Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് വിവിധ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.   - ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 29-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് ജൂലായ് 15 മുതല്‍ 18 വരെ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ച് നടത്തുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
 
സഭാചരിത്രത്തിലാദ്യമായി, ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായും ശ്രേഷ്ഠ കാതോലിക്കാ ബാവായും, മറ്റു അഭിവന്ദ്യരായ മെത്രാപ്പോലീത്താമാരും, ഇതര സഭാ മേലദ്ധ്യക്ഷന്മാരും, സംബന്ധിക്കുന്ന ഈ കുടുംബമേള സഭയുടെ ചരിത്രത്തിന്റെ ഏടുകളില്‍. അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു മഹാസംഭവമാക്കി മാറ്റുന്നതിനുള്ള എല്ലാ നടപടികളും, അവസാനഘട്ടത്തിലാണെന്നും, അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന നൂറുകണക്കിന് വിശ്വാസങ്ങളില്‍ നിന്നും എത്തിച്ചേരുന്ന നൂറുകണക്കിന് വിശ്വാസികളെ വരവേല്‍ക്കുവാന്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായും, പബ്ലിസിറ്റിയുടെ ചുമതല വഹിക്കുന്ന റവ.ഫാ.പോള്‍ തോട്ടക്കാട്ട് അറിയിച്ചു.
 
കാനഡയിലേയും, അമേരിക്കയിലേയും, വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന വിശ്വാസികളുടെ സൗകര്യാര്‍ത്ഥം, ഫില്‍ഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്നും കോണ്‍ഫറന്‍സ് വേദിയിലേക്ക് എത്തിച്ചേരുന്നതിന്, കുടുംബമേളയുടെ ആദ്യദിവസവും, അവസാനദിവസവും, വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീ.പി.ഒ. ജേക്കബ്ബ് അറിയിച്ചു. കൂടാതെ ലാന്‍കാസ്റ്റര്‍ ബൈബിള്‍ ഷോക്ക് എത്തിച്ചേരുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിരിക്കുന്നു.
 
4 ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ കുടുംബമേളയില്‍ സംബന്ധിക്കുന്ന വിശിഷ്ട അതിഥികള്‍ക്കും, വിശ്വാസികള്‍ക്കും, വളരെ ക്രമീകൃതമായ രീതിയില്‍ തന്നെ താമസസൗകര്യവും, ഭക്ഷണവും ഒരുക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി കോര്‍ഡിനേറ്റര്‍ ശ്രീ.ജോയി ഇട്ടന്‍ അറിയിച്ചു.
 
കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്ന സഭാ വിശ്വാസികളുടെ ആത്മീയ കൂട്ടായ്മയോടൊപ്പം തന്നെ അവരുടെ കായിക അഭിരുചി പരിപോഷിപ്പിക്കുന്നതിനും, മാനസീക ഉല്ലാസം പ്രദാനം ചെയ്യുന്നതിനുമായി, പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, യുവജനങ്ങള്‍ക്കുമായി പ്രത്യേകം പ്രത്യേകമായിട്ടുള്ള കായികമത്സരങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ശ്രീ ബേബി തര്യത്തും അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ്ജ് അറിയിച്ചതാണിത്.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code