Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മൊബൈലില്‍ എസ്‌ടിഡി വിളിക്കാന്‍ ഇനി പൂജ്യം ആവശ്യമില്ല

Picture

ന്യൂഡല്‍ഹി: എസ്‌ടിഡി നമ്പറുകളിലേക്കു മൊബൈലില്‍നിന്നു വിളിക്കാന്‍ ഇനി പൂജ്യം, +91 എന്നീ സംഖ്യകള്‍ ചേര്‍ക്കേണ്‌ടതില്ല. രാജ്യവ്യാപകമായി സമ്പൂര്‍ണ മൊബൈല്‍ പോര്‍ട്ടബിലിറ്റി സര്‍വീസ്‌ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്‌. വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങിയ നെറ്റ്‌വര്‍ക്കുകളില്‍ പൂജ്യം, +91 എന്നിവ ചേര്‍ക്കാതെ എസ്‌ടിഡി വിളിക്കാന്‍ കഴിയുന്നുണ്‌ട്‌.

മുന്‍പ്‌ എസ്‌ടിഡി മൊബൈല്‍ നമ്പറിലേക്കു വിളിക്കാന്‍ പൂജ്യം, +91 എന്നിവയില്‍ ഏതെങ്കിലും തുടക്കത്തില്‍ ചേര്‍ക്കണമായിരുന്നു. ഇനി പത്തക്കങ്ങള്‍ അടങ്ങിയ മൊബൈല്‍ നമ്പര്‍ മാത്രം ഡയല്‍ ചെയ്‌താല്‍ എസ്‌ടിഡി കോളുകള്‍ വിളിക്കാം. നിലവില്‍ ഈ സര്‍വീസ്‌ നല്‌കാത്ത നെറ്റ്‌വര്‍ക്കുകള്‍ ജൂണ്‍ മാസത്തോടെ സര്‍വീസ്‌ ലഭ്യമാക്കി തുടങ്ങിയേക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code