Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദ പീപ്പിള്‍ സംസ്ഥാന കര്‍ഷക നേതൃസമ്മേളനം മെയ്‌ 22-ന്‌ കുട്ടനാട്ടില്‍

Picture

കോട്ടയം: കാര്‍ഷിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലും കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി കോട്ടയത്ത്‌ മെയ്‌ 27ന്‌ അണ്ണാ ഹസാരെ എത്തിച്ചേരുന്നതിന്റെ പശ്ചാത്തലത്തിലും സംസ്ഥാനത്തെ പ്രമുഖ കര്‍ഷക പ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനം ഇന്ന്‌ കുട്ടനാട്ടില്‍ ചേരുന്നു. കര്‍ഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെ നേതൃത്വത്തില്‍ കുട്ടനാട്‌ വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ്‌ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്‌. രാവിലെ 10.30ന്‌ മാമ്പുഴക്കരി കുട്ടനാട്‌ വികസനസമിതി ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനം ദ പീപ്പിളിന്റെയും ഇന്‍ഫാമിന്റെയും ദേശീയ രക്ഷാധികാരി ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കലിന്റെ അദ്ധ്യക്ഷതയില്‍ ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷനും കെ.വി.എസിന്റെ രക്ഷാധികാരിയുമായ മാര്‍ ജോസഫ്‌ പെരുന്തോട്ടം ഉദ്‌ഘാടനം ചെയ്യും.

കുട്ടനാട്‌ വികസന സമിതി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഫാ.തോമസ്‌ പീലിയാനിക്കല്‍ വിഷയാവതരണവും, ദ പീപ്പിള്‍ കോര്‍ഡിനേറ്ററും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമായ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണവും നടത്തും. സെന്റര്‍ ഫോര്‍ ഫാര്‍മേഴ്‌സ്‌ ഗൈഡന്‍സ്‌ ആന്റ്‌ റിസര്‍ച്ച്‌ ചെയര്‍മാനും മുന്‍ എം.എല്‍.എ. യുമായ പി.സി.ജോസഫ്‌, ഹൈറേഞ്ച്‌ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്‌റ്റിയന്‍ കൊച്ചുപുരയ്‌ക്കല്‍, അഗ്രികള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ വി.വി.അഗസ്റ്റിന്‍, മൗലവി മുഹമ്മദ്‌ റഫീക്ക്‌ അല്‍ കൗസരി, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ മാേജിംഗ്‌ ട്രസ്റ്റി ഡിജോ കാപ്പന്‍, ദേശീയ കര്‍ഷക സമാജം ജനറല്‍ സെക്രട്ടറി മുതലാംതോട്‌ മണി, കര്‍ഷകവേദി ജനറല്‍ സെക്രട്ടറി ജോസഫ്‌ തോമസ്‌ വെട്ടത്ത്‌, ഹൈറേഞ്ച്‌ സംരക്ഷണ സമിതി രക്ഷാധികാരസമിതിയംഗം സി.കെ.മോഹനന്‍, പശ്ചിമഘട്ട സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, ഇന്‍ഫാം ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്ജ്‌, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി.പീറ്റര്‍, സനാതനം കര്‍ഷകസംഘം പ്രസിഡന്റ്‌ ജോസ്‌ മാത്യു, ഇന്‍ഫാം ദേശീയ വൈസ്‌ പ്രസിഡന്റ്‌ കെ.മൈതീന്‍ ഹാജി, ഇഎഫ്‌എല്‍ പീഢിത കൂട്ടായ്‌മ പ്രസിഡന്റ്‌ ജോയി ജോസഫ്‌, പരിയാരം കര്‍ഷകസമിതി പ്രസിഡന്റ്‌ ജിനറ്റ്‌ മാത്യു എന്നിവര്‍ സംസാരിക്കും.

സമ്മേളനത്തില്‍ കുട്ടനാട്ടിലെ കര്‍ശക പ്രക്ഷോഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന കുട്ടനാട്‌ വികസനസമിതി ദ പീപ്പിളിന്‌ ഐര്യദാര്‍ഡ്യം പ്രഖ്യാപിക്കും. കേരളത്തിലെ മലയോര, ഇടനാട്‌, തീരദേശമേഖലകളിലെ രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന കര്‍ഷക ജനകീയ പ്രസ്ഥാനങ്ങളാണ്‌ ദ പീപ്പിള്‍ എന്ന പൊതുവേദിയിലുള്ളത്‌. കുട്ടനാട്‌ വികസന സമിതി, ഇന്‍ഫാം, ഹൈറേഞ്ച്‌ സംരക്ഷണ സമിതി, പശ്ചിമഘട്ട ജനസംരക്ഷണ സമിതി, കര്‍ഷകവേദി, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍, ദേശീയ കര്‍ഷക സമാജം, സനാതനം കര്‍ഷക സംഘം, വെസ്‌റ്റേണ്‍ ഘട്ട്‌ പീപ്പിള്‍സ്‌ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, പരിയാരം കര്‍ഷക സമിതി, ദേശീയ കര്‍ഷക സമിതി, തീരദേശ പ്രസ്‌ഥാനമായ കടല്‍, കാഞ്ഞിരപ്പുഴ മലയോര സംരക്ഷണ സമിതി, കേര കര്‍ഷകസംഘം, സംസ്ഥാന ഇഎഫ്‌എല്‍ പീഡിത കൂട്ടായ്‌മ, റബര്‍ കര്‍ഷക സംരക്ഷണ സമിതി, അഗ്രിക്കള്‍ച്ചറല്‍ ഫോറം, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍, സെന്റര്‍ ഫോര്‍ ഫാര്‍മേഴ്‌സ്‌ ഗൈഡന്‍സ്‌ ആന്റ്‌ റിസേര്‍ച്ച്‌ തുടങ്ങിയവയും മലബാര്‍ മേഖലയിലെ 14 കര്‍ഷകസംഘടനകളുമാണ്‌ പ്രധാനമായും ദ പീപ്പിള്‍ എന്ന കര്‍ഷക ഐക്യവേദിയിലെ അംഗസംഘടനകള്‍.

ഫാ.തോമസ്‌ പീലിയാനിക്കല്‍
എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍, കുട്ടനാട്‌ വികസന സമിതി
ഫോണ്‍: 94473 01086



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code