Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ തടയിടരുതെ..!!!   - ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Picture

കേരളചരിത്ര നാഴികകല്ലിലെ ഏറ്റവും വലിയ സ്വകാര്യനിക്ഷേപക സംരംഭമാണ്‌ കേരളത്തിന്റെ സ്വന്തം വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതി. എല്ലാവിധ പ്രകൃതിദത്ത അനുകൂല സാഹചര്യങ്ങളും ദൈവം കനിഞ്ഞരുളിയ വിഴിഞ്ഞം തുറമുഖം വിവാദങ്ങള്‍ കൊണ്ട്‌ നിറയ്‌ക്കുവാന്‍ ശ്രമിക്കുകയാണ്‌ ഇന്നിന്റെ രാഷ്ട്രീയ കോമരങ്ങള്‍.

ഇന്ത്യയുടെ തന്നെ മുഖച്ഛായ മാറ്റുവാന്‍ പര്യാപ്‌തമായ വിഴിഞ്ഞം തുറമുഖ പദ്ധതി കടലാസില്‍നിന്ന്‌ കരയിലേക്ക്‌ കൊണ്ടുവരാന്‍ ബഹു.ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ വിവാദങ്ങളുടെ വെടികെട്ട്‌ പൊട്ടിച്ച്‌ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുവാന്‍ ചിലര്‍ വഴിമരുന്നിട്ടുതുടങ്ങി. വിഴിഞ്ഞം തുറമുഖത്തിനെതിരെ ആപ്പുകളുമായി നാലുപാടും ഓടിനടക്കുന്ന റിസോര്‍ട്ട്‌ ലോബികള്‍ ഒരുവശത്ത്‌. വിദേശവന്‍കിട കമ്പനികള്‍ക്ക്‌ പതിന്മടങ്ങ്‌ വളര്‍ച്ച നേടിക്കൊടുത്തുകൊണ്ട്‌ എക്കാലവും വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ഒളിയമ്പുകളെയ്യുകയായിരുന്നു മറ്റൊരു കൂട്ടര്‍.

വിഷയദാരിദ്ര്യം അനുഭവിക്കുന്ന കേരളത്തിലെ മാദ്ധ്യമപട വലിയതാമസമില്ലാതെ സ്ഥിരം സാസ്‌കാരികബുദ്ധി ജീവികളെ അണിനിരത്തി സന്ധ്യാവാര്‍ത്തകള്‍ പൂരപറമ്പാക്കും. തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്ക്‌ വേണ്ടി ചില വ്യക്തികളെ മാത്രം കേന്ദ്രമാക്കി മാധ്യമങ്ങളും, ചാനലുകളും വാര്‍ത്തകള്‍ ആഘോഷമാറ്റി നിറക്കുമ്പോള്‍, യഥാര്‍ത്ഥ ജനകീയ പ്രശ്‌ങ്ങളും, നാടിന്റെ വികസനവും, വളര്‍ച്ചയും എക്കാലവും അവഗണിക്കപെടുന്നു എന്ന്‌ മറക്കരുത്‌, മലയാളിക്ക്‌ സ്വന്തമായുള്ള ചിന്താധാരകളെ ചാനലുകള്‍ക്കും,മാധ്യമങ്ങള്‍ക്കും ഇനിയും നാം അടിയറ വയ്‌ക്കരുത്‌.

രണ്ടു ദശകം മുമ്പുതന്നെ വിഴിഞ്ഞം ആരംഭിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ മുഖശ്ചായ തന്നെ എന്നേ മാറുമായിരുന്നു. മലയാളിയുടെ കഴിവും, ശക്തിയും, മാന്‍പവറും തിരിച്ചറിയുവാന്‍ ഇന്നും നമുക്ക്‌ സാധിച്ചിട്ടില്ല. വസ്‌തുതകള്‍ തിരിച്ചറിഞ്ഞ്‌ പദ്ധതിക്കെതിരായ കള്ളപ്രചാരണങ്ങള്‍ക്കെതിരെ പ്രതിരോധിക്കുവാന്‍ കേരള മനസാക്ഷി ഉണരണം. പ്രകൃതിദത്ത തുറമുഖത്തിനുള്ള എല്ലാ അനുകൂല ഘടകങ്ങളുമുണ്ടായിട്ടും വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകാന്‍ അനന്തമായി നമുക്ക്‌ കാത്തിരിക്കേണ്ടിവരുന്നു എന്നത്‌ കേരളത്തിന്റെ ദൗര്‍ഭാഗ്യം. വിവേകം വെടിയാതെ ശരിയായ തീരുമാനം കൈക്കൊള്ളുവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ഉണ്ടാവണം. ഭരണം മാറിയാല്‍ ഇന്നെതിര്‍ക്കുന്നവര്‍ നിലപാട്‌ മാറ്റിയേക്കാം. അതാണ്‌ കൊച്ചി എയര്‍ പോര്‍ട്ടിന്റെ കാര്യത്തില്‍ നാം കണ്ടറിഞ്ഞത്‌

