Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ മലയാളികള്‍ക്കു മാത്രമായി അങ്കമാലിയില്‍ 16 നില അപ്പാര്‍ട്ട്‌മെന്റ്‌ ഒരുങ്ങുന്നു

Picture

അമേരിക്കന്‍ മലയാളികള്‍ക്കു മാത്രമായി അങ്കമാലിയില്‍ 16 നില അപ്പാര്‍ട്ട്‌മെന്റ്‌ കോംപ്ലക്‌സ്‌ നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഈ നവീനാശയത്തിന്റെ ഉപജ്ഞാതാവായ സിജു അഗസ്റ്റിനു സംതൃപ്‌തി. ടൗണ്‌ ഹോംസ്‌ സിഗ്‌നേച്ചര്‍ അപ്പാര്‍ട്ട്‌മെന്റിലെ 96 യൂണീറ്റുകളിലും അമേരിക്കന്‌ മലയാളികള്‍ ചേക്കേറുമ്പോള്‍ അമേരിക്കയുടെ കൊച്ച്‌ പത്‌പ്പ്‌ കേരളത്തിലും.

അപ്പാര്‍ട്ട്‌മെന്റിനെപ്പറ്റി പറയും മുമ്പ്‌ തൊടുപുഴ സ്വദേശിയായ സിജു അഗസ്റ്റിനെപ്പറ്റി അല്‌പം. പതിനാറു വര്‍ഷം മുമ്പ്‌ അമേരിക്കയിലെത്തിയ സിജു പരിശീലനം നേടിയത്‌ പൈലറ്റായാണ്‌. പക്ഷെ അതില്‍ തുടരാതെസിജു ഡാലസില്‍ ഒരു സബ്‌ വേ ഫ്രാഞ്ചൈസി ഏറ്റെടുത്തു. ഇന്നിപ്പോള്‍ ഒരു ഡസന്‍ സബ്‌ വേ ഫ്രാഞ്ചൈസികള്‍, റെന്റല്‍ ഹോമുകള്‍, ഗ്യാസ്‌ സ്‌റ്റേഷനുകള്‍ എന്നിവയുടെ ഉടമ. പൈലറ്റാകാതിരുന്നത്‌ നന്നായി എന്നര്‍ത്ഥം.

റെന്റല്‍ ഹോമുകളുടെ നിര്‍മ്മാണത്തിനിടെയാണ്‌ നാട്ടിലെ അപ്പാര്‍ട്ട്‌മെന്റ്‌ നിര്‍മ്മാണം ആലോചനയില്‍ വന്നത്‌. അത്‌ അമേരിക്കന്‍ മലയാളികള്‍ക്കായി നീക്കിവെയ്‌ക്കാനും കാരണമുണ്ട്‌. പല അപ്പാര്‍ട്ട്‌മെന്റുകളിലും, വില്ലകളിലുമൊക്കെ എത്തിപ്പെടുന്ന അമേരിക്കന്‍ മലയാളികള്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുന്നു. കുട്ടികള്‍ക്കാണെങ്കില്‍ പൊരുത്തപ്പെടാനും ബുദ്ധിമുട്ട്‌. അമേരിക്കന്‍ മലയാളികള്‍ക്ക്‌ എന്താ കൊമ്പുണ്ടൊ എന്നു ചോദിച്ചില്ലെങ്കില്‍ കൂടി അയല്‍ക്കാര്‍ അങ്ങനെമനസിലെങ്കിലും വിചാരിക്കുന്ന അവസ്ഥ.

നേരേ മറിച്ച്‌ എല്ലാവരും അമേരിക്കന്‍ മലയാളികളോ അവരുമായി ബന്ധപ്പെട്ടവരോ ആകുമ്പോള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഒഴിവാകുന്നു. ഒരേ കാഴ്‌ചപ്പാടും ഒരേ ചിന്താഗതിയും ജീവിതരീതിയും ഉള്ളവര്‍. കുട്ടികള്‍ക്കാകട്ടെ കൂട്ടിനു അമേരിക്കന്‍ സുഹൃത്തുക്കളും.....

