Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം കൂടുന്നു - യൂറോപ്പ് പരിഭ്രാന്തിയില്‍   - ജോര്‍ജ് ജോണ്‍

Picture


ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം കൂടുന്നതില്‍  യൂറോപ്യന്‍ രാജ്യങ്ങള്‍ പരിഭ്രാന്തിയില്‍ ആയിരിക്കുന്നു. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും രൂക്ഷമായിരിക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്നും രക്ഷതേടി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പതിനായിരക്കണക്കിന് ആള്‍ക്കാര്‍  എത്തിക്കൊണ്ടിരിക്കുകയാണ്.

പുല്‍ക്കാടുകള്‍ക്കിടയിലൂടെ ഗ്രീസിലെ മാസിഡോണിയന്‍ അതിര്‍ത്തി കടക്കുന്ന അഭയാര്‍ത്ഥികളുടെ ലക്ഷ്യം യൂറോപ്പാണ്.

ഈ ദിവസങ്ങളില്‍ മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് നീങ്ങുന്ന അഭയാര്‍ഥികളുടെ എണ്ണവും പെരുകി വരുന്നു. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും സംഘര്‍ഷങ്ങള്‍
ശക്തിപ്രാപിച്ചതാണ് സുരക്ഷതേടിയുള്ള ഈ കൂട്ട പ്രവാഹത്തിന്റെ പ്രധാന കാരണം.

ഭരണകൂടങ്ങള്‍ക്കെതിരെ പോരാട്ടങ്ങളും ഐ.എസ് തീവ്രവാദികളുടെ ആക്രമണങ്ങളും നടമാടുന്ന സിറിയയില്‍നിന്നും  കൂടുതല്‍ പേര്‍ യൂറോപ്പിലേക്കത്തെുന്നുവെന്ന് യു.എന്‍
കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ അഭയാര്‍ഥികള്‍ തങ്ങളുടെ രാജ്യങ്ങളില്‍ എത്തുന്നത് തടയാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറെടുക്കുന്നു.  രാജ്യ തീരങ്ങളിലും,
അതിര്‍ത്തികളിലും വന്‍ സുരക്ഷയാണ് യൂറോപ്പ് ഒരുക്കുന്നത്.

ലിബിയയുടെ തീരത്തുനിന്ന് 4400 അഭയാര്‍ഥികളെ ഇറ്റാലിയന്‍ തീരസംരക്ഷണസേന രക്ഷിച്ചു. 20 ബോട്ടുകളില്‍ രാജ്യം വിട്ട് പോന്നവരെയാണ് രക്ഷപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍
പേരെ രക്ഷപ്പെടുത്തിയ ദിനമാണ് ഈ ശനിയാഴ്ച എന്ന് ഇറ്റാലിയന്‍ നേവി അധിക|തര്‍ പറഞ്ഞു. 

വിവിധ രാജ്യങ്ങളില്‍ നിന്നും വന്നവരാണ് ഇവര്‍.  യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ഥി നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് റോമിന്റെയും ജര്‍മനിയുടെയും മുതിര്‍ന്ന നേതാക്കന്മാര്‍ മുന്നോട്ടുവന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍
അഭയാര്‍ഥികളെ വീതിക്കണമെന്ന് ജര്‍മന്‍ വൈസ് ചാന്‍സലറും, സോഷ്യല്‍ ഡെമോക്രാറ്റിക് അദ്ധ്യക്ഷനുമായ സീഗ്മര്‍ ഗബ്രിയേല്‍ അഭിപ്രായപ്പെട്ടു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code