Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്റര്‍ നാഷണല്‍ ടെക്‌നോളജി (ഐ.എഫ്.എ.) ഗ്ലോബല്‍ ഫെയര്‍ ബര്‍ലിനില്‍   - ജോര്‍ജ് ജോണ്‍

Picture


ബെര്‍ലിന്‍: അമ്പത്തി അഞ്ചാമത്  ഇന്റര്‍ നാഷണല്‍ ടെക്‌നോളജി  (ഐ.എഫ്.എ.)  സെപ്റ്റംബര്‍ 04 മുതല്‍ 09 വരെ ബര്‍ലിന്‍ അന്തരാഷ്ട്ര മെസെ ഹാളില്‍ നടക്കും. സെപ്റ്റംബര്‍ 03 ന്
വൈകുന്നേരം ബെര്‍ലിനര്‍ പാലസില്‍ ജര്‍മന്‍ സാമ്പത്തിക-ടെക്‌നോളജി മന്ത്രിയും ഡപ}ട്ടി ചാന്‍സലറുമായ സിഗ്മര്‍ ഗബ്രിയേല്‍ ഈ ട്രെയ്ഡ് ഫെയര്‍ ഉദ്ഘാടനം ചെയ്യും.

ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക്, ഹോം അപ്ലയന്‍സ് ഉന്ന്നങ്ങളുടെ പ്രദര്‍ശനമാണ് ഐ.എഫ്.എ. ബെര്‍ലിന്‍. ലോക മാര്‍ക്കറ്റിലെ 1335 പ്രദര്‍ശകര്‍ അവരുടെ
ഏറ്റവും പുതിയ 2500 പുതിയ ഉന്ന്നങ്ങള്‍ ഈ ട്രെയഡ് ഫെയറില്‍ പ്രദര്‍ശിപ്പിക്കുന്നു.
ലോകപ്രസിദ്ധരായ സാംമ്‌സുങ്ങ്, പാനാസോണിക്, എല്‍.ജി., സോണി, നോക്കിയ, ഫിലിപ്പ്‌സ്, എ.ഇ.ജി., കാനോണ്‍, നിക്കോണ്‍ തുടങ്ങി കമ്പിനികള്‍ തങ്ങളുടെ അത്യാധുനിക ഉന്ന്നങ്ങളുമായി ഈ ഫെയറില്‍ മത്സരിച്ച് പങ്കെടുക്കുന്നു.

ഏറ്റവും കൂടുതല്‍ അത്യാധുനിക ഉന്ന്നങ്ങളാണ് സാംമ്‌സുങ്ങ് ഈ ട്രെയ്ഡ് ഫെയറില്‍ അവതരിപ്പിക്കുന്നത്. ഉദാഹരണമായി പുത്തന്‍ ടാബ്‌ലറ്റ് നോട്ട്ബുക്ക്, വിന്‍ഡോസ് 10 മൊബൈല്‍ ടെലഫോണ്‍, വയര്‍ലസ് കണ്‍ടോള്‍ വാഷിംഗ് മെഷീന്‍, ടൈമ്‌ലസ് വീഡിയോ, അള്‍ട്രാ എച്ച്.ഡി. ടി.വി. എന്നിവ. ബെര്‍ലിന്‍ ഐ.എഫ്.എ. യുടെ സാംമ്‌സുങ്ങ് പ്രദര്‍ശന സ്റ്റാളില്‍ യൂറോപ്യന്‍ ആസ്ഥാന ഓഫീസിലെ  മാര്‍ക്കെറ്റിംഗ് മാനേജറും മലയാളിയുമായ റോബിന്‍ ജോര്‍ജ് ഒരു പ്രദര്‍ശന വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു.

പുതിയ ടെക്‌നോളജിയും, നിത്യോപയോഗങ്ങള്‍ക്ക് ചിലവ് കുറവുള്ളതുമായ ഇലക്‌ട്രോണിക്, ഹോം അപ്ലയന്‍സ് ഉന്ന്നങ്ങള്‍ കാണുവാനും വാങ്ങാനും ഉദ്ദേശിക്കന്നവര്‍ക്ക് ഐ.എഫ്.എ. ഗ്ലോബല്‍ ട്രെയ്ഡ് ഫെയര്‍ ബര്‍ലിന്‍ ഒരു മുതല്‍ക്കൂട്ടാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code