Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റോബര്‍ട്ട്‌ ബ്രൗണ്‍ പരസ്യമായി മദ്യപിച്ചു പൊലീസ്‌ പിടിയിലായത്‌ 492 തവണ !!   - പി. പി. ചെറിയാന്‍

Picture

ടെന്നിസ്സിന്: രണ്ടു മൂന്നു തവണ മദ്യപിച്ചു പൊലീസ്‌ പിടിയിലാകുക എന്നത്‌ ഒരു മദ്യപനെ സംബന്ധിച്ചു പുതുമയുളളതല്ല. പൊലീസ്‌ പിടിയാലാകുന്നതിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചു അഭിമാനം കൊളളുന്നവരെ കുറിച്ച്‌ കേട്ടാല്‍ എങ്ങനെ അത്ഭുതപ്പെടാതിരിക്കും?

500 തവണയെങ്കിലും മദ്യപിച്ചു പൊലീസ്‌ പിടിയാകണമെന്നും അതൊരു റെക്കോര്‍ഡാകണമെന്നും നിശ്ചയിച്ചു മദ്യപിക്കുന്ന ഒരു മനുഷ്യന്റെ അസാധാരണ കഥ പത്രതാളുകളില്‍ ഇടം കണ്ടെത്തി.

റോബര്‍ട്ട്‌ ഡി ബ്രൗണ്‍ (ചൊവ്വാഴ്‌ച) മദ്യപിച്ചു പിടിയിലാകുമ്പോള്‍ നാല്‍പത്‌ ഔണ്‍സ്‌ ബിയറിന്റെ ഡ്രിങ്കാണ്‌ അകത്താക്കിയിരുന്നത്‌. അഞ്ച്‌ ഒഴിഞ്ഞ ബോട്ടിലുകള്‍ സമീപത്ത്‌ ചിതറി കിടക്കുന്നുണ്ടായിരുന്നു.

ഇന്റര്‍ സ്‌റ്റേറ്റ്‌ 35 ന്റെ റാംപില്‍ മദ്യപിച്ചിരുന്നിരുന്ന റോബര്‍ട്ടിനെ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന്‌ ഒരാള്‍ 911 വിളിക്കുകയും പൊലീസ്‌ പിടികൂടുകയുമായിരുന്നു. 492 ാം മത്‌ തവണ പൊലീസ്‌ പിടിയിലാകുമ്പോള്‍ റോബര്‍ട്ടിന്റെ മുഖത്ത്‌ ചെറിയൊരു പുഞ്ചിരി തെളിഞ്ഞിരുന്നുവോ എന്നൊരു സംശയം. എട്ടു തവണ കൂടെ എങ്ങനെ പൊലീസ്‌ പിടിയിലാകാം എന്ന്‌ ചിന്തയാണ്‌ മുഖത്ത്‌ സ്‌ ഫുരിച്ചത്‌.

എല്ലാ ദിവസവും മദ്യപിച്ചു ഒരേ സ്ഥാനത്തിരിക്കുന്ന റോബര്‍ട്ടിനെ പൊലീസ്‌ വന്ന്‌ അറസ്റ്റ്‌ ചെയ്‌തു കൊണ്ടു പോകുകയാണ്‌ പതിവ്‌. ചൊവ്വാഴ്‌ച അറസ്റ്റ്‌ ചെയ്‌ത റോബര്‍ട്ടിനെ പിന്നീട്‌ പൊലീസ്‌ വിട്ടയച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code