Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വാല്‍ത്സിങ്ങാം മരിയോത്സവം 19 നു; മൂന്നു മെത്രാന്മാര്‍ പങ്കുചേരും.   - APPACHAN KANNANCHIRA

Picture

വാല്‍ത്സിങ്ങാം: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ ആഘോഷമായ വാല്‍ത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തില്‍ മാതൃ ഭക്ത വിശ്വാസ സാഗരം അലയടിക്കുമ്പോള്‍ അവര്‍ക്ക് ഈ തീര്‍ത്ഥാടനം കൂടുതല്‍ അനുഗ്രഹ സ്പര്‍ശം ആയിത്തീരുവാന്‍ ഇതാദ്യമായി  മൂന്നു അഭിവന്ദ്യ പിതാക്കന്മാരുടെ മഹനീയ സാന്നിദ്ധ്യവും ശുശ്രുഷകളും  ലഭിക്കുന്നതാണ്. മാതാവ് നസ്രത്തിലെ  സ്ഥലം യു കെ യിലേക്ക് പറിച്ചു നട്ടതായി വിശ്വസിക്കുന്ന വാല്‍ത്സിങ്ങാം സന്ദര്‍ശനത്തില്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി ലഭിക്കുന്നതായും,അവിടുത്തെ തീര്‍ത്ഥ ജലം രോഗ ശാന്തി നല്‍കുന്നതായുമുള്ള അനുഭവ സാക്ഷ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചപ്പോള്‍ തീര്‍ത്ഥാടകരുടെ വന്‍ വരവാണ് കഴിഞ്ഞ നൂറു കണക്കിന് വര്‍ഷങ്ങളായി വാല്‍ഷിങ്ങാമില്‍ നടക്കുന്നത്.

വാല്‍ത്സിങ്ങാം ഉള്‍ക്കൊള്ളുന്ന ആതിതേയ രൂപതയായായ  ഈസ്റ്റ് ആംഗ്ലിയായുടെ അദ്ധ്യക്ഷനും, യു കെ യിലെ കാത്തലിക്ക് മൈഗ്രന്‍സിന്റെ ചുമതലയും  ഉള്ള അഭിവന്ദ്യ ബിഷപ്പ് അലന്‍ ഹോപ്പ്‌സ്  ആമുഖ പ്രാര്‍ത്ഥന ചൊല്ലി തീര്‍ത്ഥാടനത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കുന്നതായിരിക്കും.

സീറോ മലബാര്‍ സഭയുടെ തക്കല രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷനും, ഒമ്പതാമത് സീറോ മലബാര്‍ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിന്റെ മുഖ്യാതിതിയുമായ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവ്, തന്നെഇതിലേക്കായി ക്ഷണിച്ചത് മുതല്‍  മരിയന്‍ പ്രഘോഷണത്തിനായി കിട്ടിയ ഈ സുവര്‍ണ്ണാവസരം അനുഗ്രഹദായകമാവാന്‍ മാസങ്ങളായി ഒരുക്കത്തിലാണ്. തീര്‍ത്ഥാടനത്തെ കൂടുതല്‍ അനുഭവ സമ്പന്നമാക്കുവാന്‍ തന്റേതായ കാഴ്ചപ്പാടുകളും  ആശയങ്ങളും വിനിമയങ്ങള്‍ നടത്തിപ്പോരുന്നുവെന്നത് അദ്ദേഹത്തിന്റെ മരിയന്‍ ഭക്തിയുടെ ആഴം തെളിയിക്കുന്നു.

 മലയാളി മാത്രുഭക്തര്‍ക്കു അവിചാരമായി വന്നുചേര്‍ന്ന  അനുഗ്രഹ സാന്നിദ്ധ്യം ആണ് തൃശ്ശൂര്‍ അതിരൂപതയുടെ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് മാര്‍ ആണ്ട്രൂസ് താഴത്ത്. തൃശൂര്‍  രൂപതാംഗങ്ങളായിട്ടുള്ള യുറോപ്പിലെ പ്രവാസി പുരോഹിതരുടെ അടുത്തു സന്ദര്‍ശനം നടത്തുവാന്‍ തീരുമാനിച്ച വേളയിലാണ് ഈ വലിയ മരിയന്‍ തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുവാനും, അത്ഭുതമായി ഉയര്‍ന്നു വന്ന 'നസ്രേത്തിന്റെ' തനി പകര്‍പ്പായ വാല്‍ത്സിങ്ങാം മാതൃ ദേവാലയത്തില്‍   തിരുക്കര്‍മ്മങ്ങള്‍ അര്‍പ്പിക്കുവാനും അതുവഴി യു കെ യിലെ മലയാളികള്‍ക്ക് പിതാവിന്റെ ശുശ്രുഷ ലഭിക്കാന്‍ ഭാഗ്യം കൈവരുന്നതും.

