മലയാളക്കരയില്‍ നിന്നും ഉപജീവനം തേടി ഓസ്ട്രലിയില്‍ താമസമാക്കിയിരിക്കുന്ന മലയാളികള്‍ക്ക് ഭാഷയുടെയും സംസ്ക്കാരത്തിന്റെയും നാടന്‍ കലാരൂപങ്ങളുടെയും തനിമ ചോര്‍ന്നുപോകാതെ വരും തലമുറയ്ക്ക് കൈമാറുവാന്‍ എക്കാലവും ശ്രദ്ധവയ്ക്കുന്ന ഡാര്വിന് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ പതിമൂന്നാം തീയതി ഞായറാഴ്ച കൊണ്ടാടുകയാണ്. അന്നേ ദിവസം വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം മലയാള സിനിമ രംഗത്തും റ്റിവി ഷോകളിലും നിറഞ്ഞു നില്ക്കുന്ന മീരാ നന്ദന്, അഞ്ചു അരവിന്ദ്, മനോജ് ഗിന്നസ്, കലാഭവന്‍ സന്തോഷ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീനാഥ് തുടങ്ങി ഒന്‍പതോളം പേരടങ്ങുന്ന 'ഓണനിലാവ്' എന്ന സ്റ്റേജ്ഷോ ഉണ്ടായിരിക്കുന്നതാണ്.
അസോസിയേഷന്റെ പ്രവര്‍ത്തനം സുഗമായി കൊണ്ടുപോകുവാന്‍ പ്രസിഡന്റ് ജെന്നി സന്തോഷ്, വൈസ് പ്രസിഡന്റ് ജിജോ ജോസഫ് കുമരകം, സെക്രട്ടറി ബിബിന്‍ മാത്യു പാഴൂര്‍, ജോയിന്റ് സെക്രട്ടറി ഷിജു സ്കറിയ, ട്രെഷറാര്‍ റോബിന് മാത്യു, പി ആര് ഓ സജേഷ് പോള്‍ വള്ളൂപ്പാറ, ലീഗല്‍ അഡുവൈസര് ബിനോയ് ഫിലിപ്പ് എന്നിവരെയും കമ്മറ്റി അംഗങ്ങളായി അശോക് സുരേന്ദ്രന്, ബേസില്‍ മത്തായി, ബിജു ജേക്കബ്, ഡിജോ സെബാസ്റ്റ്യന്‍, ഡിനൈസ് ഡേവിഡ്, ജോര്‍ജ് കെ വര്‍ഗിസ്, ഗിരീഷ് കുമാര്‍, രാജീവ് ജോസ്, ഷിജി സജി, സുജേഷ് സി മാത്യു, സനില്‍ ജെ കാരിക്കല്‍, ഉല്ലാസ് മാത്യു, വിനീത് വി കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
ഓഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതത്യ്ര ദിനം സമുചിതമായി ആഘോഷിച്ചു. ജിംഗിളി പാര്‍ക്കില്‍ വച്ചു നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജെന്നി സന്തോഷ്പതാക ഉയര്‍ത്തി. തദവസരത്തില്‍ 'ഓണനിലാവ്' ഷോയുടെ ആദ്യ ടിക്കറ്റ് വില്‍പ്പനയും നടന്നു. ദേശീയ ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.
ഡാര്വിന് മലയാളി അസോസിയേഷന് കമ്മറ്റി
Comments