Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ത്തോമ്മാ മിഷന്‍ സന്ദര്‍ശന സംഘം ജൂലൈ 27ന് യാത്ര തിരിക്കുന്നു   - ബെന്നി പരിമണം

Picture

ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിലെ വിവിധ സഭാ മിഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നു.
ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 15 വരെ ക്രമീകരിച്ചിരിക്കുന്ന മിഷന്‍ യാത്രയില്‍ സഭയുടെ മുംബൈ ഭദ്രാസനത്തിനുകീഴില്‍ മഹാരാഷ്ട്രയിലും, ഗുജറാത്തിലും പ്രവര്‍ത്തിക്കുന്ന നവജീവന്‍ സെന്റര്‍, നവോദയ മൂവ്‌മെന്റ്, മുക്കാടാ മിഷന്‍, വാപി മിഷന്‍, ആഹ്വാ മിഷന്‍ എന്നീ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നും സുവിശേഷ തല്‍പരരും, മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉത്സുഹകരുമായ യുവജനങ്ങള്‍ക്കും, സഭാ വിശ്വാസികള്‍ക്കും ഈ യാത്രയില്‍ പങ്കുചേരാവുന്നതാണ്.
ആത്മീയ ഉന്നമനത്തിനും, സഹജീവികളോടുള്ള ആര്‍ദ്രത നിറഞ്ഞ സമീപനം ഉളവാകുന്നതിനും ഈ യാത്രകള്‍ സഹായകരമാകുന്നതാണ്. മിഷന്‍ കേന്ദ്രങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുവാനും, അവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുവാനും അതില്‍ നേരിട്ട് പങ്കാളികള്‍ ആകുവാനുമുള്ള അവസരവും ഈ യാത്രയിലൂടെ ലഭ്യമാകും.
ഭദ്രാസനാധിപന്‍ അഭി.തിയോഡോഷ്യസ് തിരുമേനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഭദ്രാസന ഇന്‍ഡ്യ മിഷന്‍ സബ് കമ്മറ്റി ക്രമീകരിച്ചിരിക്കുന്ന മിഷന്‍ സന്ദര്‍ശനത്തിന് മറിയാമ്മ എബ്രഹാം, ജോര്‍ജ് മത്തായി എന്നിവര്‍ നേതൃത്വം നല്‍കുന്നു.
 
ഭദ്രാസന മീഡിയ കമ്മറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code