പക്ഷെ വല്ലപ്പോഴുമൊരിക്കല്‍ നാട്ടില്‍ ചെല്ലുന്ന അമേരിക്കന്‍ കുടുംബം അപ്പാര്‍ട്ട്‌മെന്റ്‌ വെറുതെ ഇടണ്ട. അതു മാസവാടകയ്‌ക്ക്‌ കൊടുക്കാന്‍ നിര്‍മ്മാതാക്കളെ തന്നെ എല്‌പിക്കാം. അതുവഴി വരുമാനവും കിട്ടും.

അതല്ലെങ്കില്‍ നാട്ടിലുള്ള മാതാപിതാക്കള്‍ക്കും മറ്റും താമസിക്കാം. ക്ലിനിക്ക്‌ മുതല്‍ എല്ലാവിധ സൗകര്യങ്ങളും കോംപ്ലക്‌സിലുണ്ട്‌.

കൊച്ചി മെട്രോയുടെ സമീപത്താണ്‌ സിഗ്‌നേച്ചര്‍ അപ്പാര്‍ട്ട്‌മെന്റ്‌. എന്നാല്‌ മെട്രോയുടെ ശല്യമില്ല. ചുറ്റും പാടങ്ങളും പുഴയും. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക്‌ മൂന്നു മെയില്‍ മാത്രം.

ഇതു മാത്രമല്ല പുതുമ. നാട്ടിലും ഡാലസിലും ടൗണ്‌ ഹോംസ്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നു. പണം ഇവിടെ കൊടുത്താലും മതി. വിശ്വസിച്ചുകൊടുക്കാമെന്നര്‍ത്ഥം. വിശ്വാസം ലംഘിച്ചാല്‍ ചോദിക്കാന്‍ ഉടമ ഇവിടെത്തന്നെയുണ്ട്‌.!

പല നിര്‍മാതാക്കളും പണം വാങ്ങിച്ച്‌ അപ്പാര്‍ട്ട്‌മെന്റുകളും വീടുകളും നല്‍കാതിരിക്കുകയോ, സമയത്തിനു നിര്‍മ്മിക്കാതിരിക്കുകയോ, പറഞ്ഞ സൗകര്യങ്ങളൊന്നും നല്‍കാതിരിക്കുകയോ ചെയ്യുന്ന സ്ഥിതി ഉപഭോക്താക്കളില്‍ സംശയം വളര്‍ത്തിയിട്ടുണ്ടെന്ന്‌ സിജു പറയുന്നു. സംശയദൃഷ്ടിയോടെയാണ്‌ പലരും കെട്ടിട നിര്‍മ്മാതാക്കളെ സമീപിക്കുന്നത്‌. ആ സ്ഥിതി ഇവിടെ ഉണ്ടാകരുതെന്നാണ്‌ സിജുവും സഹപ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്‌.

എന്‌.എച്ച്‌ 47ല്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ ഉള്ളിലാണ്‌ പ്രൊജക്ട്‌. 8 നില പണി കഴിഞ്ഞു. 2017ല്‍ പൂര്‍ണ്ണമായി പണിതീരും.

താമസിക്കാന്‍ നല്ല സ്ഥലമാണ്‌ അങ്കമാലി. എല്ലാവിധ സൗകര്യങ്ങളും സമീപത്ത്‌. കൊച്ചി മെട്രൊയും അടുത്ത്‌. പക്ഷെ മെട്ര്യുടെ ശല്യമില്ലതാനും. നല്ല വെള്ളം, ഗ്രാമീണ അന്തരീക്ഷം.

രണ്ടു മുതല്‍ അഞ്ചുവരെ ബെഡ്‌ റൂമുള്ള അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്‌. 1200 ചതുരശ്ര അടി മുതല്‍ 3000 വരെ. ഓരോന്നും ആവശ്യാനുസരണം നിര്‍മ്മിക്കും. അപ്പാര്‍ട്ട്‌മെന്റാണെങ്കിലും വീടുപോലെ രണ്ടു നിലയിലാണ്‌ നിര്‍മ്മാണം. ഒരു അപ്പാര്‍ട്ട്‌മന്റ്‌ മറ്റൊന്നിനെ സ്‌പര്‍ശിക്കാത്ത വിധത്തില്‍ വ്യക്തിഗത ടവറുകളായാണു സ്ഥിതി ചെയ്യുന്നത്‌

അമേരിക്കയില്‌ വീട്‌ കിട്ടുന്നതുപോലെ എല്ലാവിധ ഫര്‍ണ്ണീഷിംഗും ഉണ്ടാകും. കട്ടിലും കിടക്കകളും മറ്റും വാങ്ങിയാല്‍ മതി. അതും നിര്‍മ്മാതാക്കല്‍ തന്നെ നല്‍കും, പണം നല്‍കിയാല്‍.

