Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. ജബമലൈ വിനാഞ്ച്യറച്ചി പി.എം.എഫ്‌ ഇന്ത്യാ പ്രസിഡന്റ്‌ ഉമേഷ്‌ കൃഷ്‌ണന്‍കുട്ടി മേനോന്‍ പി.എം.എഫ്‌ ഇന്ത്യാ സെക്രട്ടറി

Picture

ന്യൂഡെല്‍ഹി: പ്രമുഖ അന്താരാഷ്ട്ര മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ ഇന്ത്യാ റീജിയന്‍ പ്രസിഡന്റായി ഡോ. ജബമലൈ വിനാഞ്ച്യറച്ചിയും സെക്രട്ടറിയായി ഉമേഷ്‌ കൃഷ്‌ണന്‍കുട്ടി മേനോനും തെരഞ്ഞെടുക്കപ്പെട്ടതായി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിക്കല്‍ അറിയിച്ചു. ന്യൂഡെല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

സംഘാടകനും, വാഗ്മിയും, സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകനും, സാഹിത്യകാരനുമാണ്‌ ഡോ. ജബമലൈ വിനാഞ്ച്യറച്ചി. ജനങ്ങള്‍ക്ക്‌ അനുഭവജ്ഞാനം പകര്‍ന്നു നല്‍കുന്ന എക്‌സ്‌പീരിയന്‍സ്‌ ഫൗണ്ടേഷന്റെ ചെയര്‍മാനാണ്‌ അദ്ദേഹം. യുണൈറ്റഡ്‌ നേഷന്‍സിന്റെ വിയന്നയിലുള്ള ഇന്‍ഡസ്‌ട്രീയല്‍ ഡിവെലപ്പ്‌മെന്റ്‌ ഓര്‍ഗനൈസേഷനില്‍(ഡചകഉഛ) 30 വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. വിരമിക്കുന്ന സമയത്ത്‌ യുണിഡോയിലെ ഡയറക്ടര്‍ ജനറലിന്റെ പ്രിന്‍സിപ്പല്‍ അഡ്‌വൈസര്‍ ആയിരുന്നു. തുടര്‍ന്ന്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ മലയ, കോലാലംപൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ ഗവേഷണ സംഘാംഗമായി പ്രവര്‍ത്തിച്ചു. കൂടാതെ തിരുവനന്തപുരത്തുള്ള കാര്‍ഡിനല്‍ ക്ലീമിസ്‌ സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റിന്റെ ഡയറക്ടറുമായിരുന്നു. എം.എ, എം.ഫില്‍, ഡി.എച്‌.എഡ്‌, പി.എച്‌.ഡി എന്നീ ഉന്നതബിരുദങ്ങള്‍ ഉള്ള വിനാഞ്ച്യറച്ചി ധാരാളം ജേണല്‍ ആര്‍ട്ടിക്കിളുകള്‍, റിപ്പോര്‍ട്ടുകള്‍, ബുക്കുകള്‍ എന്നിവ രചിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ കഴിവുകളെ മാനിച്ച്‌ ട്രിച്ചിയിലുള്ള സെന്റ്‌ ജോസഫ്‌ കോളേജ്‌ രാജാ സര്‍ അണ്ണമലൈ ചെട്ടിയാര്‍ ഗോള്‍ഡ്‌ മെഡല്‍, മികവുറ്റ പ്രവര്‍ത്തനത്തിന്‌ യുണിഡോ ഡയറക്ടര്‍ ജനറലിന്റെ അവാര്‍ഡുകള്‍ മുതലായ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. കൂടാതെ നിരവധി സംഘടനകളുടെ പ്രമുഖ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച്‌ പ്രവര്‍ത്തി പരിചയുള്ളയാളുമാണ്‌ ജബമലൈ വിനാഞ്ച്യറച്ചി.

ഉമേഷ്‌ കൃഷ്‌ണന്‍കുട്ടി മേനോന്‍ പ്രമുഖ സംഘാടകനും വാഗ്മിയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമാണ്‌. ഗുജറാത്ത്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ കൊമേഴ്‌സില്‍ ബിരുദാനന്തരബിരുദവും, ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്‌. ഓന്‍റ്റ്‌റപ്രണര്‍ഷിപ്‌ ഡിവെലപ്‌മെന്റ്‌ ഇസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഡ്യയിലെ സീനിയര്‍ ഫാക്കല്‍റ്റി മെംബര്‍, യുണിഡോയുടെ ഇന്ത്യയിലെ ഇന്റെര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും നിരവധി പ്രോജക്ടുകള്‍ അദ്ദേഹം എറ്റെടുത്ത്‌ നടത്തിയിട്ടുണ്ട്‌. അഞ്ചോളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ ഉമേഷിന്‌ കഴിയും. നല്ലോരു സംഘാടകന്‍ കൂടിയായ അദ്ദേഹം ഇതിനോടകം പല സംഘടനകളുടെയും ഉന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഡോ. ജബമലൈ വിനാഞ്ച്യറച്ചിയും, ഉമേഷ്‌ കൃഷ്‌ണന്‍കുട്ടി മേനോനും ഈ സ്ഥാനങ്ങള്‍ക്ക്‌ യോഗ്യരാണെന്നും, ഇവരില്‍ക്കൂടി സംഘടനയ്‌ക്ക്‌ ഇന്ത്യയില്‍ വളരാന്‍ സാധിക്കുമെന്നും കൂടാതെ ഇവരെ അനുമോദിക്കുന്നതായും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ഭാരവാഹികള്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code