Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഞങ്ങളുടെ അബിളിചേട്ടന്‍   - തമ്പി ആന്റണി

Picture

ജഗതി എങ്ങേനെയുണ്ട്‌ . ഇപ്പോഴത്തെ അവസ്ഥ എന്താണ്‌ ഇങ്ങെനെയുള്ള ഒരുപാട്‌ ചോദ്യങ്ങള്‍ക്ക്‌ ഒരുത്തരം ആ വലിയ കലാകാരനെ സ്‌നേഹിക്കുനവര്‍ക്ക്‌ ഒരിക്കലും ചോദിക്കാതിരിക്കുവാന്‍ കഴിയുമെന്നു തോന്നുന്നില്ല. നാട്ടില്‍ വരുബോള്‍ പലപ്പോഴും പോകണമെന്നു ആഗ്രഹിച്ചെങ്കിലും ഇപ്പോഴാണ്‌ അതിനുള്ള ആ അവസരം വന്നുചേര്‍ന്നത്‌ ഈ സ്വാതന്ത്രിയദിവസത്തിന്റെതലേന്നാണ്‌. തിരുവനന്തപുരത്തേക്ക്‌ പോകുന്നതിനു മുന്‍പ്‌ ആദ്യം വിളിച്ചത്‌ സംവിധായകാന്‍ ആര്‍. ശരത്തിനെയാണ്‌. അപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ കൈരളി ചാനല്‍ ഡയറക്ടര്‍ ഇ.എം.അഷറഫും ഉണ്ടായിരുന്നു. അഷറഫും ഞങ്ങളുടെ കൂടെ വരണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഉടനെതന്നെ ഞാന്‍ െ്രെഡവര്‍ ഓണ്‍ ഡ്യുട്ടി എന്ന പുതിയ ചിത്രത്തിന്റെ ലൊക്കെഷനായ തൊടുപുഴയില്‍ നിന്നു തിരിക്കുകയായിരുന്നു. ആ സമയത്താണ്‌ ഏഷ്യാനെറ്റില്‍നിന്ന്‌ അനില്‍ അടൂര്‍ വിളിച്ചത്‌. പക്ഷേ അദേഹത്തിന്‌ തിരക്കുമൂലം വരാന്‍ പറ്റില്ല എന്നു പറഞ്ഞെങ്കിലും . അവിടെ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന പ്രസിദ്ധ മോഹനവീണ വിദഗ്‌ദ്ധന്‍ പൊളി വര്‍ഗീസിനും ഞങ്ങളോടൊപ്പം വരുന്നുണ്ടെന്നു പറഞ്ഞു. അത്‌ ഞങ്ങള്‍ സന്തൂഷപൂര്‍വം സ്വാഗതം ചെയിതു. അങ്ങെനെ ഞങ്ങള്‍ രണ്ടു സംഘമായി ഏതാണ്ട്‌ മൂന്നര മണിയോടെ ശ്രീമാന്‍ ജഗതി ശ്രീകുമാറിന്റെ വീട്ടിലേക്ക്‌ യാത്ര തിരിച്ചു. ഇത്രയധികം പേര്‍ ഒന്നിച്ചു ചെന്നാല്‍ എന്തായിരുക്കും അദ്ദേഹത്തിന്റെ റിയാക്ഷന്‍ എന്നൊന്നും ചിന്തിച്ച്‌ ആകുലപ്പെടുന്നതില്‍ വലിയ അര്‍ഥമൊന്നും ഇല്ലന്നു തന്നെ കരുതി. എന്നാലും മരുമകന്‍ ഷൊണിനെ വിളിച്ചു ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ വിവരം അറിയിക്കണമെന്നു പറഞ്ഞിരുന്നു. കാരണം ആ വീട്ടുകാര്‍ക്ക്‌ വെറുതെ ഒരു സര്‍െ്രെപസ്‌ കൊടുക്കുന്നത്‌ അത്ര ശെരിയല്ലല്ലോ.

