ഗാര്‍ലന്റ്: ഡാലസ് മെട്രോ പ്ലക്സ് പ്രവാസി മലയാളി ഫെഡറേഷന് പ്രവര്‍ത്തകയോഗം ജൂലൈ 11 ശനിയാഴ്ച വൈകിട്ട് 6.30ന് ചേരുന്നതാണെന്ന് സെക്രട്ടറി സിജു വി.ജോര്‍ജ് അറിയിച്ചു.
ഗാര്‍ലന്റ് ബെല്‍റ്റ് ലൈന്‍ കിയ റെസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ പ്രസിഡന്റ് തോമസ് രാജന് അധ്യക്ഷത വഹിക്കും.
ഓഗസ്റ്റ് 5, 6, 7 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന് ആഗോള സമ്മേളന പരിപാടികളെക്കുറിച്ച് ഗ്ലോബല്‍ ട്രഷറര്‍ പി. പി. ചെറിയാന് യോഗത്തില്‍ വിശദീകരിക്കും.
ഡാലസ്, ഗാര്‍ലന്റ്, മസ്ക്കറ്റ്, സണ്ണി വെയ്ല്, വിദ്യാഭ്യാസ ജില്ലകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
ഡിഎഫ്ഡബ്ല്യു മെട്രോ പ്ലെക്സിലെ പ്രവാസി മലയാളി ഫെഡറേഷന് പ്രവര്‍ത്തകരും അനുഭാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Comments