Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാറമ്പുഴ കൂട്ടകൊലപാതകം: പ്രതി നരേന്ദ്രകുമാറിനെ ഫിറോസാബാദില്‍ നിന്ന്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു

Picture

ലക്‌നോ: കോട്ടയം പാറമ്പുഴയില്‍ മൂന്നുപേരെ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി നരേന്ദ്രകുമാറിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ്‌ ഇയാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കൊല്ലപ്പെട്ട പ്രവീണിന്റെ ഫോണും പ്രതിയുടെ വീട്ടില്‍ നിന്നു കണ്‌ടെടുത്തിരുന്നു.

രാവിലെ ഇയാളുടെ വീട്ടില്‍ പോലീസ്‌ എത്തി പരിശോധന നടത്തിയിരുന്നു. പോലീസ്‌ സാന്നിധ്യം മനസിലാക്കിയ പ്രതി സ്ഥലത്തുനിന്നു രാവിലെ രക്ഷപ്പെട്ടു.

പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘമാണു പിടിച്ചത്‌. യുപിയില്‍ എത്തിയ പോലീസ്‌ സംഘം രണ്‌ടു സംഘങ്ങളായി തിരിഞ്ഞാണ്‌ അന്വേഷണം നടത്തിയിരുന്നത്‌. പ്രവീണിന്റെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പ്രതിയെ കുടുക്കാന്‍ സഹായിച്ചത്‌. കോട്ടയത്തുനിന്നുള്ള അന്വേഷണ ംഘത്തെ സഹായിക്കാന്‍ പ്രതിയെ കണ്‌ടാല്‍ തിരിച്ചറിയുന്ന ഒരു നാട്ടുകാരനും ഒപ്പമുണ്‌ടായിരുന്നു. രാവിലെതന്നെ പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ പോലീസിനു ലഭിച്ചിരുന്നു.

ജയ്‌സിംഗ്‌ എന്ന പേരാണ്‌ ഇയാള്‍ കോട്ടയത്തു നല്‌കിയിരുന്നത്‌. എന്നാല്‍, അന്വേഷണത്തില്‍ ഇയാള്‍ സിം കാര്‍ഡ്‌ എടുത്തത്‌ നിഹാല്‍ സിംഗ്‌ എന്ന പേരിലാണെന്നു വ്യക്തമായി. യുപിയില്‍ എത്തിയ പോലീസ്‌സംഘം രണ്‌ടു പേരുകളും വ്യാജമാണെന്നും നരേന്ദ്രകുമാര്‍ എന്നാണു പ്രതിയുടെ യഥാര്‍ഥ പേരെന്നും കണ്‌ടെത്തി.

പ്രതിയെ അവിടുത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷമേ കോട്ടയത്തേക്കു കൊണ്‌ടുവരൂ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എപ്പോള്‍ പ്രതിയെ എത്തിക്കുകയുള്ളൂ.

കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ ലാലസന്‍, ഭാര്യ പ്രസന്നകുമാര്‍, മകന്‍ പ്രവീണ്‍ എന്നിവരെ നരേന്ദ്രകുമാര്‍ കൊലപ്പെടുത്തിയത്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code