ഏതാണ്ട്‌ മൂന്നര മണിക്കാണ്‌ ഞങ്ങള്‍ ആ വീട്ടുമുറ്റത്തെത്തിയതു . ആഗതരെ പ്രതീഷിച്ചിട്ടെന്നപോലെ ആരോ വെലക്കരിലൊരാള്‍ വാതുക്കല്‍ നില്‍പ്പുണ്ടായിരുന്നു.ഞങ്ങളെ അകത്തേക്കു വിളിച്ച്‌ ആദരപൂര്‍വ്വം ഇരിക്കാന്‍ പറഞ്ഞു. ഭാര്യ രെമ വന്നു ഉടനെ വരും ഒന്നുറെടിയാകുന്നു എന്നു പറഞ്ഞു. അഞ്ചുമിനിട്ടിനകം വീല്‍ച്ചയറില്‍ ആദ്യം കണ്ട ജോലിക്കാരനാണ്‌ ഉന്തിക്കൊണ്ടു വന്നത്‌. കണ്ടപ്പോള്‍ തന്നെ അബിളിചേട്ടന്റെ മുഖത്ത്‌ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നതുപോലെ തോന്നി . വലിയ ഭാവവിത്ത്യാസമൊന്നും പിന്നീട്‌ മുഖത്തിന്‌ ഉണ്ടാകാതിരുന്നതുകൊണ്ട്‌ എനിക്ക്‌ അല്‍പ്പം വിഷമം തോന്നി. പിന്നീട്‌ അടുത്തുചെന്ന്‌ കൈ പിടിച്ച്‌ ഞാന്‍ ഒറക്കെ പേരുപറഞ്ഞു മനസിലായോ എന്നു ചോദിച്ചു. അപ്പോള്‍ നല്ലതുപോലെ പുഞ്ചിരിച്ചു തലയാട്ടി . എനിക്ക്‌ എന്റെ സിനിമാജീവിതത്തില്‍ വളെരെ സന്തോഷം തന്ന നിമിഷങ്ങള്‍ തന്നെയായിരുന്നു ആ പരിചയം പുതുക്കല്‍. എന്നാലും ഏതു വിഷയത്തെപ്പറ്റിയും വാതോരാതെ സംസാരിച്ചിരുന്ന അബിളിച്ചേചേട്ടന്റെ ഇപ്പോഴത്തെ ആ അവസ്ഥ കണ്ടു ഞങ്ങളുടെയൊക്കെ മനസൊന്നു തേങ്ങി. എന്തുതന്നെ ആയാലും അത്‌ ആര്‍ക്കും സഹിക്കാവുന്നതിനപ്പുറം തന്നെയാണ്‌ എന്നതില്‍ സംശയമില്ല. ഓരോരുത്തരായി പരിചയപ്പെട്ടു . അപ്പോഴൊക്കെയും ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. അതുകൊണ്ടുതന്നെ എല്ലാം അറിയുന്നുതന്നെയാണ്‌ എനിക്കു മനസിലായത്‌. അങ്ങേനെയെങ്കില്‍ അത്‌ ആ വലിയ മനസിന്‌ എങ്ങെനെ താങ്ങാന്‍ കഴിയുന്നു . അതായിരുന്നു എല്ലാവരും സ്വയം ചോദിച്ച ചോദ്യം.
എഴുതാന്‍ കഴിയുന്നുണ്ടോ എന്ന്‌ ഞാന്നാണ്‌ ഭാര്യശോഭയോടു ചോദിച്ചത്‌ . ഇടതു കൈകൊണ്ടു കഷ്ടിച്ച്‌ തുടങ്ങിവെക്കും പക്ഷെ പൂര്‍ത്തിയാക്കാന്‍ പറ്റില്ല എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. അതും പ്രതീഷക്കു വക നല്‌കുന്നു. പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വന്നില്ലെങ്കില്‍പോലും സ്വന്തം കാര്യങ്ങള്‍ എങ്കിലും ചെയാനുള്ള കഴിവെങ്കിലും ഉണ്ടായങ്കില്‍ എന്നു മാത്രമാണ്‌ അവരുടെ പ്രാര്‍ഥന. കഷ്ടിച്ച്‌ എഴുനേറ്റു നില്‍ക്കും പിന്നെ വടിയും കുത്തി നടക്കാനുള്ള ഒരു ശ്രമം ഉണ്ടെങ്കിലും സാധിക്കുന്നില്ല . വെല്ലൂരുനിന്നുല്ല ട്രീറ്റ്‌മെന്റിന്റെ ഭാഗമായി അവിടുന്ന്‌ ഒരു അറ്റണ്ടര്‍ കൂടെയുണ്ട്‌. ഫിസിയോ തെറാപ്പിസ്റ്റ്‌ എന്നും നാലരയാകുബോള്‍ എത്തുമെന്നും പറഞ്ഞു. അതിനുമുന്‌പ്‌ അവിടുന്നിറങ്ങണമെല്ലോ . അതിനുള്ള തയാറെടുപ്പില്‍തന്നെയായിരുന്നു ഞങ്ങള്‍..

പൊളി വര്‍ഗീസ്‌ നേരത്തെ പ്ലാന്‍ ചെയ്‌തതുപോലെ തന്റെ മോഹനവീണ ബാഗില്‍നിന്ന്‌ പുറത്തെടുത്തു. അബിളിച്ചേട്ടനോട്‌ പാടാന്‍ പോകുന്ന പാട്ടിന്റെ രാഗം പറഞ്ഞു. അപ്പോഴും ചെറുതായി ഒന്നു തലയാട്ടി . വീണ വായിച്ചു തുടങ്ങിയപ്പോള്‍ അതാസ്വതിക്കുന്നതുപോലെ തന്നെ തോന്നി. ഇടക്കിടെ കണ്ണടക്കുന്നുണ്ടായിരുന്നു. അങ്ങെനെ സംഗീതമയമായ ആ അന്തരീഷത്തില്‍ ഞങ്ങള്‍ എല്ലാവരും മതിമറന്നു. പിന്നീടാണ്‌ ഫോട്ടോകള്‍ എടുത്തത്‌ . അതിനും അദ്ദേഹത്തിന്റെ മാവുനാനുവാദം ഉണ്ടായിരുന്നു. അങ്ങെനെ എല്ലാംകൊണ്ടും അവിസ്‌മരണീയമായ ആ സായാഹ്നം വളെരെ സന്തോഷകരമായി അവസാനിച്ചു എന്ന്‌ പറയാം. എന്നാലും ആ സംസാരസാഗരത്തിന്റെ ശാന്തത അതാണ്‌ നങ്ങളെ ഏവരെയും വേദനിപ്പിച്ചത്‌. അങ്ങെനെ ഞങ്ങളും ഒരു നിശബ്ദ വേദനയോടെ ആ പടിയിറങ്ങി. നമ്മുടെയെല്ലാവരുടെയും അബിളിച്ചേചേട്ടന്‍ എന്ന ജഗതി ശ്രീകുമാര്‍ എന്നെങ്കിലും തിരിച്ചു വരും എന്നുള്ള ശുഭപ്രതീഷയോടെ.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code