ഞാനുള്‍പ്പെടുന്ന വാര്‍ഡ്‌, വനിതാ സംവരണവാര്‍ഡായി മാറി. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെത്തേടി വാര്‍ഡൊട്ടുക്കും അലഞ്ഞു തിരിഞ്ഞു. ജയിക്കാന്‍ പാകത്തിലുള്ള ഒരു വനിതയെപ്പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

അത്തരം ഒരു പ്രതിസന്ധി വന്നുപെട്ടപ്പോഴാണ്‌ എന്നെ സമീപിച്ചത്‌. എന്റെ ഭാര്യയെ ഒരു സ്ഥാനാര്‍ത്ഥിയാക്കണംപോലും. `അവള്‍ സമ്മതിക്കുമോ എന്നെനിക്കറിയില്ല. ഞാനേതായാലും ചോദിച്ചു നോക്കട്ടെ. അവള്‍ സമ്മതിച്ചാല്‍ എനിക്കുവിരോധമില്ല'. വിഷയം ഭാര്യയുടെ മുമ്പില്‍ അവതരിപ്പിച്ചു. ആദ്യമൊക്കെ മടി പറഞ്ഞെങ്കിലും എന്റെ നിര്‍ബ്ബന്ധം കാരണം ഒടുവില്‍ അവള്‍ സമ്മതം മൂളി.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌ ഞാന്‍ തന്നെയായിരുന്നു. ഏതായാലും എന്റെ പ്രയത്‌നം വിഫലമായില്ല. നല്ല ഭൂരിപക്ഷത്തോടെ ഭാര്യ പഞ്ചായത്ത്‌ മെമ്പറായി. അതോടെ എന്റെ കഷ്ടകാലവും ആരംഭിച്ചു. നാലുപേരുടെ മുന്‍പില്‍ നാലക്ഷരം പറയാന്‍ അവള്‍ക്കറിയില്ല. ഏതിനും എന്റെ സഹായം വേണം. പഞ്ചായത്തിലെ ഏതൊരു പരിപാടിക്കും മെമ്പറുടെ സാന്നിദ്ധ്യം നിര്‍ബ്ബന്ധമാണ്‌. സാന്നിദ്ധ്യംകൊണ്ടുമാത്രമായില്ല. എവിടെയായാലും നാലുവാക്ക്‌ സംസാരിക്കേണ്ടിയും വരും. വായ്‌ തുറന്നു നാലു വാക്കു പറയാന്‍ അവള്‍ക്കറിയില്ല താനും. എന്തെങ്കിലുംപറഞ്ഞുകൊടുക്കാമെന്നുവെച്ചാല്‍ അതുപോരാ കടലാസ്സില്‍ ഞാന്‍ തന്നെ എഴുതിക്കൊടുക്കണം. ഒത്തിരി ഒക്കെ ഞാന്‍ സഹിച്ചു. എനിക്കു തന്നെ പൊറുതി മുട്ടി.

ഒരു പഞ്ചായത്ത്‌ വാര്‍ഡില്‍ നൂറായിരം പ്രശ്‌നങ്ങളുാവും. അവിടെയെല്ലാം മെമ്പര്‍ ഓടിച്ചെന്നേ മതിയാവൂ. എന്റെ വാര്‍ഡ്‌ മെമ്പര്‍ക്ക്‌ ഒരു വിശേഷം കൂടി ഉ്‌. ഏതു പ്രവൃത്തിക്കും ഭര്‍ത്താവും കൂടി ഒപ്പം ചെല്ലണം. ഭര്‍ത്താവായ ഞാന്‍ ആകെ കുഴഞ്ഞു. ഞങ്ങളുടെ വാര്‍ഡിനെ സംബന്ധിച്ചിടത്തോളം, കുടിനീര്‍ക്ഷാമം, കുടുംബകലഹം, കൂട്ടത്തല്ല്‌, അതിര്‍ത്തി തര്‍ക്കം, മരംവെട്ട്‌, റോഡ്‌ പുനരുദ്ധാരണം, തെരുവ്‌ വിളക്ക്‌, വിവാഹം വേര്‍പെടുത്തല്‍, പുനര്‍വിവാഹം, രജിസ്റ്റര്‍ മാര്യേജ്‌, കമിതാക്കളുടെ ഒളിച്ചോട്ടം, ആത്മഹത്യ, മുങ്ങിമരണം, പോലീസ്‌ മര്‍ദ്ദനം, പിടിച്ചുപറി, പരസ്‌ത്രീ സ്‌പര്‍ശനം, പൂവാലശല്യം, മോഷണം, വസ്‌ത്രാക്ഷേപം, വണ്ടിച്ചെക്ക്‌, മുക്കുപണ്ടം,മൂലക്കുരു എന്നു വേണ്ട തൊട്ടതിനും പിടിച്ചതിനുമൊക്കെ മെമ്പര്‍ കൂടിയെ തീരൂ. ഇതൊക്കെ സഹിക്കാം. അന്തസുള്ള കുറെ ഉദ്യോഗങ്ങളും മെമ്പര്‍ക്കുണ്ട്‌.

