Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെഎച്ച്എന്‍എ സ്‌കോര്‍ഷിപ്പ് വിതരണം സെപ്റ്റമ്പര്‍ 6 ന്

Picture

ഹൂസ്റ്റണ്‍ : കേരള ഹിന്ദൂസ് ഓഫ് നോര്‍ച്ച് അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ സെപ്റ്റമ്പര്‍ 6 ന് വിതരണം  ചെയ്യും. തിരുവനന്തപുരം പ്രസ് ക്‌ളബില്‍ രാവിലെ 11 ന്  നടക്കുന്ന ചടങ്ങില്‍ പ്രമുഖ വ്യക്തികളും കെഎച്ച്എന്‍എ ഭാരവാഹികളും പങ്കെടുക്കുമെന്ന്  ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ , വൈസ് ചെയര്‍മാന്‍ അരവിന്ദ് പിള്ള,സ്‌കോര്‍ഷിപ്പ് കമ്മറ്റി ചെയര്‍മാന്‍ ഷിബു ദിവാകരന്‍, കേരളാ കോ ഓര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു. 
 
പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 250 ഡോളര്‍ വീതമാണ് സ്‌കോര്‍ഷിപ്പ് നല്‍കുന്നത്. തുടര്‍ച്ചയായ  ഒന്‍പതാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കേരളത്തില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പ്രൊഫഷണല്‍ പഠനത്തിനായി ഏര്‍പ്പെടുത്തിയ കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ് നാട്ടില്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇത്തവണ 100  കുട്ടികള്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ശശിധരന്‍ നായര്‍ അറിയിച്ചു
മന്ത്രി കെ ബാബു, ഐഎഎസ് കാരായ ജെ ലളിതാംബിക,ആര്‍ രാമചന്ദന്‍ നായര്‍,  കെ ജയകുമാര്‍, രാജു നാരായണ സ്വാമി, സാഹിത്യകാരന്മാരായ വിഷ്ണു നാരായണന്‍ നമ്പൂതിരി, സുഗതകുമാരി, പി നാരാണക്കുറുപ്പ്, എസ് രമേശന്‍നായര്‍, പി പരമേശ്വരന്‍, ഗൗരി ലക്ഷ്മി പാര്‍വതീ ഭായി, ബ്രഹ്മചാരി ഭാര്‍ഗ്ഗവ റാം തുടങ്ങിയവരായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ മുഖ്യാതിഥികള്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code