കേരള വികസന ചരിത്രത്തില്‍ നാഴികക്കാല്ലാവുന്ന വിഴിഞ്ഞം പദ്ധതി എന്ത്‌ വില കൊടുത്തും യാഥാര്‍ത്ഥ്യമാക്കണം. ലോകത്തിന്‍െറ കടല്‍സഞ്ചാരനിയമം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക ശക്തിയായിരുന്ന ഒരുകാലത്ത്‌ ഭാരതവും പ്രത്യേകിച്ച്‌ കേരളവും. ഈജിപ്‌തുമായി നേരിട്ടുള്ള വ്യാപാരം ലോകകച്ചവടക്കാരെ കേരളത്തിലേക്ക്‌ ആഘര്‍ഷിച്ചിരുന്നു. നമുക്ക്‌ സ്വന്തമായിരുന്ന ആ പദവി നിലനിര്‍ത്താന്‍ കഴിയാതെപോയതിന്‌ കാരണം ദിശാബോധമില്ലാത്ത രാഷ്ട്രീയ നേതൃത്വമാണ്‌. ഇനിയൊരു തിരിച്ചുവരവിന്‌ ഇന്ത്യയെ പ്രാപ്‌തമാക്കുന്നതാണ്‌ വിഴിഞ്ഞം തുറമുഖപദ്ധതി. വരും തലമുറയുടെ സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട്‌ ലോകത്തിലെതന്നെ ഏറ്റവും വലിയ പോര്‍ട്ടായി വിഴിഞ്ഞത്തെ വിഭാവനം ചെയ്യുവാന്‍ കഴിയണം.

വിഴിഞ്ഞം തുറമുഖം തീരക്കടലില്‍തന്നെ 24 മീറ്റര്‍വരെ ആഴം ലഭ്യമാകുന്നു എന്നത്‌ ഈ പദ്ധതിയുടെ ഏറ്റവും അനുകൂലഘടകം. കണ്ടയ്‌നര്‍ വഴിയുള്ള അഗോള വിപണന സാധ്യതകള്‍ക്കായി വിഴിഞ്ഞം തുറമുഖം വഴിമാറുവാന്‍ പോവുകയാണ്‌. പ്രകൃതി തന്ന കനിഞ്ഞരുളിയ സൌഭാഗ്യങ്ങളില്‍ ഒന്നാ

വിഴിഞ്ഞം. അത്‌ യാഥാര്‍ത്ഥ്യമായാല്‍ തന്നെ രക്ഷപെടുന്നത്‌ കേരളം മാത്രമല്ല, ഇന്ത്യയും കൂടിയാണ്‌. രാജ്യത്തിനു മുഴുവന്‍ പ്രയോജനപ്പെടുന്നതും ഒരു തരത്തിലുമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലത്തതുമായ ഒന്നാണ്‌ വിഴിഞ്ഞം തുറമുഖ പദ്ധതി. കേവലം 784 ച.കിലോമീറ്റര്‍ മാത്രം വിസ്‌തീര്‍ണമുള്ള സിംഗപ്പൂര്‍ കഴിഞ്ഞവര്‍ഷം 2.5 കോടി കണ്ടെയ്‌നര്‍ കൈകാര്യംചെയ്‌തു എന്നതുതന്നെ വിഴിഞ്ഞത്തിന്‍െറ സാധ്യതക്കുനേരെയുള്ള ഏറ്റവും നല്ല ചൂണ്ടുപലകയാണ്‌.

ഒരുവശത്ത്‌ പാരിസ്ഥിതികവാദികള്‍, മറുവശത്ത്‌ വിഴിഞ്ഞം ഒരു നഷ്ടക്കച്ചവടമാകുമെന്ന കണ്ടെത്തലുമായി മറ്റൊരു കൂട്ടര്‍. ഒരു പുതിയ പദ്ധതി നടപ്പാവുമ്പോള്‍ തീര്‍ച്ചയായും ചില പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകും. പക്ഷേ, പരിസ്ഥിതിയുടെ പേരില്‍ പദ്ധതി ഉപേക്ഷിക്കണമെന്നു വാദിക്കുന്നത്‌ ബാലിശമാണ്‌. പരിസ്ഥിതിയില്‍ ചെലുത്തുന്ന സമ്മര്‍ദം പരമാവധി കുറക്കാന്‍ എങ്ങനെ കഴിയണമെന്നതാവണം നമ്മുടെ ആലോചന. മലയാളികള്‍ക്ക്‌ നേരിട്ടുപരിചയമുള്ള ദുബൈയും, സിംഗപ്പൂരും ഒരു പോര്‍ട്ടിനു നല്‍കാന്‍ കഴിയുന്ന സംഭാവനകള്‍ എണ്ണിയെണ്ണി പറഞ്ഞുതരും.