ഗ്രാമസഭ, വിദ്യാലയ വാര്‍ഷികം, മൃഗാശുപത്രി ഉദ്‌ഘാടനം, കോഴിക്ക്‌ കുത്തിവെയ്‌പ്പ്‌,പട്ടിപിടുത്തം, കുളമ്പു രോഗനിര്‍മ്മാര്‍ജ്ജനം, കൊതുകുനശീകരണം, എലിവേട്ട,സാക്ഷരതാപ്രവര്‍ത്തനം, സമൂഹ വിവാഹം, മിശ്രവിവാഹം, പ്രതിരോധ കുത്തിവെയ്‌പ്പ്‌,പേപ്പട്ടിശല്യം, ചാരായനിരോധനം, അഖണ്ഡനാമയജ്ഞം, സുവിശേഷമഹായോഗം, പാചകപരിശീലനം, രക്തദാനം, മെഡിക്കല്‍ക്യാമ്പ്‌, ഗ്രാമശ്രീ, കുടുംബശ്രീ, അയല്‍ക്കൂട്ടം, സ്‌പിരിറ്റ്‌ വേട്ട, മാവേലിസ്റ്റോര്‍, നീതിസ്റ്റോര്‍, ഓണസദ്യ, മാമോദീസാ, യാത്രയയപ്പ്‌്‌, ഗൃഹപ്രവേശം, ഒത്തുകല്യാണം, ആടുവിതരണം, കാര്‍ഷികസെമിനാര്‍, കര്‍ഷകദിനം, പോളിയോ വാക്‌സിന്‍, വിത്തുകാള പ്രദര്‍ശനം, ശ്വാനപ്രദര്‍ശനം, പുഞ്ചിരി മത്സരം, സൗമ്പര്യമഛരം, കഷി മത്സരം, കഷി വൈരൂപ്യമത്സരം, ചക്കക്കുരു ചുരല്‍ പിന്നെ അവിടവിടെയായി സ്വീകരണയോഗങ്ങള്‍, പ്രതിഷേധ പ്രകടനങ്ങള്‍, പൊന്നാട അണിയിക്കല്‍, അവാര്‍ഡുദാനം, മംഗളപത്രസമര്‍പ്പണം, കീര്‍ത്തിമുദ്ര, റോഡ്‌ ഉദ്‌ഘാടനം, ഗുരുദക്ഷിണ, മദ്യവര്‍ജ്ജന സെമിനാര്‍, ഷഷ്‌ഠി പൂര്‍ത്തി, ശതാഭിഷേകം, വനമഹോത്സവം, തെങ്ങിന്‍തൈവിതരണം, മാഞ്ചിയം വെട്ടല്‍ എന്നു തുടങ്ങി പൊതുജനസമ്പര്‍ക്കപരിപാടികള്‍!! എല്ലാം സഹിക്കാം. ഇതിനൊക്കെ പോകുമ്പോള്‍ രണ്ടു
വാക്കു പറയാതിരിക്കുവാന്‍ പറ്റുമോ? ആയതിലേക്ക്‌ ആവശ്യാനുസരണം പ്രസംഗം എഴുതുക, മെമ്പറാക്കാന്‍ തത്രപ്പെട്ട മെമ്പറുടെ ഭര്‍ത്താവിന്റെചുമതല അല്ലേ? ഒരു കന്നി മത്സരത്തിലൂടെ പഞ്ചായത്ത്‌ മെമ്പറായ സ്വന്തം ഭാര്യയുടെഭര്‍ത്താവ്‌ ഇതൊക്കെ അനുഭവിച്ചേമതിയാവൂ.

