Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാഞ്ഞങ്ങാട്‌ സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു, കാസര്‍ഗോഡ്‌ ജില്ലയില്‍ ശനിയാഴ്‌ച ഹര്‍ത്താല്‍

Picture

കാസര്‍കോട്‌: കാഞ്ഞങ്ങാട്‌ സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കോടംവേളൂര്‍ സ്വദേശി നാരായണന്‍ (42) ആണ്‌ മരിച്ചത്‌. ആക്രമണത്തില്‍ നരായണന്‍െറ സഹോദരന്‍ അരവിന്ദന്‌ ഗുരുതര പരിക്കേറ്റു. വൈകീട്ട്‌ 3.30നാണ്‌ സംഭവം. ബൈക്കിലത്തെിയ സംഘം കാഞ്ഞങ്ങാട്‌ കായക്കുന്നില്‍ വെച്ചാണ്‌ ഇരുവരെയും കുത്തിയത്‌. വ്യാഴാഴ്‌ച രാത്രി സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന്‌ രാവിലെയും നേരിയ രീതിയില്‍ സംഘര്‍ഷമുണ്ടായിരുന്നു.

കൊലപാതകത്തെ തുടര്‍ന്ന്‌ ശനിയാഴ്‌ച കാസര്‍കോട്‌ ജില്ലയില്‍ എല്‍.ഡി.എഫ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌ ഹര്‍ത്താല്‍. കൊലപാതകത്തിന്‌ പിന്നില്‍ ബി.ജെ.പിയാണെന്ന്‌ സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code