Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള കോളേജ്‌ ഓഫ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ പൂര്‍വ വിദ്യാര്‍ഥി സമ്മേളനം 2015 വന്‍ വിജയം   - സെബാസ്റ്റ്യന്‍ ആന്റണി

Picture

ന്യൂജേഴ്‌സി: കേരള കോളജ്‌ ഓഫ്‌ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്‌ തിരുവനന്തപുരം പൂര്‍വ വിദ്യാര്‍ഥി സമ്മേളനം 2015 മെയ്‌ 16ന്‌ ന്യൂജേഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്ട്‌ പാലസ്‌ ഹോട്ടലില്‍വെച്ച്‌ വിജയകരമായി നടത്തപ്പെട്ടു.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ധാരാളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു,

ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നതിനും പൂര്‍വകാല കലാലയ സ്‌മരണകളും ബന്ധങ്ങളും അനുഭവങ്ങളും പുതിയതും പഴയതുമായ ജീവിതാനുഭവങ്ങളും സുഹൃദ്‌ബന്ധങ്ങളും പരിചയങ്ങളും പുതുക്കുന്നതിനും പരസ്‌പരം പങ്കുവയ്‌ക്കുന്ന തിനും വേണ്ടി ഒരുക്കിയിരിരുന്ന ഈ സൗഹൃദ സംഗമം ഒരു വന്‍വിജയമായി .

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന്‌ 1973- ല്‍ ലഭിച്ച ബി.ഫാം ബിരുദവുമായി അമേരിക്കയിലെത്തി , ഇന്‍ഡസ്‌ട്രിയല്‍ ഫാര്‍മസിയില്‍ ബിരുദാനന്തര ബിരുദവും, ന്യൂയോര്‍ക്കിലെ സെന്റ്‌ ജോണ്‍സ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ഡോക്ടറേറ്റും നേടി, ലോകമെമ്പാടുമുള്ള വ്യവസായ സമുച്ചയങ്ങളുടെ ഉടമയുമായ ഡോ .മുഹമ്മദ്‌ മജീദ്‌, കോണ്‍ഫറന്‍സ്‌ കോളിലൂടെ മനോഹരമായി നടത്തിയ ചര്‍ച്ച ഏറെ ആകര്‍ഷണീയമായി . ഡോ. മജീദിന്റെ പ്രവര്‍ത്തനങ്ങളെ അമേരിക്കന്‍ സര്‍ക്കാര്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ എല്ലിസ്‌ ഐലന്‍റ്‌ മെഡല്‍ ഓഫ്‌ ഓണര്‍ നല്‌കി ആദരിച്ചിട്ടുണ്ട്‌.

തുടര്‍ന്ന്‌ നടന്ന സമ്മേളനത്തില്‍ വെച്ച്‌ അസോസിയേഷന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വിപുലീകരിക്കാനും, കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി കേരള ഫാര്‍മസി ഗ്രാഡുവേറ്റ്‌സ്‌ അസോസിയേഷന്‍ യു.എസ്‌.എ എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ സംഘാടനയായി രജിസ്റ്റര്‍ ചെയ്യാനും തീരുമാനിച്ചു . അതിനായി കമ്മറ്റി അംഗങ്ങളായി, ഷാന്‍ മാധവന്‍, തോമസ്‌ മാത്യു , കുര്യന്‍ ബോസ്‌ , ജെയിംസ്‌ മുക്കാടന്‍ എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്‌തു.

അസോസിയേഷന്റെ ഭാരവാഹികളായി, ജെയിംസ്‌ മുക്കാടനെ പ്രസിഡന്റായും, അജു അലക്‌സാണ്ടറിനെ സെക്രട്ടറിയായും, പയസ്‌ മാളിയേക്കലിനെ ജോയിന്റ്‌ സെക്രട്ടറിയായും, കുര്യന്‍ ബോസിനെ ട്രഷറര്‍ ആയും ഐകകഠ്യേന തെരഞ്ഞെടുത്തു.

റീജണല്‍ കോര്‍ഡിനേറ്റേഴ്‌സായി ജോസ്‌ തോമസ്‌ (ന്യൂയോര്‍ക്ക്‌), തോമസ്‌ മത്തായി (ന്യൂജേഴ്‌സി ), ചെറിയാന്‍ വര്‍ഗീസ്‌ (ഡല്‍വേര്‍), അന്നമ്മ കോശി (പെന്‍സില്‍വേനിയ ), റോബിന്‍സ്‌ അബ്രാഹം (ഫ്‌ളോറിഡ), ബാബു തറപ്പേല്‍ (ടെക്‌സസ്‌), പയസ്‌ മാളിയേക്കല്‍ (ഓവര്‍സീസ്‌ കോര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. അസോസിയേഷന്റെ തുടര്‍ന്നുള്ള മീറ്റിങ്ങുകള്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ മെയ്‌ മാസത്തിലെ രണ്ടാം ശനിയാഴ്‌ച നടത്തുവാനും തീരുമാനിച്ചു,

ഈ സമ്മേളനം വന്‍ വിജയമായി മാറ്റുന്നതിനു സഹകരിച്ച എല്ലാ കേരള കോളേജ്‌ ഓഫ്‌ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്‌ പൂര്‍വ വിദ്യാര്‍ഥി സംഘടനാംഗങ്ങള്‍ക്കും , കുടുംബങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു. സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code