ലോകം 2030ലെത്തുമ്പോള്‍ ആഗോള ഉല്‍പാദനം ഇന്നിന്റെ ഇരട്ടിയാകും എന്നാണ്‌ ഇന്നുവരെയുള്ള സ്ഥിതി വിവരകണക്കുകള്‍ സൂചിപ്പിക്കുന്നത്‌. അപ്പോഴേക്കും ചൈന ലോകവ്യാപാരക്കപ്പലുകളുടെ നാലിലൊന്ന്‌ സ്വന്തമാക്കിയിരിക്കും. ഈ തേരോട്ടത്തിനിടയില്‍ ഇന്ത്യ ചതഞ്ഞരഞ്ഞുപോകാതിരിക്കാന്‍ വിഴിഞ്ഞം പോലുള്ള തുറമുഖപദ്ധതികള്‍ അടിയന്തരമായി നടപ്പിലാക്കണം. കൂടെ വല്ലാര്‍പാടവും, തങ്കശ്ശേരിയും. ബേപ്പൂരും, അഴീക്കലും തുടങ്ങി കേരളത്തിന്റെ സ്വന്തമായ തുറമുഖ സാധ്യതകള്‍ വികസിപ്പിക്കണം. ഓരോ ഭാരതീയനും ലോകത്തിന്‍െറ നെറുകയില്‍ നട്ടെല്ലോടെ നിവര്‍ന്നുനില്‍ക്കാന്‍ അതു തീര്‍ച്ചയായും സഹായിക്കും. ലോകത്തിനു മുന്നില്‍ ഇന്ത്യയെ മുന്‍പന്തിയില്‍ അണിനിര്‍ത്തുവാന്‍ കഴിയുന്ന വിഴിഞ്ഞം പദ്ധതി ഇന്നെലെകളില്‍ നഷ്ടപ്പെട്ട സാധ്യതകള്‍ തിരിച്ചുപിടിക്കാന്‍ നമ്മെ പ്രാപ്‌തയാക്കും.

കേരളത്തില്‍ നല്ല റോഡുകളും, പാര്‍ക്കിങ്‌ സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനം ഇത്‌ മൂലം ഉണ്ടാകും. നല്ല റോഡുകള്‍ അപകടം കുറക്കുന്നതുവഴി ആരോഗ്യ ബജറ്റ്‌ തകിടംമറിയാതെ നോക്കുന്ന നേരിട്ടല്ലാത്ത പ്രയോജനം കൂടിയാണ്‌ ഒരു നല്ല ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡെവലപ്‌മെന്റ്‌ പദ്ധതി നല്‍കുന്ന ആനുകൂല്യങ്ങള്‍. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കന്യാകുമാരി മുതല്‍ കാസര്‍കോട്‌ വരെ ഒരു എക്‌സ്‌പ്രസ്‌ ഹൈവേ കുണ്ടുവരുവാന്‍ ശ്രമിച്ചത്‌ ഓര്‍ക്കുന്നു. കേരളത്തെ ഇത്‌ രണ്ടായി മുറിക്കും എന്ന്‌ വാദിച്ച ചില രാഷ്ട്രീയ കോമരങ്ങളുടെ മുഖം ഇന്നും മനസ്സില്‍ മായാതെ കോറിയിട്ടു നില്‍ക്കുന്നു. വികസിത രാജ്യങ്ങളുടെ വളര്‍ച്ച നേരില്‍ കണ്ടറിയാത്തതിന്റെ മുരടിച്ച മനസ്‌.

കേവലം സമരങ്ങളും, ഹര്‍ത്താലുകളും നമ്മുടെ ദിനചര്യയുടെ ഭാഗമാക്കി മാറ്റുവാന്‍ വിധിക്കപ്പെട്ട കേരളസമൂഹം. ഇലക്ഷന്‍ വരുമ്പോള്‍ മാത്രം ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി വാണിഭ കഥകള്‍ ഉയര്‍ത്തികൊണ്ടു വരുന്ന ചില ക്ഷുദ്രജീവികള്‍. ഇത്‌ മൂലം ഇന്നിന്റെ കേരളത്തില്‍ കാര്യമായ വികസനം കൊണ്ടുവരുവാന്‍ ആര്‍ക്കും സാധിക്കുന്നില്ല. എല്ലാത്തിനെയും കണ്ണുമടച്ചു എതിര്‍ക്കാന്‍ മാത്രം അറിയാവുന്ന ഒരുകൂട്ടര്‍. മറുവശത്ത്‌ അഴിമതിയുടെയും, കൊള്ളയുടെയും പിന്നാമ്പുറ കഥകളുമായി മറ്റൊരു വിഭാഗം.

