ബെര്‍ലിന്‍: ജര്‍മനിയിലെ വീടുകളിലും, അപ്പാര്‍ട്ട്മെന്റുകളിലും വര്‍ദ്ധിച്ചു വരുന്ന മോഷണം ഒഴിവാക്കാന്‍ ധന സഹായം നല്കാന് 10 മില്യണ്‍ യൂറോ ജര്‍മന്‍ ബജറ്റില്‍ വക കൊള്ളിച്ചു. മോഷണം ഒഴിവാക്കാന്‍ വേണ്ട സുരക്ഷാ ക്രമീകരണവും, അതിന്റെ ചിലവും ഒരു അഗീക്യുത കമ്പനി തയ്യാറാക്കിയത് ഓരോ സ്ഥലത്തെയും ലോക്കല്‍ നിര്‍മ്മാണ വകുപ്പ് ഓഫീസുകളില്‍ (ബൗ ആംന്റ്) സമര്‍പ്പിക്കണം. ഈ ലോക്കല്‍ നിര്‍മ്മാണ വകുപ്പ് ഓഫീസിന്റെ അംഗീകാരം ലഭിച്ച അപേക്ഷകള്‍ കെ.എഫ്.ഡബ്ലിയു ബാങ്കില്‍ സമര്‍പ്പിച്ച് ഈ ധന സഹായം കൈപ്പറ്റാം.
മിനിമം 500 യൂറോ ചിലവ് വരുന്ന സുരക്ഷാ ക്രമീകരണ നിര്‍മ്മാണത്തിന് 20 ശതമാനം ധന സഹായം ലഭിക്കും. ഈ ധന സഹായ തുക തിരിച്ച് അടയ്ക്കേണ്ടതില്ല. പരമാവധി ലഭിക്കുന്ന സുരക്ഷാ ക്രമീകരണ നിര്‍മ്മാണ ചലവ് ധന സഹായം 1500 യൂറോ ആണ്. ജര്‍മനിയില്‍ താമസിക്കുന്ന പ്രവാസികളില്‍ നല്ല ശതമാനത്തിനും സ്വന്തമായി വീടുകളും, അപ്പാര്‍ട്ട്മെന്റുകളും ഉള്ളതുകൊണ്ട് മോഷണം തടയാന്‍ സുരക്ഷാ ക്രമീകരണ നിര്‍മ്മാണം നടത്തി ഈ സര്‍ക്കാര്‍ ധന സഹായം വാങ്ങാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ലോക്കല്‍ ബൗ ആംന്റിനെയോ, കെ.എഫ്.ഡബ്ലിയു ബാങ്കിനെയോ സമീപിക്കുക.
Comments