എന്റെ ഭാര്യ പഞ്ചായത്ത്‌ മെമ്പറായിട്ട്‌ കഷ്ടിച്ച്‌ ആറു മാസമേ ആകുന്നുള്ളൂ. ഈചുരുങ്ങിയ കാലഘട്ടത്തിനിടയില്‍ ഒരു ഭര്‍ത്താവ്‌ എന്ന നിലയില്‍ എനിക്ക്‌ അനുഭവിക്കേണ്ടിവ
ന്ന രുണ്ടു ദുരിതങ്ങള്‍ക്കൂടി പങ്കു വെയ്‌ക്കട്ടെ.

പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സവിശേഷ സമ്മേളനം `ഗുരുവന്ദനം'. അതായിരുന്നു പരിപാടിയുടെ പേര്‌. എന്റെ ഭാര്യ ഒരു ആശംസാ പ്രസംഗകയായിരുന്നു. ആശംസ തയ്യാറാക്കുന്നത്‌ എന്റെ ഉദ്യോഗമാണ്‌. ചുരുങ്ങിയ വാചകങ്ങളില്‍ ഞാന്‍ അതു നിര്‍വ്വഹിച്ചു. പ്രസംഗം ഭാര്യയെ ഏല്‍പ്പിച്ചു. പല ആവര്‍ത്തി വായിച്ചു പഠിച്ചതിനുശേഷമാണ്‌ ആശംസാപ്രസംഗത്തിനെത്തിയത്‌. ഭാര്യയുടെ ഊഴമായി. എഴുതിക്കൊടുത്ത വാചകങ്ങള്‍ മനസ്സില്‍ ഉരുവിട്ടുകൊണ്ട്‌ ഭാര്യ
മൈക്കിനു മുന്‍പില്‍ എത്തി. കണ്‌ഠശുദ്ധി വരുത്തി പഞ്ചായത്ത്‌ മെമ്പര്‍ ആശംസാപ്രസംഗം ആരംഭിച്ചു. `ഈ സമ്മേളനത്തിന്റെ അദ്ധ്യക്ഷ ആരാധ്യയായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി മാലിനി ടീച്ചര്‍, ആദരണീയരായ ഗുരുഭൂതങ്ങളെ, സ്‌നേഹധനരായ സദസ്യരെ' ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്കും സദസ്യരില്‍ നിന്നും കൂക്കുവിളി തുടങ്ങി. ഭാര്യക്കു കാര്യം ഒന്നും പിടികിട്ടിയില്ല. വേദിയിലിരുന്ന ആരോ ഒരാള്‍ സംബോധന തിരുത്തി. `ആദരണീയരായ ഗുരുഭൂതങ്ങളല്ല, ഗുരുഭൂതന്മാര്‍ എന്നാണ്‌ പറയേത്‌'. ഭാര്യ അധികം പ്രസംഗം നടത്താതെ സ്വസ്ഥാനത്തേക്കു മടങ്ങി സ്വന്തം തടി രക്ഷിച്ചു.

മറ്റൊരു സംഭവം കൂടി പറയാം. ഒരു ദിവസം രാവിലെ ഏഴുമണിയായിക്കാണും. ടെലിഫോണില്‍ ബെല്ലടിച്ചു. ഞാനാണ്‌ ഫോണ്‍ എടുത്തത്‌. മറുതലയ്‌ക്കല്‍ നിന്നും ഒരു കിളി നാദം! `മെമ്പര്‍ വീട്ടിലുണ്ടോ, ഒരു കാര്യം അറിയിക്കാനാ' ഫോണ്‍ ഭാര്യയെ ഏല്‍പ്പിച്ചു. അല്‌പനേരത്തെ സംഭാഷണത്തിനു ശേഷം ഫോണ്‍ വെച്ചിട്ട്‌ ഭാര്യ എന്റെ നേരെ `ഉടനെ നമുക്ക്‌ ഒരിടംവരെ പോകണം. പതിനൊന്നാം വാര്‍ഡിലെ മെമ്പര്‍ സാറാമ്മയുടെ അമ്മായിയപ്പന്‍ ഇന്നലെ രാത്രി മരിച്ചുപോയി. ഉച്ചകഴിഞ്ഞ്‌ രണ്ടു മണിക്കാണ്‌ ശവസംസ്‌ക്കാരം. എന്റെ ശത്രുവാണെങ്കിലും നമുക്ക്‌ അവിടെ വരെപോകാം. വീട്ടിലെ ശുശ്രൂഷ ഒരു മണിക്ക്‌ ആരംഭിക്കും. അപ്പോള്‍ നല്ല ആള്‍ക്കൂട്ടം ആയിരിക്കും. ആ സമയം വേണം നമുക്ക്‌ അവിടെ എത്താന്‍' ഭാര്യ പറഞ്ഞു നിര്‍ത്തി.

