Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ കോണ്‍ഫറന്‍സിന്‌ ന്യൂയോര്‍ക്കിന്റെ കൈയൊപ്പ്‌

Picture

ന്യൂയോര്‍ക്ക്‌: മാധ്യമ സൗഹൃദത്തിന്റെ പ്രഭവകേന്ദ്രമായ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ ത്ത്‌ അമേരിക്കയുടെ ആറാമത്‌ കോണ്‍ഫറന്‍സിന്‌ അംബരചുംബികളുടെ നാടിന്റെ കൈ യൊപ്പ്‌. പ്രസ്‌ക്ലബ്ബിന്‌ തുടക്കമിട്ടതും വളര്‍ച്ചയുടെ ചാലകശക്‌തിയായി നിന്നതും ന്യൂയോ ര്‍ക്കാണെന്ന ചരിത്ര സത്യത്തിന്‌ അടിവരയിടുന്നതായി ന്യൂയോര്‍ക്കിലെ മാധ്യമ സ്‌നേഹി കളുടെ സഹകരണം. പ്രവാസ മലയാളി ജീവിതത്തിന്റെ ഊട്ടുപുരയായ ചിക്കാഗോയില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്‌ അതിവേഗ ജീവിതശൈലിയുടെ സിരാകേന്ദ്രമായ ന്യൂയോര്‍ ക്കിന്റെ അനുമോദന കുറിപ്പുമായി ഈ സ്‌പൊണ്‍സര്‍ഷിപ്പുകള്‍.

മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ സൗഹൃദത്തിന്റെ സുവര്‍ണ നാവായ എസ്‌.എസ്‌ കമ്മോഡിറ്റീ സ്‌ സാരഥി തോമസ്‌ കോശിയാണ്‌ ന്യൂയോര്‍ക്ക്‌ സ്‌പൊണ്‍സര്‍ഷിപ്പില്‍ അക്കൗണ്ട്‌ തുറ ന്നത്‌. പടികടന്നെത്തിയ സഹായം എന്ന്‌ സ്വര്‍ണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തോമസ്‌ കോശിയുടെ സ്‌പൊണ്‍സര്‍ഷിപ്പിനെ വിശേഷിപ്പിക്കാം. നേരറിയാവുന്ന പത്രപ്ര വര്‍ത്തകര്‍ ഉള്‍ക്കൊളളുന്ന സംഘടന എന്ന നിലയിലാണ്‌ എക്കാലയുമെന്നപോലെ ഇ ക്കുറിയും സ്‌പൊണ്‍സറാവുന്നതെന്ന്‌ ഇങ്ങോട്ടു വിളിച്ച്‌ സഹായം വാഗ്‌ദാനം ചെയ്‌ത ട്രൈസ്‌റ്റേറ്റ്‌ ഇന്ത്യന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റും വെസ്‌റ്റ്‌ചെസ്‌റ്റര്‍ കൗണ്ടി ഹ്യൂമന്‍റൈറ്റ്‌സ്‌ കമ്മിഷണറുമായ തോമസ്‌ കോശി ചൂണ്ടിക്കാട്ടി.

രണ്ടാം ചിന്തയില്ലാതെയാണ്‌ അമേരിക്കന്‍ മലയാളി സമൂഹത്തിലെ സോഷ്യല്‍ ആക്‌ടി വിസ്‌റ്റായ തോമസ്‌ ടി. ഉമ്മന്‍ സ്‌പൊണ്‍സറായത്‌. ഒറ്റയാള്‍ പട്ടാളമായി നടന്ന എനിക്ക്‌ പിന്തുണയുടെ സൈന്യത്തെ നല്‍കിയത്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ആയിരുന്നുവെന്ന്‌ തോമസ്‌ ടി. ഉമ്മന്‍ അനുസ്‌മരിച്ചു. എക്കാലവുമെന്ന പോലെ തുടര്‍ന്നും ആ സൗഹൃദം നിലനി ര്‍ത്താനാണ്‌ താല്‍പ്പര്യം. അതിനാലാണ്‌ പുനര്‍ ചിന്തയില്ലാതെ ഒരിക്കല്‍ കൂടി സ്‌പൊ ണ്‍സറായതും.

