സൂറിച്ച്: സ്വതന്ത്ര ഇന്ത്യയുടെ അഭിമാനവും ജനപ്രിയനുമായിരുന്ന മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ കേളി അനുശോചിച്ചു. അബ്ദുള്‍ കലാം പ്രവാസി ഇന്ത്യന്‍ യുവത്വത്തെ സ്വപ്നം കാണുവാനും ജന്മരാജ്യത്തെ സ്നേഹിക്കുവാനും പഠിപ്പിച്ചുവെന്നു പിആര്‍ഒ പയസ് പലത്രകടവില് അഭിപ്രായപ്പെട്ടു.
യുവാക്കളെ സ്വപ്നം കാണുവാന്‍ പ്രചോദിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ യുറോപ്പിലും തരംഗമായിരുന്നു. സ്വിസ് മലയാളികള്‍ക്ക് വിശിഷ്യ പുതിയ തലമുറയ്ക്ക് ഇന്ത്യയെക്കുറിച്ച് അഭിമാനപൂര്‍വം ഉച്ചരിക്കാവുന്ന വാക്കായിരുന്നു അബ്ദുള്‍ കലാം. മഹാത്മാഗാന്ധിക്കുശേഷം രാജ്യം സ്നേഹിച്ച ഇന്ത്യന്‍ രാഷ്ട്ര നേതാവിനു കേളി പ്രണാമം അര്‍പ്പിക്കുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍
Comments