ദുബായ്: ദുബായ് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാള്‍ ജൂലൈ 2 വ്യാഴം, ജൂലൈ 3 വെള്ളി ദിവസങ്ങളില്‍ നടക്കും.
പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ജൂലൈ 2 വ്യാഴം വൈകിട്ട് 6.30ന് സന്ധ്യാ നമസ്കാരം, തുടര്‍ന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി ഫാ.ഡോ. റജി മാത്യു വിന്റെ വചന ശുശ്രൂഷ. തുടര്‍ന്ന് ഭക്തി നിര്‍ഭരമായ റാസ, ആശിര്‍വാദം, സ്നേഹ വിരുന്ന്.
ജൂലൈ 3 വെള്ളി രാവിലെ 6.30ന് പ്രഭാത നമസ്കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന.
വൈകിട്ട് 6.30ന് സന്ധ്യാ നമസ്കാരം, തുടര്‍ന്ന് യൂഹാനോന്‍ മാര്‍
പോളിക്കാര്‍പ്പോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന, ആശിര്‍വാദം, നേര്‍ച്ച വിളമ്പ്.
പെരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ.
ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലെനിചാക്കോ, ഇടവക ട്രസ്റ്റീ
എം.എം . കുറിയാക്കോസ്, സെക്രട്ടറി തോമസ് ജോസഫ് എന്നിവര്‍
അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04337 11 22 എന്ന നമ്പരില്‍ ബദ്ധപ്പെടുക....
Comments