Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അരുവിക്കരയിലെ ശബരീനാഥന്റെ വിജയത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ ആഹ്ലാദം പങ്കിട്ടു

Picture

ഷിക്കാഗോ: അരുവിക്കര തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതിന്റെ ആഹ്ലാദം ഷിക്കാഗോയിലെ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തികര്‍ കൊണ്ടാടി. ജൂലൈ നാലാം തീയതി വൈകിട്ട്‌ ഡെസ്‌പ്ലെയിന്‍സിലുള്ള 365 കീലര്‍ അവന്യൂവില്‍ കൂടിയ യോഗത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ പ്രസിഡന്റ്‌ അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ അദ്ധ്യക്ഷത വഹിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനവും, ഐക്യജനാധിപത്യമുന്നണിയുടെ അടുക്കും ചിട്ടയുമായ പ്രവര്‍ത്തനവും, ഊര്‍ജജസ്വലനും ഉന്നത വിദ്യാഭ്യാസ സമ്പന്നനും, ചെറുപ്പക്കാരനുമായ ശരീനാഥന്റെ സ്ഥാനാര്‍ത്ഥിത്വം അരുവിക്കരയിലെ ജനങ്ങള്‍ ഏറ്റുവാങ്ങിയതിന്റെ പ്രതിഫലനമാണ്‌ അദ്ദേഹത്തിന്റെ ഉജ്വല വിജയത്തിന്റെ കാരണമെന്ന്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വിലയിരുത്തി.

യോഗത്തില്‍ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ പാലമലയില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മുന്‍ പ്രസിഡന്റ്‌ തോമസ്‌ മാത്യു, സെക്രട്ടറി ബാബു മാത്യു, ട്രഷറര്‍ ജെസ്സി റിന്‍സി, യൂത്ത്‌ കോര്‍ഡിനേറ്റര്‍ ബെന്നി പരിമണം, പ്രവീണ്‍ തോമസ്‌, ഉമ്മന്‍ ദാനിയേല്‍ എന്നിവര്‍ അരുവിക്കരയിലെ വിജയത്തെക്കുറിച്ച്‌ സംസാരിച്ചു. ജനറല്‍ സെക്രട്ടറി തമ്പി മാത്യു ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ആഹ്ലാദസൂചകമായി മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്‌തു. എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ പാലമലയില്‍ അറിയിച്ചതാണിത്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code