Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തില്‍ പങ്കെടുക്കാന്‍ ജാസി ഗിഫ്‌റ്റ്‌ അമേരിക്കയില്‍ എതിചെര്‍ന്നു   - ജോസ്‌ കാടാപ്പുറം

Picture

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തില്‍ പങ്കെടുക്കാന്‍ ജാസി ഗിഫ്‌റ്റ്‌ അമേരിക്കയില്‍ എത്തിചെര്‍ന്നു. ഫോര്‍ ദ പീപ്പിള്‍ലെ ഭലജ്ജാവതിയെ....' എന്ന പാട്ടിലുടെ തന്നെ അറിയപ്പെടുന്ന ഗായകരുടെ മുനിരയില്‍ എത്തിച്ചേരുകയും അവിടം മുതല്‍ ഹിറ്റ്‌ പാട്ടുകളുടെ ഒരു പരമ്പര തന്നെ പാടുകയും ചെയെത ജാസി ഗിഫ്‌റ്റ്‌ വളരെ നാളത്തെ ഇടവേളക്കു ശേഷമാണ്‌.അമേരിക്കയില്‍ എത്തിചെര്‍ന്നതു .

ഇന്നു മലയാളത്തെടോപം കന്നടയിലും, തമിഴിലും അദ്ദേഹം ശോഫിച്ചു നില്‌കുന്നു . തേന്‍ഇന്ത്യന്‍
സിനിമയിലെ അറിയപ്പെടുന്ന സംഗീത സംവിധയകാന്‍ കുടിയാണ്‌ അദേഹം വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം ഗ്രീന്‍ബര്‍ഗ്ഗിലുള്ള വുഡ്‌ ലാന്‍ഡ്‌ ഹൈസ്‌കൂളില്‍ (475 West Hartsdale Ave, White Plains, NY 10607) ഓഗസ്റ്റ്‌ 29 ശനിയാഴ്‌ച്‌ 11 മണി മുതല്‍ 6.00 മണിവരെ നടത്തപ്പെടും.

ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ പ്രശസ്‌ത പിന്നണി ഗായകന്‍ ജാസി ഗിഫ്‌റ്റ്‌ന്റെ ഗാനമേള ഒരു തിലകക്കുറി അയിരിക്കും. വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിന്‌ വേണ്ടി പ്രത്യേക ക്ഷണിതാവായിട്ടാണ്‌ ജാസി ഗിഫ്‌റ്റ്‌ അമേരിക്കയില്‍ എത്തിച്ചേരുന്നത്‌.

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം പുതുമയാര്‍ന്ന പരിപാടികളാലും കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്‌. കേരളീയ സംസ്‌കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക്‌ പകര്‍ന്നു കൊടുക്കുക എന്നതാണ്‌ അസോസിയേഷന്റെ ഉദ്ദേശം. മലയാളി മനസ്സിനേയും അവരുടെ ജീവല്‍ പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ എന്നും ശ്രമിക്കുന്നതാണ്‌.ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.

ചെണ്ടമേളവും,ശികാരി മേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും, കലാപരിപാടികളും തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അസ്വദിക്കത്തകരീതിയിലുള്ള വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code