കേരളാ അസോസിയേഷന് ഓണം ഡാലസില്‍ ശനിയാഴ്ച - മാര്ട്ടിന് വിലങ്ങോലില്‍
ഡാലസ് : കേരള അസോസിയേഷന് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ മലയാളി സമൂഹം ഓഗസ്റ്റ് 29 ശനിയാഴ്ച ഓണമാഘോഷിക്കും.കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയ ഓഡി റ്റോറിയത്തില്‍ (200 S. Heatrz Rd, Coppell ) രാവിലെ 11 മുതലാണ് ഓണാഘോഷ പരിപാടികള്‍.
മുന്‍ പ്രസിഡണ്ട് ശ്രീമതി രമണി കുമാര്‍ ഓണ സന്ദേശം നല്‍കും. നാടന്‍ കലാരൂപങ്ങളും ഓണപ്പാട്ടുകളും പൂക്കളവും മാവേലിഘോഷയാത്രയും ഓണസദ്യയുമൊക്കെ ഇത്തവണയും ഒരുങ്ങും. മികച്ച വിജയം നേടുന്ന മലയാളി വിദ്യാര്‍ഥികള്‍ക്കായി അസോസിയേഷന് ഏര്‍പ്പെടുത്തിയിരിക്കുന്ന എജ്യുകേഷന്‍ അവാര്‍ഡ് ദാനവും തദവസരത്തില്‍ നടക്കും.
Comments