മനുഷ്വവിഭവശേഷി കൂടുതലുള്ള നാടാണ്‌ എക്കാലവും കേരളം എന്നത്‌ നമുക്ക്‌ അഭിമാനിക്കാവുന്ന ഒന്നാണ്‌. എന്നാല്‍ രാഷ്ടീയത്തിന്‍റെ അമിത ഇടപെടീല്‍ മൂലം സ്വയം നശീകരണനയമാണ്‌ നാം ഇന്നും അനുവര്‍ത്തിക്കുന്നത്‌. ഓരോ കാലഘട്ടത്തിലും പുതിയ സംരംഭങ്ങള്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുമടച്ച്‌ അതിനെ ഒരു കൂട്ടര്‍ എതിര്‍ക്കും. പിന്നീട്‌ അതിന്‍റെ യാഥാര്‍ത്ഥ്യം മസിലായി വരുമ്പോഴേക്കും കാലം കഴിഞ്ഞിരിക്കും. ട്രാക്ടറും, കമ്പ|ട്ടറും, പ്രീഡിഗ്രീ ബോര്‍ഡും , കൊച്ചിഎയര്‍പോര്‍ട്ടും, എക്‌സ്‌പ്രസ്‌ ഹൈവേയും, സ്‌മാര്‍ട്ട്‌സിറ്റിയും, എല്ലാം അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്‌. ആരെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. വിദ്യാഭ്യാസവും, വിവരവും ഉള്ള ചില തോക്കള്‍ ഉണ്ടെങ്കിലും അവര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. കേരളത്തിന്‍റെ ഒരു ഗതികേട്‌ എന്നല്ലാതെ എന്ത്‌ പറയാന്‍. നട്ടെല്ലും ദിശാബോധവുമുള്ള പുതിയ ഒരു കൂട്ടം നേതാക്കള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്‌.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതം സ്വാതന്ത്യ്രത്തിന്‍റെ പുതിയദശകത്തിലേക്കുള്ള പ്രയാണത്തിലാണ്‌. രണ്ടായിരത്തിഇരുപത്‌ ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ സൂപ്പര്‍പവര്‍ രാജ്യങ്ങളിലൊന്നായി മാറുമെന്നാണ്‌ സാമ്പത്തിക ശാസ്‌ത്രജ്ഞന്മാരുടെ പ്രവചനം. അടിസ്ഥാന സൌകര്യങ്ങളുടെ വികസന കാര്യത്തില്‍ നാം ഇന്നും പിറകിലാണ്‌. ദൈവത്തിന്‍റെ സ്വന്തം നാടെന്നു അഭിമാനിക്കുന്ന കേരളം ഇന്ന്‌ എവിടെയാണ്‌? ഭാരതത്തിന്‍റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും അതിനിര്‍ണ്ണായകമായൊരു പങ്ക്‌ വഹിച്ച്‌ പോരുന്നതില്‍ സുപ്രധാനഘടകമാണ്‌ പ്രവാസികളായ മലയാളികള്‍. ഓരോ വര്‍ഷവും കോടി കണക്കിന്‌ വിദേശപണം പ്രവാസി മലയാളിയുടെ വിയര്‍പ്പിലൂടെ ഒഴുകിയെത്തുന്ന ഒരു സംസ്ഥാനമായിരുന്നിട്ടു കൂടി, എന്തേ നമ്മള്‍ വികസത്തിന്റെയും, സ്വയം പര്യാപ്‌തത്തയുടെയും കാര്യത്തില്‍ പിറകിലായി.? ലോകത്ത്‌ ഏത്‌ തലച്ചോറിനോടും കിടപിടിക്കാന്‍ കഴിയുന്ന നമ്മുടെ മനുഷ്വവിഭവശേഷി എന്തുകൊണ്ട്‌ കേരളത്തില്‍ നിന്ന്‌ ആദ്യം കിട്ടുന്ന വണ്ടിയില്‍കയറി ഓടിരക്ഷപെടുന്നു?. എന്തുകൊണ്ട്‌ വ്യാവസായികലോകം കേരളത്തിനു മുന്‍പില്‍ വാതിലുകള്‍ കൊട്ടിയടക്കുന്നു?. എന്തു കൊണ്ട്‌ നമ്മള്‍ കണ്‍സ്യുമര്‍ സ്‌റേറ്റ്‌ എന്ന നിലവാരത്തിലേക്ക്‌ കേരളം കൂപ്പുകുത്തുന്നു? ഇിനിയും ഉത്തരം കണ്ടെത്തുവാന്‍ ശ്രമിച്ചില്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലം.

Comments

Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code