Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാര്‍ഡിനല്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി പിതാവ്‌ പ്രസ്റ്റണില്‍ ഒക്ടോബര്‍ 3-ന്‌   - അപ്പച്ചന്‍ കണ്ണന്‍ചിറ

Picture

പ്രസ്റ്റണ്‍: സീറോ മലബാര്‍ സഭയുടെ യുറോപ്പിലെ പ്രഥമ ഇടവകകളുടെ ഔപചാരികമായ ഉദ്‌ഘാടനവും,ദേവാലയത്തിന്‍റെ പുന:സമര്‍പ്പണവും അവിസ്‌മരണീയമാക്കുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിന്‌ പ്രസ്റ്റണ്‍ ഒക്ടോബര്‍ 3 നു ശനിയാഴ്‌ച സാക്ഷ്യം വഹിക്കുന്നു. ഈ അനുഗ്രഹീത തിരുക്കര്‍മ്മം സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷനും പിതാവുമായ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ അഭിവന്ദ്യനായ കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി പിതാവാണ്‌ നിര്‍വ്വഹിക്കുക.

സീറോ മലബാര്‍ സഭക്കായി ഇടവകകളും, ദേവാലയവും അനുവദിക്കുകയും,സഭാംഗങ്ങള്‍ക്കു അതുല്യമായ പ്രോത്സാഹനവും, സഹകരണവും, ഊര്‍ജ്ജവും നല്‍കിപ്പോരുകയും ചെയ്‌തുവരുന്ന ആതിതേയ ലങ്കാസ്റ്റര്‍ റോമന്‍ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ബിഷപ്പ്‌ മൈക്കിള്‍ കാംബെല്‍ ആലഞ്ചേരി പിതാവിനോടൊപ്പം ഈ അനുഗ്രഹീത കൂദാശയില്‍ പങ്കു ചേരും.കൂടാതെ സീറോ മലബാര്‍ സഭയുടെ വിശിഷ്ട അധികാരികള്‍,അഭിവന്ദ്യരായ വൈദികര്‍, ആദരണീയരായ സന്യസ്‌തര്‍ എന്നിവരുടെ അനുഗ്രഹീത സാന്നിദ്ധ്യത്തില്‍ യു കെ യിലെ സഭയോട്‌ സ്‌നേഹവും, തീക്ഷ്‌ണതയും പുലര്‍ത്തുന്ന വലിയ അത്മായ സമൂഹത്തെ സാക്ഷി നിറുത്തി അഭിവന്ദ്യ ആലഞ്ചേരി വലിയ പിതാവ്‌ കൂദാശകര്‍മ്മം നിര്‍വ്വഹിക്കുമ്പോള്‍ യുറോപ്യന്‍ സഭാ ഭൂപടത്തില്‍ പ്രസ്റ്റണ്‍ ശ്രദ്ധേയമാവും എന്ന്‌ തീര്‍ച്ച.

പ്രസ്റ്റണിലെ പാരീഷ്‌ വികാരിയും,താമരശ്ശേരി രൂപതാംഗവുമായ ഫാ.മാത്യു ജേക്കബ്‌ ചൂരപൊയികയില്‍ ഈ ആഘോഷവേളയെ പ്രൌഡഗംഭീരമാക്കുവാന്‍ താല്‍പ്പര്യപൂര്‍വ്വം തയ്യാറെടുക്കുന്ന ആതിതേയ വിശ്വാസി സമൂഹത്തിനോടൊപ്പം നിന്നു കൊണ്ട്‌ നേത്രുത്വം വഹിക്കും.

യൂറോപ്പില്‍ സീറോ മലബാര്‍ സഭക്കായി രണ്ടു വ്യക്തിഗത ഇടവകകള്‍ സാക്ഷാല്‍ക്കരിച്ചതിനു പുറമേ സഭക്ക്‌ സ്വന്തമായി അഭിമാനാര്‍ഹമായി ഒരു ദേവാലയവും കൂടി ചേര്‍ക്കപ്പെടുമ്പോള്‍ യു കെ യില്‍ സീറോ മലബാര്‍ സഭക്ക്‌ ഇതര സ്ഥലങ്ങളിലും ഊര്‍ജ്ജവും,അനന്യതയും,പ്രതീക്ഷയും നല്‍കുന്ന സാഫല്യനാളുകളുടെ തുടക്കമാവട്ടെ ആലഞ്ചേരി പിതാവ്‌ ഇവിടെ നാന്ദി കുറിക്കുക.

