Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിപാസനയുടെ ഉദ്ഘാടനവും കൂദാശയും 23ന് 9ന് കോട്ടയം എം.ജി.ഒ.സി.എസ്.എം. സെന്ററില്‍

Picture


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനവ ശാക്തീകരണ വിഭാഗത്തിന്റെയും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബ ജീവിതത്തെ ശക്തീകരിക്കുക, ആത്മഹത്യകള്‍ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന വിപാസന (ഇമോഷണല്‍ സപ്പോര്‍ട്ട് സെന്റര്‍) യുടെ ഉദ്ഘാടനവും കൂദാശയും 23ന് രാവിലെ 9ന് കോട്ടയം എം.ജി.ഒ.സി.എസ്.എം. സെന്ററില്‍ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്‌റിസ് കെ.റ്റി. തോമസ് മുഖ്യപ്രഭാഷണം നടത്തും. ഫാ. പി.എ. ഫിലിപ്പ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഫാ. ഡോ. ഒ.തോമസ്, ഫാ. ഫിലന്‍ മാത്യു എന്നിവര്‍ പ്രസംഗിക്കും. വൈകാരിക പ്രതിസന്ധി നേരിടുന്നവരെ ടെലിഫോണ്‍ ഹെല്‍പ്പ് ലൈനിലൂടെ സ്വാന്തനിപ്പിക്കുക, ആത്മഹത്യകളും, അപകട മരണങ്ങളും നടന്ന കുടുംബങ്ങളെ സമാശ്വസിപ്പിക്കുക, പരിശീലനബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് വിപാസനയുടെ ലക്ഷ്യങ്ങള്‍. ഇതിനായി സഭയിലെ ആധ്യാത്മിക പ്രസ്ഥാനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിവിധ സഭകളുടെയും മതവിഭാഗങ്ങളുടെയും യുവജനവനിതാ സംഘടനകള്‍ തുടങ്ങിയവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. പ്രത്യേക പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ ടെലിഫോണ്‍ ഹെല്‍പ്പ് ലൈനിലും പരിശീലനബോധവത്കരണ പരിപാടികളിലും സഹായിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യും.




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code