രണ്ടു മാസം മുമ്പ്‌ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ഡാലസില്‍ സെയിത്സ്‌ കിക്ക്‌ ഓഫ്‌ഉദ്‌ഘാടനം ചെയ്യുകയുണ്ടായി. വിവിധ കണ്‍വന്‍ഷനുകളുടേയും ഷോകളുടേയും മെഗാ സ്‌പോണ്‍സര്‍കൂടിയാണ്‌ ടൗണ്‌ ഹോംസ്‌.

അങ്കമാലി ടൗണില്‌ നിന്ന്‌ ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ. കോംപ്ലക്‌സില്‍ സെന്‍ട്രലൈസ്‌ഡ്‌ എ.സിക്കു ഓപ്‌ഷന്‍ ഉണ്ടാകും. അപ്പാര്‍ട്ട്‌മെന്റിനു 52 ലക്ഷം രൂപ മുതല്‍ 1.08 കോടി വരെയാണുവില.തുകയില്‍ നല്ല പങ്ക്‌ ഇവിടെ കൊടുത്താല്‌ മതി. അതിനുള്ള ലീഗല്‍ സംവിധാനമുണ്ട്‌.

കോംപ്ലക്‌സ്‌ നിര്‍മ്മിക്കുന്നത്‌ ഈ രംഗത്തെ പ്രഗത്ഭരായ നിര്‍മ്മാണ കമ്പനിയാണ്‌. നേരിട്ട്‌ നിര്‍മ്മിച്ചാല്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാമെങ്കിലും അതിനു താത്‌പര്യമില്ലെന്ന്‌ സിജു പറയുന്നു. ഇതിനകം ഇരുപതില്‍പ്പരം യൂണീറ്റുകള്‍ വിറ്റുകഴിഞ്ഞു. നാട്ടിലൊരു വീടു വേണമെന്നത്‌ അമേരിക്കന്‍ മലയാളിയുടെ സ്വപ്‌നമാണ്‌. അവര്‍ക്കൊക്കെ ഈ പ്രൊജക്ട്‌ ഉപകാരപ്രദമാണ്‌. റിട്ടയര്‍ ചെയ്‌ത ശേഷം നാട്ടില്‍ പൊയി താമസിക്കാന്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഏറേ സൗകര്യപ്രദം.

അമേരിക്കക്കാര്‍ക്കു വേണ്ടിയോ, യൂറോപ്പില്‌ നിന്നുള്ളവര്‍ക്കു വേണ്ടിയൊ മാത്രം ഒരു കോംപ്ലക്‌സ്‌ വേറെ ഉണ്ടായിട്ടില്ല. ഇതൊരു പുത്തന്‌ ആശയം തന്നെ. സാധാരണയായി നിര്‍മ്മാതാക്കള്‍ ആര്‍ക്കെങ്കിലും വിറ്റു കയ്യോടെ ഉള്ള കാശു വാങ്ങാനാണു ശ്രമിക്കാറുള്ളത്‌.

ഈ ആശയത്തില്‌ ആകൃഷ്ടരായ പലരും തിരുവല്ല ഭാഗത്ത്‌ നിര്‍മ്മാണം നടത്താന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ പ്രൊജക്ട്‌ തീര്‍ന്നശേഷം അവയെപ്പറ്റി ആലോചിക്കും. കേരളത്തില്‍ എല്ലാ കാര്യത്തിനും താമസവും തടസവും കൈക്കൂലിയും ഒക്കെ ഉണ്ടെങ്കിലും പ്രൊജക്ട്‌ തുടങ്ങിയതില്‌ സംത്രുപ്‌തിയേയുള്ളുസിജു പറയുന്നു
Contact: 972-505-2747; sales@townhomesindia.com

Picture2



Comments


MD
by James Rappai, USA on 2015-08-30 06:44:11 am
Please send me details about the project


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code