തീര്‍ത്ഥാടനത്തിന്റെ ആരംഭകനും,നാളിതുവരെ വിജയകരമായി നയിക്കുകയും ചെയ്യുന്ന  ചാപ്ലിന്‍ ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍, ഈസ്റ്റ് ആംഗ്ലിയ ചാപ്ലിന്‍മാരായ ഫാ ഫിലിഫ് പന്തംതൊട്ടിയില്‍, ഫാ.ടെറിന്‍ മുല്ലക്കര,വികാരി കിയര്ണി എന്നിവരുടെ പ്രോത്സാഹനവും, നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ടു കൊണ്ട് ഈ മരിയോത്സവത്തിന്റെ അനുഗ്രഹ  വിജയത്തിനായി ഹണ്ടിംഗ്ഡന്‍  സീറോ മലബാര്‍ കമ്മ്യുനിട്ടി യുടെ  വിവിധ കമ്മിറ്റികള്‍  ചെയ്യുന്ന ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് പുരോഗമിക്കുന്നു.  തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുവാനായി മരിയ ഗീതങ്ങളും, വാല്‍ത്സിങ്ങാം പുണ്യ ചരിതവും, പ്രാര്‍ത്ഥനകളും മറ്റും അടങ്ങിയ ബുക്കുകള്‍ ഉടന്‍ പൂര്‍ത്തിയാവും എന്ന്  കണ്‍വീനര്‍  ജെനി ജോസ് അറിയിച്ചു.    
 
ജൂലൈ 19 നു ഞായറാഴ്ച ഉച്ചക്ക് 12 :00 മണിക്ക് വാല്‍ത്സിങ്ങാമിലെ െ്രെഫഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (എന്‍ആര്‍22 6 ഡിബി) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലന്‍ ഹോപ്പ്‌സ് തുടക്കം കുറിക്കുന്ന സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള (എന്‍ആര്‍22 6 എഎല്‍)   തീര്‍ത്ഥാടനം ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കും.മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും വര്‍ണ്ണാഭമായ അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും. 

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്.ഉച്ച കഴിഞ്ഞു കൃത്യം 2:45 നു ആഘോഷമായ  തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലി ആരംഭിക്കുന്നതായിരിക്കും. തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍, മാര്‍ ആണ്ട്രൂസ് താഴത്ത്,  ജോര്‍ജ്ജ് പിതാവ് എന്നിവര്‍ മുഖ്യ കാര്മ്മികത്വം വഹിക്കും.സീറോ മലബാര്‍ കോര്‍ഡിനേട്ടര്‍ ഫാ.തോമസ് പാറയടിയില്‍, മാത്യു വണ്ടാലക്കുന്നെലച്ചന്‍,ഈസ്റ്റ് ആംഗ്ലിയാ ചാപ്ലൈന്മാരായ ഫാ ഫിലിഫ് ജോണ്‍, ഫാ ടെറിന്‍ മുല്ലക്കര കൂടാതെ യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന  സീറോ മലബാര്‍ വൈദികര്‍ സഹ കാര്‍മ്മികരായി ഈ തിരുന്നാള്‍ സമൂഹ ബലിയില്‍ പങ്കുചേരും.

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ ഏവരെയും തീര്‍ത്താടനത്തിലേക്ക് സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നതായി ആതിതെയരായ  ഹണ്ടിംഗ്ഡന്‍  സീറോ മലബാര്‍ കമ്മ്യുനിട്ടി  അറിയിച്ചു.

അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരെ വാഴിക്കുന്നതോടെ തീര്‍ത്ഥാടന ശുശ്രുഷകള്‍  സമാപിക്കും. കേരള ഭക്ഷണ സ്റ്റാളുകള്‍  തഥവസരത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജെനി ജോസ്  07828032662, ലീഡോ ജോര്‍ജ്  07838872223, ജീജോ  ജോര്‍ജ്  07869126064

അനൌണ്‍സിയേഷന്‍ ചാപ്പല്‍  എന്‍ആര്‍22 6 ഡിബി, സ്ലിപ്പര്‍ ചാപ്പല്‍ എന്‍ആര്‍22 6 എഎല്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code