പ്രവാസി മലയാളി ഗ്ലോബല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും ന്യൂയോര്‍ക്ക്‌ ആസ്‌ഥാനമായ ഡയാലിസിസ്‌ എക്യുപ്‌മെന്റ്‌സര്‍വീസസ്‌ സാരഥിയുമായ ഡോ. ജോസ്‌ കാനാട്ട്‌ സ്‌പൊ ണ്‍സര്‍ഷിപ്പ്‌ നല്‍കിയപ്പോള്‍ കോണ്‍ഫറന്‍സ്‌ എവിടെ എന്നു ചോദിച്ചില്ല. പകരം ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ സമ്മേളിക്കുന്നിടത്ത്‌ താനുണ്ടാകും എന്ന വാഗ്‌ദാനമാണ്‌ നല്‍കിയത്‌. പ്രസ്‌ ക്ലബ്ബ്‌ അംഗങ്ങളുമായി പതിറ്റാണ്ടുകളുടെ സൗഹൃദമുളള ഡോ. ജോസ്‌ കാനാട്ട്‌ ചിക്കാ ഗോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നും ഉറപ്പു നല്‍കി.

ഇന്‍ഷുറന്‍സ്‌, ഇന്‍വെസ്‌റ്റ്‌മെന്റ്‌ബാങ്കിംഗ്‌ രംഗത്ത്‌ നൈപുണ്യതയുടെ പര്യായമായ ഹെ ഡ്‌ജ്‌ ഫണ്ട്‌ സാരഥി ജേക്കബ്‌ എബ്രഹാം (സജി) സ്‌പൊണ്‍സറായപ്പോള്‍ അത്‌ പിന്തുണ യുടെ തനിയാവര്‍ത്തനം തന്നെയായി. 2009 മുതല്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ സ്‌പൊണ്‍സറായ സ ജി സൗഹൃദം ഊട്ടിയുറപ്പിക്കുന്നതായേ താന്‍ ഇതിനെ കാണുന്നുളളുവെന്നും പറഞ്ഞു.

അമേരിക്കന്‍ മലയാളി സമൂഹത്തിലെ തറവാടികളുടെ സംഘടനയായ ഫോമയുടെ സാ രഥികള്‍ എക്കാലവും ഇന്ത്യ പ്രസ്‌ക്ലബ്ബിനൊപ്പം തന്നെ എന്ന സന്ദേശമാണ്‌ ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്‌ (സലിം) സ്‌പൊണ്‍സറായതിലൂടെ നല്‍ കിയത്‌. ഫോമയുടെ ശൈശവാസ്‌ഥയില്‍ നിന്നും എണ്ണം പറഞ്ഞ സംഘടനയായി അതി നെ മാറ്റിയെടുക്കാന്‍ ജോണ്‍ ടൈറ്റസിനൊപ്പം നിന്നു പ്രവര്‍ത്തിച്ച സലിം ഫോമയുടെ വളര്‍ച്ചയില്‍ ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ സംഭാവന അനുസ്‌മരിക്കുകയും ചെയ്‌തു. നാട്ടില്‍ വച്ചു തന്നെ സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായ ചെങ്ങന്നൂര്‍ സ്വദേശിയായ സലിമി ന്‌ ഏതു സംഘടനയുടെയും ഘടനാപരമായ കെട്ടുറപ്പിനെക്കുറിച്ച്‌ അവബോധമുണ്ട്‌. അ മേരിക്കയിലെ മലയാളി സംഘടനകളില്‍ പ്രമുഖമായ വെസ്‌റ്റ്‌ചെസ്‌റ്റര്‍ മലയാളി അസോ സിയേഷനില്‍ നിന്നും ദേശീയ തലത്തിലേക്ക്‌ ചിറകടിച്ചുയര്‍ന്ന സലിം ഇന്ത്യ പ്രസ്‌ക്ലബ്ബി ന്റെ സാമൂഹ്യ പ്രതിബദ്‌ധതയെ അഭിനന്ദിക്കുകയും ചെയ്‌തു.

