ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്‍െറ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഗുവാഹത്തിയില്‍ നിന്ന് ഭൗതിക ശരീരം ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് എന്നിവര്‍ വിമാനത്താവളത്തില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
മുന്സര്വ സൈന്യാധിപനായിരുന്ന കലാമിന് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. കര, നാവിക, വ്യോമ സേന മേധാവികള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. മൃതദേഹം ഡല്‍ഹി രാജാജി മാര്‍ഗിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം ജന്മസ്ഥലമായ രാമേശ്വരത്തേക്ക് കൊണ്ടുപോകും. ഖബറടക്കം വ്യാഴാഴ്ച.
Comments