Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശാലോം ഫെസ്റ്റിവല്‍ 2015   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

യു.എസ്.എ: കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്കന്‍ മലയാളികളുടെ ആത്മീയജീവിതത്തിന് പുത്തനുണര്‍വും അഭിഷേകവും പകര്‍ന്ന ശാലോം ഫെസ്റ്റിവല്‍ ഈ വര്‍ഷവും അമേരിക്കയില്‍ ആറുസ്ഥലങ്ങളിലായി നടത്തപ്പെടുന്നു. മെയ് 29 മുതല്‍ ജൂലൈ 5 വരെ ഹൂസ്റ്റണ്‍, ഡാളസ്, ന്യൂജേഴ്‌സി, ഓര്‍ലാന്‍ഡോ, സാന്‍ ഫ്രാന്‍സിസ്‌കോ നഗരങ്ങളിലാണ് ഈ വര്‍ഷത്തെ ശാലോം ഫെസ്റ്റിവലുകള്‍ ക്രമീകരിച്ചിരിക്കുന്നത്.  ഫെസ്റ്റിവലിന്റെ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത് 'ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു'' (ഏശയ്യ 65:17) എന്ന ദൈവവചനമാണ്. 
 
യൂറോപ്പിലും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും ശക്തമായ ദൈവവചനശുശ്രൂഷകള്‍ നയിക്കുന്ന ശാലോമിന്റെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. റോയി പാലാട്ടി, അമേരിക്കയിലും മറ്റു രാജ്യങ്ങളിലും അത്ഭുതകരമായ അഭിഷേകത്താല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഡോ. ജോണ്‍ ഡി, ദൈവം വരദാനങ്ങളാല്‍ അത്ഭുതകരമായി അനുഗ്രഹിച്ചിരിക്കുന്ന ബ്രദര്‍ റെജി കൊട്ടാരം എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ശാലോം ടീമംഗം സിബി തോമസാണ് മ്യൂസിക് മിനിസ്ട്രി നയിക്കുക. 
 
ശാലോം ഫെസ്റ്റിവല്‍ 2015
 
May 29  31, ഹൂസ്റ്റണ്‍
June 05  07, ന്യൂജേഴ്‌സി
June 12  14, സാന്‍ ഫ്രാന്‍സിസ്‌കോ
June 19  21 ഓര്‍ലാന്‍ഡോ
June 26  28, ഡാളസ്
July 03  05, ഹൂസ്റ്റണ്‍
 
വിശദവിവരങ്ങള്‍ക്ക്  www.shalomworld.org/festivals/
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code