സലിമിനൊപ്പം വെസ്‌റ്റ്‌ചെസ്‌റ്റര്‍ മലയാളി അസോസിയേഷനില്‍ നിന്നും രണ്ടുപേര്‍ കൂ ടി സ്‌പൊണ്‍സര്‍ ലിസ്‌റ്റില്‍ ഇടം നേടി. ദേശീയ സംഘടനയായ ഫൊക്കാനയുടെ ട്രഷറര്‍ ജോയി ഇട്ടനും മുന്‍ സാരഥി കൊച്ചുമ്മന്‍ ടി. ജേക്കബും. തങ്ങളുടെ സാമൂഹ്യ പ്രവര്‍ത്തന മേഖലയിലെ വളര്‍ച്ചക്ക്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ നല്‍കിയ പിന്തുണക്ക്‌ അവര്‍ നന്ദി അറിയിക്കു കയും ചെയ്‌തു. അമേരിക്കയിലെ അര്‍ഹതപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ പ്ലാറ്റ്‌ഫോമായ ഇ ന്ത്യ പ്രസ്‌ക്ലബ്ബിന്‌ ഒപ്പമാകും എന്നും ഫൊക്കാനയെന്നും അവര്‍ പറഞ്ഞു.

ഇന്‍ഷുറന്‍സ്‌ മേഖലയില്‍ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ച രണ്ടുപേരും സ്‌പൊ ണ്‍സര്‍ ലിസ്‌റ്റില്‍ ഇടം നേടി. ഓള്‍സ്‌റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ എന്ന വന്‍കിട അമേരിക്കന്‍ സ്‌ ഥാപനത്തെ മലയാളികള്‍ക്ക്‌ പരിചിതമാക്കിയ റോയി സി. തോമസും റെജി വലിയകാലാ യും. ലോംഗ്‌ ഐലന്‍ഡ്‌ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഇരുവരും തങ്ങളുടെ വളര്‍ച്ചക്ക്‌ അമേരിക്കയിലെ മലയാള മാധ്യമങ്ങളും അതിന്റെ ഗസറ്റഡ്‌ സംഘടനയായ ഇന്ത്യ പ്രസ്‌ക്ല ബ്ബും നല്‍കിയ സഹകരണത്തിന്‌ നന്ദി അറിയിക്കുകയും ചെയ്‌തു.

ന്യൂയോര്‍ക്കിലെ ബേസൈഡില്‍ 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോയി തോമസ്‌ ഉപ ഭോക്‌താക്കള്‍ക്ക്‌ മികച്ച സേവനം നല്‍കുന്നതില്‍ ഒന്നാംനിരക്കാരനാണ്‌. ഇന്‍ഷുറന്‍സ്‌ സംബന്‌ധമായ എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ സേവനം പരക്കെ അംഗീകരിക്കപ്പെ ട്ടിരിക്കുന്നു. പ്രസിഡന്റിന്റെ ഇന്നര്‍ സര്‍ക്കിള്‍ അവാര്‍ഡുള്‍പ്പടെ ഓര്‍സ്‌റ്റേറ്റില്‍ നിന്നും റീ ജിയണല്‍, നാഷണല്‍ തലത്തില്‍ മിക്കവാറുമെല്ലാ ബഹുമതികളും റോയി സി. തോമസ്‌ നേടിയിട്ടുണ്ട്‌.

