Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ ജൂലൈ 17ന്   - Paul George Poovatheril 050-5457397

Picture

ദുബായ്: ദുബായിലെ മലങ്കര കത്തോലിക്കാ സമൂഹം ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ ജൂലൈ 17ന് (വെള്ളി ) ദുബായ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍  ആചരിക്കും.

മലങ്കര കത്തോലിക് യൂത്ത് മൂവെമെന്റ് (എം.സി .വൈ.എം) ഡി.ഐ.പി യുണിറ്റിന്റെ നേതൃത്വത്തില്‍ വള്ളികുരിശുമായി എത്തുന്ന പദയാത്ര സംഘത്തെ വൈകിട്ട് 5.30നു ദുബായ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയ കവാടത്തില്‍ ദുബായ് എം.സി.സി. കമ്മിറ്റി, ദുബായ്  എം.സി .വൈ.എം എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കും. വികാരി ഫാ. മാത്യു കണ്ടത്തില്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന, അനുസ്മരണ സമ്മേളനം,നേര്‍ച്ച വിളമ്പ് എന്നിവ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 055 - 7006186



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code