Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മുന്‍ രാഷ്‌ട്രപതിയുടെ നിര്യാണത്തില്‍ മെല്‍ബണിലെ വിവിധ പ്രവാസി നേതാക്കള്‍ അനുശോചിച്ചു

Picture

മെല്‍ബണ്‍: മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുള്‍ കലാമിന്റെ നിര്യാണത്തില്‍ മെല്‍ബണിലെ പ്രവാസിസമൂഹത്തിന്റെ നാനാതുറകളില്‍നിന്നുമുള്ളവര്‍ അനുശോചിച്ചു.

ഇന്ത്യയുടെ ആണവ പദ്ധതിക്ക്‌ ഉണര്‍വേകി ലോകരാജ്യങ്ങളുടെ മുമ്പില്‍ തല ഉയര്‍ത്തി നടക്കാന്‍ നമുക്കായത്‌ അബ്‌ദുള്‍ കലാമിന്റെ കാലത്തായിരുന്നുവെന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ റിപ്പോര്‍ട്ടറുമായ ജോണ്‍സണ്‍ മാമലശേരി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ വളര്‍ച്ചയുടെ നാഴികക്കല്ലായ കലാം രാജ്യത്തിന്റെ മിസൈല്‍മാനായിരുന്നുവെന്നു തോമസ്‌ ടി. ഓണാട്ട്‌ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ വളര്‍ച്ചയെ സ്വപ്‌നം കണ്‌ട ഒരു മാര്‍ഗദര്‍ശിയെയാണു നമുക്ക്‌ നഷ്‌ടമായതെന്നു ജോസ്‌ എം. ജോര്‍ജ്‌ അഭിപ്രായപ്പെട്ടു.

ലിബറല്‍ പാര്‍ട്ടി നേതാവ്‌ പ്രസാദ്‌ ഫിലിപ്പ്‌, അജി പുനലൂര്‍, വിന്‍ഡാം മലയാളി പ്രസിഡന്റ്‌ ക്ലീറ്റസ്‌ ചാക്കോ, തോമസ്‌ കുരുവിള (മലയാളി പത്രം), സന്തോഷ്‌ ജോസഫ്‌ (മെട്രോ മലയാളം), വിനോദ്‌ മത്തായി (ഗ്ലോബല്‍ മലയാളം), പുലരി, ജ്വാല, കൈരളി, നവോദയ ഫോറം, വുള്ളോഗോംഗ്‌ ലയാളി അസോസിയേഷന്‍, ഇല്ലാവാര മലയാളി തുടങ്ങിയ സംഘടനകളും അസോസിയേഷനുകളും നേതാക്കളും അനുശോചിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code