Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിനിമാല തകര്‍ത്താടി; മാവ് ഓണം മാവേലിയുടെ നിറവില്‍   - ജോസ് എം ജോര്‍ജ്‌

Picture


സിനിമാല തകര്‍ത്താടി; മാവ് ഓണം മാവേലിയുടെ നിറവില്‍

മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ (മാവ്) യുടെ ഈ വര്‍ഷത്തെ ഓണം കേരളത്തില്‍നിന്നെത്തിയ കലാകാരന്മാരായ സിനിമാല ഐഡിയ സ്റ്റാര്‍ സിംഗറിനൊപ്പം മെല്‍ബണ്‍ മലയാളികള്‍ ഐശ്വര്യപൂര്‍ണ്ണമായ മവവേലിയുശട വരവോടെ പൊന്നില്‍ ചിങ്ങമാസത്തിന്‍െ്‌റ നിര്‍വുതിയില്‍ ആഘോഷിച്ചു.

മെല്‍ബണിലെ സ്പ്രിംഗ് ഡെയില്‍ ടൗണ്‍ ഹാളില്‍ നിറഞ്ഞുനിന്ന ജനസാഗരത്തിന്‍െ്‌റ മുന്നില്‍ ഐശ്വര്യദേവതയെ പോലെ, കള്ളവും ചരിയും പൊളിവചനവും ഇല്ലാത്ത മഹാബലി തമ്പുരാന്‍ നടുഭരിക്കുവന്‍ എത്തിയപ്പോള്‍ മലയാളി അസോസിയേഷന്റെ് പ്രഃഡതയില്‍ ചരിത്രശത്ത മാറ്റിമറിക്കുന്ന ഒന്നാക്കി മാറ്റുവാന്‍ മലയാളി അസോസിയേഷനായി. കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ രംഗത്തെ മാറ്റങ്ങളെ സിനിമാലക്കാര്‍ ഹാസ്യ രൂപത്തില്‍ ജനഹൃദയങ്ങളില്‍ എത്തിച്ചപ്പോള്‍ സിനിമാലയെന്ന ചിരിമാലയ്ക്ക് കൊഴുപ്പും ജീവനും ഏകി. നല്ല ഗാനങ്ങളുമായി ജോബിയും സുമിയും ഐഡിയ സ്റ്റാര്‍ വേദി ജനങ്ങള്‍ക്കായി പങ്കുവച്ചപ്പോള്‍ മെല്‍ബണ്‍ മലയാളികള്‍ ഐശ്വര്യപൂര്‍ണമായ ഓണത്തിന്റെ നെറുകയിലെത്തി.

മലയാളി അസോസിയേഷന്റെ നല്‍പ്പതാമത് ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം മാവ് ജോയിന്റ് സെക്രട്ടറിയും പിആര്‍ഒയുമായ സുനിത നിര്‍വഹിച്ചു. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം മലയാളി അസോസിയേഷന്റെ മുതിര്‍ന്ന അംഗങ്ങളായ ജോര്‍ജ് തോമസും ജി.കെ. മാത്യുവും ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ഓണാഘോഷങ്ങളുടെ സുവനീര്‍ പ്രകാശനം ഐഎച്ച്എന്‍എ ഡയറക്ടര്‍ ബിജോ കുന്നുംപുറത്ത് നല്‍കി ഡയാന സില്‍വെസ്റ്റര്‍ നിര്‍വഹിച്ചു. നാളിതുവരെ നടത്തിയ മത്സരങ്ങളുടെ വിജയികള്‍ക്കു ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

ഇന്ത്യയുടെ 69ാമത് സ്വാതന്ത്രദിനാഘോഷത്തിന്റെ ചടങ്ങുകളും ഡോ.എ.പിജെ അബ്ദുള്‍ കലാമിന്റെ അനുസ്മരണ ചടങ്ങും നടന്നു.

വാര്‍ത്ത: ജോസ് എം ജോര്‍ജ്‌

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code