റെജി വലിയകാലാ എന്ന്‌ പരക്കെ അറിയപ്പെടുന്ന ജോസഫ്‌ തോമസ്‌ ന്യൂയോര്‍ക്കിലെ ബിസിനസ്‌ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ട്‌ കാല്‍നൂറ്റാണ്ട്‌ കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 28 വര്‍ഷം. റിയല്‍ എസ്‌റ്റേറ്റ്‌ ഇന്‍വസ്‌റ്ററായ റെജി വലിയകാലാ കഴിഞ്ഞ പ തിനെട്ടു വര്‍ഷമായി ഓള്‍സ്‌റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി പ്രതിനിധിയുമാണ്‌. ചാരിറ്റി പ്രവ ര്‍ത്തനങ്ങള്‍ക്ക്‌ കൈയയച്ച്‌ സഹായം നല്‍കുന്ന റെജി ന്യൂയോര്‍ക്ക്‌ മേഖലയിലെ വിവിധ പ്രസ്‌ഥാനങ്ങളുമായി സഹകരിക്കുന്നു. സെന്റ്‌തോമസ്‌ എക്യുമെനിക്കല്‍ ഫെഡറേഷന്‍ വൈസ്‌ പ്രസിഡന്റ്‌, അമേരിക്കന്‍ മലയാളി ബിസിനസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌, ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരള ബോര്‍ഡ്‌ മെമ്പര്‍ എന്നീ നിലകളില്‍ ഇപ്പോള്‍ പ്ര വര്‍ത്തിക്കുന്നു.

മാധ്യമ പ്രവര്‍ത്തകരുമായുളള ഇഴപിരിക്കാനാവാത്ത ബന്‌ധം ചൂണ്ടിക്കാട്ടിയാണ്‌ സാഹി ത്യകാരനും സാമൂഹ്യ പ്രവര്‍ത്തകനും ബിസിനസുകാരനുമായ മനോഹര്‍ തോമസ്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ചിക്കാഗോ കോണ്‍ഫറന്‍സ്‌ സ്‌പൊണ്‍സറായത്‌. സാഹിത്യ സംഘടനയായ സര്‍ഗവേദിയുടെ പ്രസിഡന്റുമായ മനോഹര്‍ തോമസ്‌ മലയാള ഭാഷയുടെ വികാസത്തിന്‌ ഇവിടുത്തെ മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകളെ അനുസ്‌മരിച്ചു. താനുള്‍പ്പെടുന്ന സാ ഹിത്യ പ്രവര്‍ത്തകര്‍ക്ക്‌ അളവില്ലാത്ത പിന്തുണ ഇവിടുത്തെ മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ടെ ന്നും മനോഹര്‍ പറയുകയുണ്ടായി.

നിശബ്‌ദ സേവനവുമായി ന്യൂയോര്‍ക്ക്‌ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യമായ വര്‍ ഗീസ്‌ തെക്കേക്കര അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരെ പിന്തുണക്കുന്നത്‌ തന്നെപ്പോ ലുളള സാമൂഹ്യ പ്രവര്‍ത്തകരുടെ കടമയാണെന്ന്‌ പറഞ്ഞു കൊണ്ടാണ്‌ സ്‌പൊണ്‍സര്‍ ഷിപ്പ്‌ വച്ചു നീട്ടിയത്‌. കഴിഞ്ഞ മുപ്പതിലേറെ വര്‍ഷമായി സാമൂഹ്യ പ്രവര്‍ത്തന മേഖല യില്‍ സജീവമായ വര്‍ഗീസ്‌ തെക്കേക്കര വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈ സ്‌ ചെയര്‍മാനുമാണ്‌. ഒട്ടേറെ സംഘടനകളുടെ രൂപീകരണത്തിലും വികാസത്തിലും അ ദ്ദേഹം സംഭാവന നല്‍കുകയുണ്ടായി.

എന്നും എക്കാലവും നിങ്ങള്‍ക്കൊപ്പമുണ്ടാകും എന്ന വാഗ്‌ദാനം നല്‍കിയാണ്‌ ഡമോ ക്രാറ്റിക്‌ പാര്‍ട്ടി നേതാവും ഓവര്‍സീസ്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ കോണ്‍ഗ്രസ്‌ കേരള ഘടകം പ്ര സിഡന്റുമായ കളത്തില്‍ വര്‍ഗീസ്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ കോണ്‍ഫറന്‍സ്‌ സ്‌പൊണ്‍സറായത്‌. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ മിക്കവാറുമെല്ലാ കോണ്‍ഫറന്‍സുകള്‍ക്കും സ്‌പൊണ്‍സറായിരുന്നു കളത്തില്‍ വര്‍ഗീസ്‌. തന്റെ സാമൂഹ്യ, രാഷ്‌ട്രീയ പ്രവര്‍ത്തന മേഖലയിലെ മുന്നേറ്റങ്ങള്‍ ക്ക്‌ അമേരിക്കയിലെ മലയാള മാധ്യമങ്ങളും ഇന്ത്യ പ്രസ്‌ക്ലബ്ബും നല്‍കിയ സഹകരണത്തി ന്‌ കളത്തില്‍ വര്‍ഗീസ്‌ നന്ദി അറിയിക്കുകയും ചെയ്‌തു.

