ന്യൂയോര്‍ക്ക്: ക്യൂന്‍സിലെ ഔവര്‍ ലേഡി ഓഫ് ദി സ്നോസ് പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ആഘോഷിക്കുന്നു.
ജൂലൈ 19നു (ഞായര്‍) വൈകുന്നേരം നാലിനു നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് ബ്രൂക്ളിന്‍ രൂപത ഓക്സിലറി ബിഷപ് റെയ്മോണ്ട് അഗസ്റ്റിന് മുഖ്യകാര്‍മികത്വം വഹിക്കും. സീറോ മലങ്കര സഭ അമേരിക്ക-യൂറോപ്പ് എക്സാര്‍ക്കേറ്റ് ബിഷപ് തോമസ് മാര്‍ യൗസേബിയോസ് സന്ദേശനം നല്‍കും.
ദിവ്യബലിക്കുശേഷം അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും വഹിച്ച് പ്രദക്ഷിണവും തിരുശേഷിപ്പ് ചുംബനവും നേര്‍ച്ച വിതരണം നടക്കും. തുടര്‍ന്നു കമ്യൂണിറ്റി ഹാളില്‍ സ്നേഹവിരുന്നും ഉണ്ടായിരിക്കും.
തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധയുടെ അനുഗ്രഹം പ്രാപിക്കാന്‍ വികാരി ഫാ. മ്ക്ബ്രയന് ഏവരെയും സ്വാഗതം ചെയ്തു. വിവരങ്ങള്‍ക്ക്: 718 347 6070.
Comments