`വിളവിന്റെ നാഥന്‍` യു കെ യില്‍ പ്രത്യേകമായി ആത്മീയ അനുഗ്രഹീത വിത്ത്‌ പാകിയ ഇടം എന്ന്‌ ഖ്യാതി നേടിയ പ്രിസ്റ്റനില്‍ ആണ്‌ യു കെ യുടെ അജപാലന ശുശ്രുഷകള്‍ക്കായി സേവനം ചെയ്‌ത വൈദികരില്‍ ഭൂരിപക്ഷവും ജനിച്ചതും ഇന്നും യു കെ യില്‍ ആത്മീയ സേവനം ചെയ്‌തു വരുന്നവരും.`പ്രീസ്റ്റ്‌ ടൌണ്‍`എന്നറിയപ്പെട്ടിരുന്ന ഈ അജപാലന ശുശ്രുഷക സ്രോതസ്സ്‌ ആണ്‌ `പ്രിസ്റ്റണ്‍` എന്ന ചുരുക്ക പേരില്‍ പിന്നീട്‌ അറിയപ്പെടുന്നത്‌. അജപാലന ശുശ്രുഷകരുടെ മഹനീയ കേന്ദ്രമായ പ്രിസ്റ്റനിലെ ദേവാലയവും, പേര്‍സണല്‍ പാരീഷുകളും യു കെ യിലെ സീറോ മലബാര്‍ സഭക്ക്‌ അതിനാലെ തന്നെ ഏറെ അഭിമാനം നല്‍കും.

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കിട്ടിയ സല്‍ഫലവും,അനുഗ്രഹവും ആയി സ്വന്തം ദേവാലയത്തെയും വ്യക്തിഗത ഇടവകകളെയും കാണുകയും, പാരമ്പര്യങ്ങളും,പൈതൃകവും മുറുകെ പിടിക്കുകയും ചെയ്യുന്ന ലങ്കാസ്റ്റര്‍ രൂപതയിലെ വിശ്വാസി സമൂഹം,യു കെ യില്‍ സീറോ മലബാര്‍ സഭക്ക്‌ അഭിമാനം വിതറുന്ന ഈ തിരുക്കര്‍മ്മം ഏറ്റവും മംഗളകരമായി ആഘോഷിക്കുവാനുള്ള വിപുലമായ ഒരുക്കത്തിലാണ്‌. പ്രഥമ വ്യക്തിഗത ഇടവകകളായ പ്രസ്റ്റണ്‍ബ്ലാക്ക്‌പൂള്‍ ദിവ്യകാരുണ്യ സമൂഹവും, ലങ്കാസ്റ്ററിലെ മുഴുവന്‍ സഭാംഗങ്ങളും ഒത്തൊരുമിച്ചു അതി വിപുലമായ ആഘോഷ കമ്മിറ്റിയും,സ്വാഗത സംഘവും ഉടന്‍ തന്നെ രൂപീകരിച്ചു കൊണ്ട്‌ പുനസമര്‍പ്പണ കര്‍മ്മത്തിനും,ആഘോഷത്തിനും,പ്രൌഡ ഗംഭീരമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു.സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷനായതിനു ശേഷം ആദ്യമായി യു കെ യില്‍ ഔദ്യോഗിക ചങ്ങിനെത്തുമ്പോള്‍ തങ്ങളുടെ വലിയ പിതാവിന്‌ ഏറെ ആദരവോടെ,ഗംഭീരമായ വരവേല്‍പ്പ്‌ ഒരുക്കുന്നതിന്‌ യു കെ യിലെ മൊത്തം വിശ്വാസി സമൂഹം ഒരുങ്ങുകയായി.

ഇടവകകളുടെയും,ദേവാലയത്തിന്റെയും ഔദ്യോഗിക സമര്‍പ്പണ കര്‍മ്മം സീറോ മലബാര്‍ സഭയുടെ പരമോന്നത ശ്രേഷ്ട ഇടയന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി പിതാവും,ലങ്കാസ്റ്റര്‍ രൂപതാദ്ധ്യക്ഷന്‍ ബഹുമാനപ്പെട്ട ബിഷപ്പ്‌ മൈക്കിള്‍ കാംപെല്ലും,യു കെ കോര്‍ഡിനേട്ടര്‍ തോമസ്‌ പാറയടിയില്‍ അച്ചനും അടക്കം സഭയുടെ വിശിഷ്ട അധികാരികളുടെ സാന്നിദ്ധ്യത്തില്‍ ആഘോഷമായി നടത്തുന്നതിനു സഭാ മക്കള്‍ ഇനിയുള്ള നാളുകളില്‍ രാപകലില്ലാതെ അശ്രാന്ത ഒരുക്കങ്ങളിലാവും.ഒപ്പം ഈ അനുഗ്രഹീത ചടങ്ങില്‍ പങ്കു ചേരുവാന്‍ യു കെ യിലെ മുഴുവന്‍ സഭാ മക്കളും.

ഒക്ടോബര്‍ 2 നു പ്രസ്റ്റനില്‍ എത്തുന്ന അഭിവന്ദ്യ കര്‍ദ്ദിനാള്‍ 4 നു റോമില്‍ ചേരുന്ന ബിഷപ്പ്‌ സിനഡില്‍ പങ്കു ചേരുവാനായി തിരിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code