കോണ്‍ഫറന്‍സ്‌ വിവരങ്ങള്‍ പ്രസിദ്‌ധീകരിച്ചയുടന്‍ സ്‌പൊണ്‍സര്‍ഷിപ്പ്‌ വാഗ്‌ദാനം നല്‍ കിയവരിലും മൂന്ന്‌ ന്യൂയോര്‍ക്കുകാരുണ്ട്‌. ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ബേബി ഊരാളില്‍, വര്‍ക്കി എബ്രഹാം, ടാക്‌സ്‌ കണ്‍സള്‍ട്ടന്റും ഫിനാന്‍ഷ്യല്‍ അഡൈ്വസറുമായ ജയിന്‍ ജേക്കബ്‌ എന്നിവര്‍.

അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന്‌ അതിരുകളില്ലാത്ത സംഘബോധം പകര്‍ ന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ ദേശീയ കോണ്‍ഫറന്‍സ്‌ നവംബര്‍ 19, 20, 21 തീയതികളില്‍ ചിക്കാഗോയിലാണ്‌ നടക്കുക. പ്രവാസ മലയാള ജീ വിതത്തിന്റെ നടുമുറ്റമെന്ന്‌ വിശേഷിപ്പിക്കാവുന്ന ചിക്കാഗോയിലെ ഗ്ലെന്‍വ്യൂവിലുളള വി ന്‍ധം ഹോട്ടലിലാണ്‌ മാധ്യമ മുന്നേറ്റത്തിന്‌ ആറാം തട്ടകമൊരുക്കുന്ന കോണ്‍ഫറന്‍സ്‌ നടക്കുക.

ഗവണ്‍മെന്റ്‌ചീഫ്‌വിപ്പും ഇരിങ്ങാലക്കുട എം.എല്‍.എയുമായ തോമസ്‌ ഉണ്ണിയാടന്‍, റാ ന്നിയുടെ ജനപ്രതിനിധിയും ഇടതുപക്ഷത്തിന്റെ കരുത്തനായ വക്‌താവും പത്രപ്രവര്‍ത്ത കനുമായിരുന്ന രാജു എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്ന കോണ്‍ഫ റന്‍സ്‌ മാധ്യമ രംഗത്തെ പുകള്‍പെറ്റവരാണ്‌ നയിക്കുക.

നിരന്തരമെത്തുന്ന വാര്‍ത്തകളുടെ നിരീക്ഷണ നേര്‍ക്കണ്ണാടിയായ കൈരളി ടി.വി മാനേ ജിംഗ്‌ ഡയറക്‌ടര്‍ ജോണ്‍ ബ്രിട്ടാസ്‌, നിമിഷനേര വാര്‍ത്തകളുടെ ഡിജിറ്റല്‍ രൂപമായ മനോ രമ ഓണ്‍ലൈന്‍ കണ്ടന്റ്‌കോഓര്‍ഡിനേറ്റര്‍ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌, കേരള പ്രസ്‌ അ ക്കാഡമി ചെയര്‍മാനും പത്ര സംസ്‌കാരത്തിന്റെ അടിസ്‌ഥാന ലിപിയെഴുതിയ ദീപികയുടെ ലീഡര്‍ റൈറ്ററുമായ സേര്‍ജി ആന്റണി എന്നിവരാണ്‌ കോണ്‍ഫറന്‍സിലെ സെമിനാറുകള്‍ നയിക്കുന്ന മാധ്യമ പ്രതിഭകള്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code