Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പതിനാറ്‌ ഉപാധികളോടുകൂടിയ പട്ടയങ്ങള്‍എങ്ങനെ ഉപാധിരഹിത പട്ടയമാകും:? ഇന്‍ഫാം

Picture

കോട്ടയം: ഉപാധിരഹിതപട്ടയമെന്ന്‌ കൊട്ടിഘോഷിച്ചിട്ട്‌ അവസാനം 16 ഉപാധികളോടെ സര്‍ക്കാര്‍ നടത്തിയ പട്ടയവിതരണം വഞ്ചനാപരവും കബളിപ്പിക്കലുമാണെന്നും ജനങ്ങളെ വിഢികളാക്കുവാന്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നത്‌ വേദനാജനകമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

2015 ഫെബ്രുവരി 2ന്‌ രാജാക്കാട്ട്‌ വിതരണം ചെയ്‌ത പട്ടയങ്ങളില്‍ 16 ഉപാധികളാണുള്ളത്‌. നിബന്ധന 7 പ്രകാരം ബാങ്കുകളില്‍ നിന്ന്‌ വായ്‌പകള്‍ പോലും ലഭിക്കില്ല. ആദ്യകാലങ്ങളില്‍ നല്‍കിയ പട്ടയങ്ങളില്‍ 5 ഉപാധികളുണ്ടായിരുന്നു. പിന്നീടത്‌ പത്ത്‌ ഉപാധികളായി. ഇപ്പോള്‍ 16 ഉപാധികള്‍. സര്‍ക്കാരും ഉദ്യോഗസ്ഥരും രാഷ്‌ട്രീയ നേതൃത്വങ്ങളും ഉപാധിരഹിത പട്ടയം വിതരണം ചെയ്‌തുവെന്ന്‌ കൊട്ടിഘോഷിക്കുന്നത്‌ വിരോധാഭാസമാണെന്നും ജനങ്ങളെ വാചകക്കസര്‍ത്തുകളിലൂടെ പറഞ്ഞുപറ്റിക്കുന്ന ഭരണനേതൃത്വങ്ങളുടെ സ്ഥിരം പല്ലവി വിലപ്പോവില്ലെന്നും വസ്‌തുതകള്‍ പഠിച്ച്‌ പ്രതികരിക്കുവാനുള്ള ആര്‍ജ്ജവം ഇന്നത്തെ ജനതയ്‌ക്കുണ്ടെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

പട്ടയത്തില്‍ വസ്‌തുവില്‍ നില്‍ക്കുന്നതോ പിന്നീട്‌ വെച്ചുപിടിപ്പിക്കുന്നതോ ആയ മരങ്ങള്‍ ഒന്നും വെട്ടാന്‍ പാടില്ല, ഒരു ലക്ഷത്തില്‍ താഴെയെ വരുമാനമുള്ളൂവെന്ന്‌ ലാന്റ്‌ അസസ്‌മെന്റ്‌ ഫോമില്‍ നല്‍കുന്ന സത്യവാങ്‌മൂലത്തിന്‌ വിരുദ്ധമായി മുമ്പോ പിമ്പോ വരുമാനമുണ്ടായാല്‍ പട്ടയം റദ്ദുചെയ്യും, പട്ടയം കിട്ടി ഒരു വര്‍ഷത്തിനുള്ളില്‍ വീടുവെയ്‌ക്കുകയോ കൃഷിയിറക്കുകയോ ചെയ്യണം, ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലം പട്ടയത്തില്‍ പിഴവുണ്ടായാല്‍ പട്ടയം ക്യാന്‍സല്‍ ചെയ്യും തുടങ്ങി 16 ഉപാധികളുമായി കടലാസുവില മാത്രമുള്ള പട്ടയം നല്‍കി ജനങ്ങളെ വിഢികളാക്കുവാന്‍ അധികാരത്തിലിരിക്കുന്നവര്‍ ശ്രമിക്കുന്നത്‌ കുറ്റകരമായ അനാസ്ഥയാണ്‌. സര്‍ക്കാര്‍ രേഖകളില്‍ ഇതിനോടകം കേരളത്തിലെ 123 വില്ലേജുകള്‍ 2013 നവംബര്‍ 13ലെ കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം ഇപ്പോഴും പരിസ്ഥിതിലോല പ്രദേശങ്ങളാണ്‌. അതിന്റെ പ്രതിഫലനമാണോ ഈ 16 ഉപാധികളെന്നും സംശയിക്കപ്പെടുന്നു.

റബര്‍ വിലയിടിവിനെത്തുടര്‍ന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കുവാന്‍ കരമടച്ച രസീതുവേണമെന്നിരിക്കെ പട്ടയമില്ലാത്ത കൈവശഭൂമിയില്‍ കൃഷിചെയ്യുന്ന ഇടുക്കിയിലെ റബര്‍ കര്‍ഷകര്‍ക്ക്‌ വിലയിടിവിന്റെ ആനുകൂല്യം എങ്ങനെ ലഭിക്കുമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.


ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code