Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മനിയിലെ ആദ്യ ഇസ്‌ളാമിക് ബാങ്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ തുടങ്ങി   - ജോര്‍ജ് ജോണ്‍

Picture


ഫ്രാങ്ക്ഫര്‍ട്ട്: ഇസ്‌ളാം മത ശരിയത്ത് നിയമങ്ങള്‍ അനുശാസിക്കുന്ന ആദ്യ ഇസ്‌ളാമിക് ബാങ്ക് ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ചു.
തുര്‍ക്കിയിലെ പ്രധാന ബാങ്കിങ് സ്ഥാപനമായ കുവൈത്ത് തുര്‍ക്കി (കെ.ടി)യുടെ ഉടമസ്ഥതയിലാണ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. ഈ ബാങ്ക് പുകയില- ആല്‍ക്കഹോള്‍ ബിസിനസ്, ആയുധ വ്യവസായം, അസ്ലീല സാഹിത്യം, വ്യഭിചാര ബിസിനസ്, ചൂതാട്ടം, ഊഹക്കച്ചവടം എന്നിവയ്ക്ക്  ഒരു കാരണവശാലും വായ്പകള്‍ നല്‍കുകയോ, ഇതുമായി ബന്ധപ്പെട്ടവരെ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനോ, ഇടപാടുകാരന്‍ ആക്കാനോ സമ്മതിക്കുകയില്ല. അതുപോലെ ബാങ്ക് അക്കൗണ്ടുകളും, ബാങ്ക് വായ്പ്കളും പലിശ രഹിതമാണ്.

ഇസ്‌ളാമിക് ബാങ്കിന്റെ പ്രവര്‍ത്തങ്ങള്‍ ഇസ്ലാംമത വിശ്വാസികള്‍ക്ക് മാത്രമായിരിക്കില്ലെന്നും ബാങ്കിന്റെ നിയമങ്ങള്‍ അനുസരിക്കുന്ന മറ്റ് മത വിശ്വാസികള്‍ക്കും, മതത്തില്‍ വിശ്വസിക്കാത്തവര്‍ക്കും കെ.ടി ബാങ്കിന്റെ സേവനം ലഭിക്കുമെന്നും മാനേജിങ് ഡയറക്ടര്‍ കെമാല്‍ ഒസ്സാന്‍ അറിയിച്ചു.
പലിശ രഹിത നിര്‍മാണ വായ്പകള്‍ എന്ന ആശയം ജര്‍മന്‍ ഇടപാടുകാര്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ തുടങ്ങിയ ജര്‍മനിയിലെ ആദ്യ ഇസ്‌ളാമിക് ബാങ്കിന്റെ ശാഖകള്‍ താമസിയാതെ ജര്‍മന്‍ തലസ്ഥാന നഗരമായ ബര്‍ലിനിലും, കൊളോണിലും താമസിയാതെ തുടങ്ങും. ഫ്രാങ്ക്ഫര്‍ട്ടിലെ ഇസ്‌ളാമിക് ബാങ്കിന്റെ അഡ്രസ് :

: Kuveyt  Tuerk (KT BANK), Mainzer Landstrasse 351-353   60326  Frankfurt am Main   Tel.: 069-904743-28  





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code