ഞാന്‍ ഒരു ഓട്ടോ ഡ്രൈവറെ വിളിച്ച്‌, പന്ത്രണ്ടുമണിക്ക്‌ വീട്ടിലെത്താന്‍ ആവശ്യപ്പെട്ടു. പോരുമ്പോള്‍ വിലകൂടിയ ഒരു റീത്തു വാങ്ങിക്കൊണ്ടു വരാനും പറഞ്ഞു. കൃത്യസമയത്തു തന്നെ ഡ്രൈവര്‍ ഓട്ടോയുമായി എത്തി. ഒറിജിനല്‍ പൂക്കള്‍ കൊണ്ടുതീര്‍ത്ത ഒരു റീത്തുമുണ്ട്‌. ഞങ്ങള്‍ ഓട്ടോയില്‍ കയറി. നേരെ മെമ്പര്‍ സാറാമ്മയുടെ വീട്ടിലേക്ക്‌. വീടിനടുത്തെത്തി. ഒരു മരണവീടിന്റെ യാതൊരു ലക്ഷണവുമില്ല. ആളുപോയിട്ട്‌ ആളനക്കംപോലും ഇല്ല. അല്‌പനേരം വീട്ടുപടിക്കല്‍ നിന്നിട്ട്‌, ഡ്രൈവറോട്‌ ഓട്ടോ തിരിച്ചു വിടാന്‍ പറഞ്ഞു. അവന്‍ വണ്ടി തിരിച്ചു വിട്ടു. `എങ്കിലും
ഇതെന്തു പറ്റീ? ആരെങ്കിലും നമ്മെ പറഞ്ഞു പറ്റിച്ചതാവും, പോകട്ടെ ഫോണില്‍ വിളിച്ചു പറഞ്ഞവളോട്‌ നാലു വര്‍ത്തമാനം പറയണം' ഭാര്യ പിറുപിറുത്തു. ഇതെല്ലാം കണ്ടും
കേട്ടും നിന്ന ഡ്രൈവര്‍ ഗോപി ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. മെമ്പറെ ഒരു കാര്യം ചോദിക്കട്ടെ, ഇന്നേതു ദിവസമാണ്‌. ഒന്നാലോചിച്ചു നോക്കൂ. ഇന്ന്‌ ഏപ്രില്‍ ഒന്നാം തീയതിയാണ്‌, മെമ്പര്‍ ക്ഷോഭിക്കേണ്ട സരസനായ ആരെങ്കിലും നിങ്ങള്‍ ഇരുവരെയും `ഏപ്രില്‍ ഫൂളാക്കി എന്നു സമാധാനിച്ചാല്‍ മതി. ഓട്ടോ സ്വന്തം വീട്ടുപടിക്കല്‍ എത്തി. ഗോപി റീത്തെടുത്ത്‌ ഭാര്യയെ ഏല്‍പ്പിച്ചു. `ഇനി ഇതെന്തു ചെയ്യും?. നല്ല പൂക്കള്‍ കൊണ്ടു നിര്‍മ്മിച്ചതായിരുന്നു.' ഇതു കേട്ടപ്പോള്‍ എനിക്ക്‌ കലി കയറി. `നല്ല പൂക്കളാണെങ്കില്‍ കളയേ, നീ കൊണ്ടു ഫ്രിഡ്‌ജില്‍ വെച്ചേര.്‌ നിന്റെ അമ്മായിഅമ്മ ചാകുമ്പോള്‍ അവരുടെ നെഞ്ചത്തു വെയ്‌ക്കാം.'

**********************

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code