Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ മൂന്നാംവാരം

Picture

തിരുവനന്തപുരം: സംസ്ഥാനത്തു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ മൂന്നാം വാരം നടക്കും. നവംബര്‍ ഒന്നിനു പുതിയ ഭരണസമിതി അധികാരത്തില്‍ വരും. പുതിയതായി രൂപവത്കരിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ വനിതയായിരിക്കും ആദ്യ മേയറാകുക. കൊച്ചി, തൃശൂര്‍ എന്നീ കോര്‍പറേഷനുകളിലും വനിതാ മേയറുമാരായിരിക്കും സ്ഥാനമേല്‍ക്കുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണതലത്തില്‍ അമ്പതു ശതമാനം വനിതകള്‍ക്കു സംവരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിലവില്‍ വനിതകളാണു മേയറുമാര്‍. അടുത്ത വട്ടം മുതല്‍ ഇവിടെ പുരഷന്‍മാര്‍ മേയറുമാരാകും.

രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ തെരഞ്ഞെടുപ്പില്‍ ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കും. ഇത് ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കുന്നത്. പോളിംഗ് സ്റ്റേഷനിലേക്കുള്ള പ്രവേശനം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തിലാവും. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിഷേധ വോട്ട് ഉണ്ടാകില്ലെന്ന പ്രത്യേകതയുമുണ്ട്.

വോട്ടര്‍പട്ടിക പ്രകാരം സംസ്ഥാനത്ത് 2.4 കോടി വോട്ടര്‍മാരാണുള്ളത്. ഈ തെരഞ്ഞെടുപ്പോടെ 1100 പേര്‍ക്ക് ഒരു പോളിംഗ് ബൂത്ത് എന്നനിലയിലുള്ള ക്രമീകരണമാവും ഉണ്ടാകുക. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code