നെഞ്ചില്‍ പന്തുകൊണ്ട് യുവക്രിക്കറ്റര്‍ മരിച്ചു
സറേ: ബ്രിട്ടീഷ് തമിഴ് ലീഗ് മത്സരത്തിനിടെ നെഞ്ചില്‍ പന്തുകൊണ്ട് തമിഴ് വംശജനായ യുവക്രിക്കറ്റര്‍ മരിച്ചു. ബവാലന്‍ പത്മനാഥന് (24) എന്ന ക്രിക്കറ്റ് താരമാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ബ്രിട്ടീഷ് തമിഴ് ലീഗിലെ മൂന്നാം ഡിവിഷന് ക്ലബായ മനിപേയ് പാരിഷിന്റെ താരമായിരുന്നു ബവാലന്‍.
ലോംഗ് ഡിറ്റോണ് റിക്രിയേഷന്‍ മൈതാനത്ത് നടന്ന മത്സരത്തിനിടെയാണ് ബവാലന്‍ പരിക്കേറ്റത്. ബാറ്റു ചെയ്യുമ്പോള്‍ നെഞ്ചില്‍ പന്തുകൊണ്ട് മൈതാനത്ത് വീണ ബവാലന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.
Comments